This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിറ്റാനോത്തീര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടിറ്റാനോത്തീര്‍

Titanothere

30 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഒരു ടിറ്റാനോത്തീര്‍-ബ്രോണ്ടോത്തീറിയം

വിലുപ്ത സസ്തനി. പെരിസോഡാക്ടൈല (Perrisodactyla) ഗോത്രത്തിലെ ബ്രോണ്ടോത്തീറിഡെ (Brontotheriidae) കുടുംബത്തില്‍പ്പെടുന്നു. കുതിരകള്‍, കാണ്ടാമൃഗങ്ങള്‍, ടപ്പീറുകള്‍ എന്നിവ ഈ കുടുംബത്തില്‍പ്പെടുന്നവയാണ്. ടിറ്റാനോത്തീറുകള്‍ കാണ്ടാമൃഗങ്ങളോടു സാദൃശ്യമുള്ളവയായിരുന്നു. ഇയോസീന്‍ കാലഘട്ടത്തില്‍ വ. അമേരിക്കയില്‍ കാണപ്പെട്ടിരുന്ന ടിറ്റാനോത്തീറുകളധികവും ആടിന്റെ വലുപ്പംപോലും ഇല്ലാത്തവയായിരുന്നു. പക്ഷേ ഒളിഗോസീന്‍ കാലഘട്ടത്തില്‍ കാണപ്പെട്ടിരുന്നവ കാണ്ടാമൃഗങ്ങളേക്കാള്‍ വലുപ്പം കൂടിയവയായിരുന്നുതാനും. നദീതടങ്ങളില്‍ വന്‍പറ്റങ്ങളായി ജീവിച്ചിരുന്ന ഇവയ്ക്ക് നാലു മീ.-ഓളം നീളവും തോളറ്റം വരെ രണ്ടര മീ. ഉയരവും ഉണ്ടായിരുന്നു. തലയോട്ടിയുടെ ഉപരിഭാഗം അവതലമായി ഉള്ളിലേക്കു വളഞ്ഞ സ്ഥിതിയിലായിരുന്നു. നീണ്ട മോന്തയില്‍ ഏതാണ്ട് Y'-യുടെ ആകൃതിയിലുള്ളതും അസ്ഥികാമ്പുള്ളതുമായ കൊമ്പുകളും ഇവയ്ക്കുണ്ടായിരുന്നു. ഇലകളും തളിരും ആഹാരമാക്കിയിരുന്ന ഇവയുടെ പല്ലുകള്‍ ആദിമസ്വഭാവം പ്രകടിപ്പിച്ചിരുന്നു. പല്ലുകള്‍ മോണയില്‍ നിന്ന് അധികം പുറത്തേക്ക് തള്ളിനില്‍ക്കുന്നവയായിരുന്നില്ല. ഇവയുടെ സസ്യാഹാരാസ്വഭാവമായിരിക്കാം പല്ലുകളുടെ ഈ സവിശേഷതയ്ക്കു കാരണമെന്ന് കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍