This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാകോണിയന്‍ പര്‍വതനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാകോണിയന്‍ പര്‍വതനം

Taconic orogeny

ഓര്‍ഡോവിഷ്യന്‍ കല്പത്തിന്റെ മധ്യഘട്ടത്തില്‍ നടന്ന ഒരു പര്‍വത രൂപീകരണം. ന്യൂയോര്‍ക്കിലെ ടാകോണിക് പര്‍വത നിരകളുടെ ഉത്ഭവത്തിന് നിദാനമായ പര്‍വതരൂപീകരണ പ്രക്രിയയാണിത്. ന്യൂഫൗണ്ട്ലന്‍ഡ് മുതല്‍ അലബാമ വരെ വ്യാപിച്ചു കിടക്കുന്ന വലനപര്‍വതശ്രേണി ഈ പര്‍വതനപ്രക്രിയയുടെ പരിണിത ഫലമായി രൂപംകൊണ്ടതാണ്. ടാകോണിയന്‍ പര്‍വതനത്തോടൊപ്പം സംഭവിച്ച അഗ്നിപര്‍വത വിസ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ അലബാമ മുതല്‍ ന്യ യൂയോര്‍ക്ക് വരെയും വിസ്കോണ്‍സിന്‍, അയോവ എന്നിവിടങ്ങളിലും വ്യാപിച്ചുകിടക്കുന്നു. കാനഡയില്‍ ക്യൂബെക്, ന്യൂഫൗണ്ട്ലന്‍ഡ് എന്നിവിടങ്ങളിലാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും ശക്തമായ അഗ്നിപര്‍വത വിസ്ഫോടനമുണ്ടായത്.

വടക്കേ അമേരിക്കയിലെ ടാകോണിയന്‍, അകേഡിയന്‍ പര്‍വതനങ്ങള്‍ക്ക് സമാന്തരമായുണ്ടായ കാലിഡോണിയന്‍ പര്‍വതനത്തിന്റെ ആദ്യഘട്ടമായും ടാകോണിയന്‍ പര്‍വതനത്തെ കണക്കാക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍