This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാബീറന്‍ ദ്വീപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാബീറന്‍ ദ്വീപ്

Tabuaeran Island

മധ്യ-ശാന്ത സമുദ്രത്തിലെ ഒരു പവിഴദ്വീപ് (atoll). ഫാനിങ് ദ്വീപ് എന്നും ഇതിന് പേരുണ്ട്. അക്ഷാ.: 4° വ. രേഖാ. : 159° പ. ഹാവായിക്കു തെ. ഭാഗത്തായി സ്ഥിതി ചെയ്യുന്നു. നോര്‍ത്തേണ്‍ ലൈന്‍ ദ്വീപുകളില്‍പ്പെടുന്ന ഇത് ഇപ്പോള്‍ കിരിബാത്തിയുടെ ഭാഗമാണ്. ഏകദേശം 35 ച. കി. മീ. വിസ്തൃതിയുള്ള ഈ ദ്വീപിലെ ജനസംഖ്യ 1309 ('90) മാത്രമാണ്.

ടാബീറന്‍ ദ്വീപുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും തെങ്ങിന്‍തോപ്പുകളാണ്. തദ്ദേശവാസികളില്ലാത്ത ഈ ദ്വീപിലെ മിക്ക കൃഷിയിടങ്ങളിലെയും തൊഴിലാളികള്‍ ഗില്‍ബര്‍ട്ട് ദ്വീപുനിവാസികളാണ്. കൊപ്രയാണ് മുഖ്യ ഉത്പന്നം.

അമേരിക്കന്‍ പര്യവേഷകനായ എഡ്മണ്ട് ഫാനിങ് (Edmund Fanning) ആണ് 1798-ല്‍ ടാബീറന്‍ ദ്വീപസമൂഹം കണ്ടെത്തിയത്. 1899-ല്‍ ഈ ദ്വീപ് ബ്രിട്ടന്റെ ഭാഗമായി. തുടര്‍ന്ന് 1916-ല്‍ 'ഗില്‍ ബര്‍ട്ട് ആന്റ് എലിസ്' കോളനിയുടെ ഭാഗമായി മാറിയ ടാബീറന്‍ ദ്വീപ് 1979-ലാണ് കിരിബാത്തിയിലുള്‍പ്പെട്ട ഒരു പ്രദേശമായി തീര്‍ന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍