This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോബി, മാര്‍ക് (1890-1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോബി, മാര്‍ക് (1890-1976)

Tobey Mark

അമേരിക്കന്‍ ചിത്രകാരന്‍. 1890 ഡി. 11-ന് സെന്റര്‍ വില്ലയില്‍ ജനിച്ചു. ഷിക്കാഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ട്ടിലെ ശനിയാഴ്ച ക്ലാസ്സുകളില്‍നിന്നായിരുന്നു ആദ്യകാല ചിത്രകലാഭ്യസനം. 1911-ല്‍ ന്യൂയോര്‍ക്കിലെത്തി അവിടെ ഒരു ഫാഷന്‍ ഡിസൈനര്‍ ആയി ജോലി ചെയ്തു. 1917 വരെ ഇതേ ജോലി തുടര്‍ന്നു. ഇതിനിടയ്ക്കു കുറച്ചുകാലം ചിക്കാഗോയിലുമായിരുന്നു. 1917-ല്‍ ഇദ്ദേഹം തന്റെ പ്രഥമ ചിത്രപ്രദര്‍ശനം നടത്തി. ചാര്‍ക്കോള്‍ കൊണ്ടുവരച്ച ഏതാനും ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്. ഇക്കാലത്തൊന്നും ചിത്രകലാരംഗത്ത് ഉറച്ചുനില്‍ക്കണമെന്നോ, തന്റേതായ ശൈലി എന്തായിരിക്കണമെന്നോ ഇദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു.

മാര്‍ക് ‍ടോബിയുടെ ഒരു പെയിന്റിംഗ്

ഒന്നാംലോകയുദ്ധാനന്തരം ടോബി ബഹായി വിശ്വാസിയായി മാറി. മനുഷ്യന്റെ ഏകത്വത്തില്‍ ഉദ്ഘോഷിക്കുന്ന ആ തത്ത്വചിന്ത പുതിയൊരു ചിത്രകലാ സങ്കേതത്തിന്റെ രൂപീകരണത്തിനു പ്രചോദനമേകി. ചൈനീസ് - ജാപ്പനീസ് ചിത്രകലകളില്‍ നിന്ന് അതിനുവേ കൂടുതല്‍ ഊര്‍ജവും അദ്ദേഹം സ്വായത്തമാക്കി. ബ്രോഡ് വേ എന്ന 1936-ലെ ചിത്രം ഈ ഭാവുകത്വമാറ്റത്തിന്റെ ദിശാഫലകമാണ്. 'കാലിഗ്രാഫി' എന്നറിയപ്പെടുന്ന കൈയ്യെഴുത്തുകലയുടെ ചുവടുപിടിച്ചായിരുന്നു ഇദ്ദേഹം പുതിയ ശൈലിക്കു ജന്മം നല്‍കിയത്. 1940 ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ അമൂര്‍ത്തമായ 'കാലിഗ്രാഫിക്' ശൈലി പൂര്‍ണ വളര്‍ച്ച പ്രാപിച്ചു. 'ഏര്‍ലി ലൈറ്റ്', 'ന്യൂയോര്‍ക്ക്' എന്നിവ അതിനു മകുടോദാഹരണങ്ങളാണ്. 1958-ല്‍ ഇദ്ദേഹത്തിന് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ പെയിന്റിംഗ് പ്രൈസ് ലഭിച്ചു. 1976 ഏപ്രില്‍ 24-ന് ടോബി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍