This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാഡ

ഭീകരപ്രവര്‍ത്തന വിരുദ്ധ കരുതല്‍ തടങ്കല്‍ നിയമം. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യാ ഗവണ്‍മെന്റ് 1985-ല്‍ നടപ്പിലാക്കിയ ടെററിസ്റ്റ് ആന്‍ഡ് ഡിസ്റപ്റ്റീവ് ആക്റ്റിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് -ന്റെ ചുരുക്കപ്പേരാണു ടാഡ (TADA). ഇതു പൂര്‍ണമായ അര്‍ഥത്തില്‍ പ്രാബല്യത്തില്‍ വന്നത് 1987 മുതലാണ്.

ഭീകരവാദിയെന്നു സംശയിക്കുന്ന ഏതു പൗരനേയും എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യുന്നതിനും വിചാരണ കൂടാതെ തടവില്‍ വയ്ക്കുന്നതിനുമുള്ള അധികാരം ഈ നിയമം വഴി ഗവണ്‍മെന്റിനും പോലീസിനും ലഭിക്കുന്നു. ടാഡ പ്രകാരമുള്ള അറസ്റ്റിനെയോ തടങ്കലിനെയോ ഇന്ത്യയിലെ ഒരു കോടതിയിലും ചോദ്യം ചെയ്യാനാവില്ല. ടാഡ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടി 'പ്രത്യേക കോടതികള്‍' രൂപീകരിച്ചിരുന്നു. കുറ്റാരോപണ വിധേയനാകുന്ന ഒരു വ്യക്തിക്ക് ഇന്ത്യന്‍ ഭരണഘടന നിയമപരമായ ചില അവകാശങ്ങള്‍ അനുവദിക്കുന്നുണ്ട്. ജാമ്യമെടുക്കാനും കോടതിയില്‍ വിചാരണ ചെയ്യപ്പെടാനും തന്റെ നിരപരാധിത്വം തെളിയിക്കാനും വേണ്ടി അഭിഭാഷകര്‍ മുഖേന വാദിക്കാനുള്ള അവകാശം ആരോപണവിധേയനാകുന്ന വ്യക്തിക്കുണ്ട്. ഭരണഘടനാപരമായ ഇത്തരം നിബന്ധനകള്‍ ഒന്നും തന്നെ ടാഡയ്ക്കു ബാധകമല്ല. ടാഡയനുസരിച്ചു തടവിലാക്കപ്പെടുന്ന ഒരു ഇന്ത്യന്‍ പൗരന് ഭരണഘടനാദത്തമായ മൗലികാവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ടാഡ കേസുകള്‍ക്കുവേണ്ടിയുള്ള പ്രത്യേക കോടതികള്‍, സാധാരണ നീതിന്യായ സംവിധാനത്തിനു സമാന്തരമായി പ്രവര്‍ത്തിക്കുന്ന അമിതാധികാരകേന്ദ്രങ്ങളാണെന്നു മനുഷ്യാവകാശ സംഘടനകളും സ്വതന്ത്ര നിയമവിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്ത്യയ്ക്കകത്തും പുറത്തും വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നു ടാഡ റദ്ദാക്കണമെന്ന് ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ ആവശ്യപ്പെടുകയുണ്ടായി. ഇതനുസരിച്ച് 1995 മേയില്‍ 'ടാഡ' റദ്ദാക്കപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%A1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍