This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്യോതി വെങ്കടചെല്ലം (1917 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്യോതി വെങ്കടചെല്ലം (1917 - 92)

ജ്യോതി വെങ്കടചെല്ലം

ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകയും മുന്‍ കേരള ഗവര്‍ണറും. 1917 ഒ. 27-നു ബര്‍മ(മ്യാന്മര്‍)യില്‍ ജനിച്ചു. റംഗൂണിലെ സെന്റ് ആന്റണീസ് സ്കൂളിലും മദ്രാസി (ചെന്നൈ)ലെ എവാര്‍ട്ട് സ്കൂളിലും   പഠിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് മന്ത്രിസഭയില്‍ ജ്യോതി വെങ്കടചെല്ലം അംഗമായിരുന്നു. 1962 മുതല്‍ 67 വരെയും 1971 മുതല്‍ 75 വരെയും ഇവര്‍ മദ്രാസ് ലെജിസ്ലേറ്റിവ് അസംബ്ലിയില്‍ അംഗമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്നും പിരിഞ്ഞ ഇവര്‍ സംഘടനാ കോണ്‍ഗ്രസ്സിലും പിന്നീട് ജനാതാപാര്‍ട്ടിയിലും ചേര്‍ന്നു. 1977 ഒ. മുതല്‍ 1982 ഒ. വരെ ജ്യോതി വെങ്കടചെല്ലം കേരള ഗവര്‍ണര്‍ ആയിരുന്നു. പല സന്നദ്ധ സംഘടനകളിലും അംഗമായിരുന്നിട്ടുണ്ട്. 1992 ന. 28-ന് ചെന്നൈയില്‍ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍