This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൂണ്‍

Thun

സ്വിറ്റ്സര്‍ലന്‍ഡിലെ ബേണ്‍ പ്രവിശ്യയില്‍പ്പെടുന്ന ഒരു പട്ടണം. ബേണ്‍ നഗരത്തിന് 24 കി.മീ. തെ.കിഴക്കായി, മധ്യ-സ്വിസ് പീഠഭൂമിയുടെയും ഓബര്‍ലന്‍ഡ് പര്‍വതങ്ങളുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 37,707 (1990).

മധ്യകാലഘട്ടത്തില്‍ പണികഴിപ്പിക്കപ്പെട്ട ഒരു കൊട്ടാരം ഈ നഗരത്തിലുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റു മതവിഭാഗത്തില്‍പ്പെടുന്നവരാണ്. ഏറിയ പങ്ക് ജനങ്ങളും ജര്‍മന്‍ഭാഷ സംസാരിക്കുന്നു. ഏറെ മനോഹരമായ ടൂണ്‍ പട്ടണം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്.

2. സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു തടാകം. ടൂണ്‍ പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്നു. ഇടുങ്ങിയ ഒരു ജലാശയമാണിത്. ഈ തടാകത്തിന്റെ വടക്കേയറ്റത്തു നിന്നാരംഭിക്കുന്ന ആറി (Aare) നദിക്കരയിലാണ് ടൂണ്‍ പട്ടണത്തിന്റെ സ്ഥാനം. മികച്ച ജലഗതാഗതസൗകര്യങ്ങള്‍ ടൂണ്‍ തടാകത്തിലുണ്ട്. വിസ്തീര്‍ണം: 47 ച.കി.മീ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%82%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍