This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാക്കികാര്‍ഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാക്കികാര്‍ഡിയ

Tachycardia

ഹൃദയസ്പന്ദന നിരക്ക് വര്‍ധിക്കുന്ന അവസ്ഥ. ഹൃദ്രോഗങ്ങള്‍ മൂലവും വ്യായാമം, മാനസിക വിക്ഷോഭങ്ങള്‍ എന്നിവയുടെ സ്വാഭാവിക പ്രതികരണം മൂലവും ഹൃദയം ദ്രുതഗതിയില്‍ സ്പന്ദിക്കാറുണ്ട്. മുതിര്‍ന്ന ഒരു വ്യക്തിയുടെ ഹൃദയം ഒരു നിമിഷത്തില്‍ 60-100 തവണ (ശ. ശ. 75 തവണ) മിടിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് നൂറിലേറെ തവണയായി ഉയരുന്ന അവസ്ഥയാണ് ടാക്കികാര്‍ഡിയ. വ്യായാമം ചെയ്യുമ്പോള്‍ പേശികളിലേക്ക് കൂടുതല്‍ രക്തപ്രവാഹം ഉണ്ടാവുന്നതിനായി ഹൃദയം ദ്രുതഗതിയില്‍ സ്പന്ദിക്കുന്നു. പനി, ഹൃദ്രോഗങ്ങള്‍, ഹൈപര്‍ തൈറോയിഡിസം എന്നീ രോഗാവസ്ഥകളില്‍ ശരീരം സ്വസ്ഥമായിരിക്കുമ്പോള്‍ പോലും ടാക്കികാര്‍ഡിയ ഉണ്ടാവാം. കഫീന്‍ അധികമായി ഉപയോഗിച്ചാലും ചില മരുന്നുകളുടെ പാര്‍ശ്വഫലത്താലും ഹൃദയമിടിപ്പ് കൂടാറുണ്ട്.

ഹൃദയം ശീഘ്രമായി മിടിക്കുന്നതോടൊപ്പം ശ്വാസം കിട്ടാതാവുക, തല കറങ്ങുക എന്നീ അസ്വസ്ഥതകളും ടാക്കികാര്‍ഡിയയുടെ ഫലമായി ഉണ്ടാവുക സ്വാഭാവികമാണ്. ശ്വാസതടസ്സം മൂലമുള്ള ഹൃദയാഘാതം (Congestive heart failure), രക്തസ്രാവം എന്നിവയ്ക്കും സാധ്യതയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍