This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാനിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാനിസ്

Tanis

ഒരു പുരാതന ഈജിപ്ഷ്യന്‍ നഗരം. നൈല്‍നദീ ഡെല്‍റ്റയുടെ വ.കി. ഭാഗത്തായി മന്‍സിഹ് (Manzikh) തടാകത്തിനു തെ. പ. മാറി സ്ഥിതി ചെയ്യുന്നു. നാശോന്മുഖ മായിക്കൊണ്ടിരിക്കുന്ന ഈ പുരാതന നഗരം ഭാഗികമായി സാന്‍ (San) മത്സ്യബന്ധനഗ്രാമം കൈവശപ്പെടുത്തിയിരിക്കുന്നു.

അലക്സാഡ്രയുടെ സ്ഥാപനത്തിനു (ബി. സി. 332) മുമ്പുവരെ ടാനിസ് ഈജിപ്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. എ. ഡി. 174-ലെ റോമാസാമ്രാജ്യ വിരുദ്ധകലാപത്തെ തുടര്‍ന്ന് ഈ നഗരം നശിപ്പിക്കപ്പെട്ടു. ഈജിപ്തിലെ ഹൈകോസ് (Hykos) രാജാക്കന്മാരുടെ (17-ാം ശ.) തലസ്ഥാനമായിരുന്ന ടാനിസ് 19-ാം രാജവംശത്തിന്റെ ആസ്ഥാനമായും, 21-ഉം, 23-ഉം രാജവംശങ്ങളുടെ ഉത്ഭവകേന്ദ്രമായും ചരിത്രത്തില്‍ അറിയപ്പെടുന്നു. ബൈബിളില്‍ സോവന്‍ (Zoan) നഗരമെന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത് ടാനിസ് ആണെന്ന് കരുതപ്പെടുന്നു. ഇവിടെ പുരാതന ആരാധനാലയങ്ങള്‍, പ്രതിമകള്‍ തുടങ്ങിയവയുടെ നിരവധി അവശിഷ്ടങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍