This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറേന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെറേന്‍

Terrain/Terrane

നൈസര്‍ഗിക സ്വഭാവഗുണങ്ങള്‍, വിന്യാസം തുടങ്ങിയ ഘടകങ്ങളെ ആസ്പദമാക്കി ഭൂമിശാസ്ത്രപരമായി നിര്‍ണയിക്കപ്പെടുന്ന ഒരു പ്രത്യേക ഭൂവിഭാഗം. പ്രദേശം (standing ground), സ്ഥാനം (position) എന്നിങ്ങനെയും ഇതിനെ വ്യാഖ്യാനിക്കാം. പലപ്പോഴും ഭൂപ്രതല വ്യാപ്തി, പ്രദേശങ്ങള്‍, ജില്ലകള്‍ തുടങ്ങിയവയും 'ടെറേന്‍' എന്ന പേരില്‍ അറിയപ്പെടാറുണ്ട്.

ഭൂവിജ്ഞാനീയത്തില്‍ നിക്ഷേപങ്ങളുടെ വിന്യാസം, ശിലാസമൂഹം, ശ്രേണി, നിക്ഷേപ പാളികളുടെ ഉപവിഭാഗങ്ങള്‍ തുടങ്ങിയവയ്ക്കും ഇതുതന്നെയാണ് പേര്‍. ഇവയിലേതെങ്കിലും ഘടകം മികച്ചുനില്‍ക്കുന്ന ഭൂപ്രദേശവും ഇതേ പേരിലറിയപ്പെടുന്നു. സാങ്കേതിക മേന്മകള്‍, സൂത്രങ്ങള്‍ പ്രയോഗിക്കാനുള്ള യുക്തത തുടങ്ങിയ ഘടകങ്ങള്‍ ടെറേനിന് യുദ്ധാവശ്യങ്ങളിലും പ്രാധാന്യം നേടിക്കൊടുത്തിരിക്കുന്നു. പെട്ടെന്നു കാണാവുന്ന തരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രദേശത്തെയോ, പരിസ്ഥിതിയെയോ ഇതേ നാമത്തില്‍ വിളിക്കാറുണ്ട്. ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഉപയുക്തമാകുന്ന ഭൂപ്രദേശവും ഇതേ പേരിലറിയപ്പെടുന്നു.

സൈനിക വിജ്ഞാനീയത്തില്‍ വളരെക്കാലം മുമ്പു തന്നെ ചിരപരിചിതമായിരിക്കുന്ന ഈ പദം ഭൗമശാസ്ത്രജ്ഞര്‍ക്കിടയിലും ഏറെ പ്രചാരം നേടിയിരിക്കുന്നു, പ്രത്യേകിച്ചും അമേരിക്കയില്‍. പ്രധാന ഭൂമിശാസ്ത്ര ഘടകങ്ങളായ മണ്ണ്, സസ്യജാലം, ജലസമ്പത്ത് തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രാദേശിക പഠനങ്ങളെ 'ടെറേന്‍ പഠനങ്ങള്‍' എന്നു വിശേഷിപ്പിക്കുന്നു.

ശിലാവ്യൂഹങ്ങളെയും ചെറു ഉപവിഭാഗങ്ങളെയും സൂചിപ്പിക്കുവാന്‍ ഫ്രഞ്ചുഭാഷയില്‍ ഈ പദം ഉപയോഗിച്ചിരുന്നു. ഭൂപടത്തില്‍ കാണുന്ന ഭൌമസവിശേഷതകളാണ് ജര്‍മന്‍ഭാഷയില്‍ ടെറേന്‍ എന്ന പേരിലാണറിയപ്പെടുന്നത്. നൈസര്‍ഗിക ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ഒരു പ്രത്യേക ഭൂവിഭാഗം എന്ന ഭൗമശാസ്ത്രനിര്‍വചനത്തിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരം. ഭൂവിജ്ഞാനീയ നിര്‍വചനം പ്രചാരലുപ്തമായിത്തീര്‍ന്നിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%86%E0%B4%B1%E0%B5%87%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍