This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറ്റന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈറ്റന്‍

Titan

സൗരയൂഥത്തില്‍ ശനി(Saturn)ഗ്രഹത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹം. 1.37 × 1023 കി.ഗ്രാം ദ്രവ്യമാനവും 1900 കി.ഗ്രാം/മീ.3 സാന്ദ്രതയും 2575 കി.മീ. വ്യാസാര്‍ധവുമുള്ള ഈ കൂറ്റന്‍ ഉപഗ്രഹം മാതൃഗ്രഹത്തെ ഒരു തവണ വലംവയ്ക്കാന്‍ 16 ദിവസമെടുക്കും. അന്തരീക്ഷ മണ്ഡലം ഉള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ആദ്യ ഉപഗ്രഹമാണിത്. ഇതിന്റെ അന്തരീക്ഷത്തില്‍ മുഖ്യഭാഗവും (ഏകദേശം 99%) നൈട്രജനും ബാക്കി മീഥേനും ആണ്. ഈഥേന്‍, അസറ്റിലിന്‍, എഥിലിന്‍, ഹൈഡ്രജന്‍ സയനൈഡ് എന്നീ ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യവും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ഉപരിതല മര്‍ദം 1.5 മാ.ഉം ഉപരിതല താപനില ഏകദേശം 94 K ഉം ആണ്. ഭാരക്കൂടുതലും സൂര്യനില്‍ നിന്നുള്ള കൂടിയ അകലവും ഇത്തരം ഒരന്തരീക്ഷം നിലനിര്‍ത്താന്‍ ടൈറ്റനെ പ്രാപ്തമാക്കുന്നു എന്നു കരുതപ്പെടുന്നു. 1655-ല്‍ ക്രിസ്റ്റ്യന്‍ ഹൈഗന്‍സ് (1629-1695) ആണ് ഈ ഉപഗ്രഹം കണ്ടെത്തിയത്. സൂര്യനില്‍നിന്നു വിദൂരതയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ വളരെ തണുത്ത ഉപഗ്രഹമാണിത്. ഘനമേറിയ അന്തരീക്ഷം ടൈറ്റന്‍ ഉപഗ്രഹത്തെ ഒരു മൂടുപടം പോലെ ആവരണം ചെയ്തിരിക്കുന്നു. ടൈറ്റന്റെ വക്കിലൂടെ, നീലനിറത്തിലേക്കു മാറിക്കൊണ്ടിരിക്കുന്ന ഓറഞ്ചുനിറമുള്ള ഹിമധൂമിക(smog)യുടെ ഒരു പാളി ഉണ്ടെന്ന് ബഹിരാകാശ ഗവേഷണങ്ങളോടനുബന്ധിച്ച് എടുത്ത ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ ഘടനയിലെ വ്യത്യാസത്തെയാണ് ഈ മാറ്റം സൂചിപ്പിക്കുന്നത്.

ടൈറ്റന്റെ ഘടനയില്‍ പകുതി ഐസും പകുതി പാറയുമാണ്. ഉപരിതലത്തില്‍നിന്ന് ഒരു കി.മീ. ആഴത്തോളം നൈട്രജന്‍, മീഥേന്‍, ഈഥേന്‍ എന്നിവയുടെ തണുത്തുറഞ്ഞ സമുദ്രമാണെന്നും ഇതുവരെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു.

(ഡോ. എസ്. മാധവന്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍