This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടോറന്‍സ് തടാകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടോറന്‍സ് തടാകം
Torrens Lake
ദക്ഷിണ ആസ്റ്റ്രേലിയയിലെ ഒരു ലവണ ജലതടാകം. പോര്‍ട്ട് അഗസ്തായ്ക്ക് (Port Augusta) 56 കി.മീ. വ. സ്ഥിതിചെയ്യുന്നു. ആഴം കുറഞ്ഞ ഈ തടാകത്തിന്റെ പരമാവധി നീളം : 200 കി.മീ.; വീതി: 50 കി.മീ.; വിസ്തീര്‍ണം : 5780 ച.കി.മീ. 1840-ല്‍ ഐര്‍ (Eyre) ആണ് ടോറന്‍സ് തടാകം കണ്ടെത്തിയത്.
സ്പെന്‍സര്‍ ഉള്‍ക്കടലിനു വടക്കായി സ്ഥിതിചെയ്യുന്ന ടോറന്‍സ് തടാകം ടോറന്‍സ് ഭ്രംശ താഴ്വരയുടെ ഭാഗമാണ്. വര്‍ഷത്തില്‍ 200 മി.മീ. -നു താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശത്തിലായതിനാല്‍ ഉപ്പുരസമുള്ള ജലം നിറഞ്ഞ ചതുപ്പുനിലംപോലെയാണ് ടോറന്‍സ്തടാകം മിക്കപ്പോഴും കാണപ്പെടുന്നത്. ആഗമന-ബഹിര്‍ഗമന അരുവികളുടെ അഭാവം ഈ തടാകത്തിന്റെ പ്രത്യേകതയാണ്.