This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്ഞാനസിദ്ധാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(=റെനെ ദെക്കാര്‍ത് (1596-1650))
(ലൈബ്നിസ് (1646-1716))
വരി 83: വരി 83:
ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകം ലഘുപദാര്‍ഥമായ 'മൊണാഡ്' ആണ്. പദാര്‍ഥങ്ങള്‍ക്ക് സ്പിനോസ കല്പിച്ചിരിക്കുന്ന സര്‍വഗുണങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. സ്ഥൂലപ്രപഞ്ചത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സൂക്ഷ്മപ്രപഞ്ചവും ആത്മാവിനെപ്പോലെ സ്വരൂപത്തോടുകൂടിയതുമാണ് മൊണാഡ്.

 +
 +
ഓരോ മൊണാഡിനും പ്രത്യക്ഷത്തിനുള്ള കഴിവുണ്ട്. സ്വയം വികാസത്തിന്റെ ഫലമായുണ്ടാകുന്ന ഈ പ്രത്യക്ഷത്തിന് മറ്റൊരു മൊണാഡിന്റെ മാറ്റത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയും. വ്യത്യസ്ത മൊണാഡുകളില്‍ സംഭവിക്കുന്ന ഒരേ പ്രവൃത്തി അതിന്റേതായ പ്രത്യേക പ്രത്യക്ഷത്തോടുകൂടിയുള്ളതാണ്.
 +
 +
ഒരു വസ്തുവിനെക്കുറിച്ചുള്ള പ്രത്യേക ആശയം എന്നുള്ളത് ഒന്നിനെ മറ്റൊന്നില്‍നിന്നും തിരിച്ചറിയുന്നതിനുള്ള കഴിവ് നല്കുകയെന്നുള്ളതാണ്. ഇതിന് ശരിയായ അവബോധം ആവശ്യമാണ്. ഇത് മനുഷ്യാത്മാവിനെ നിര്‍മിക്കുന്ന മൊണാഡുകള്‍ക്ക് മാത്രമേയുള്ളൂ. ഇതുണ്ടാകാന്‍ മൊണാഡുകള്‍ക്ക് പ്രത്യക്ഷത്തിലൂടെ ലഭിക്കുന്നവയെക്കുറിച്ചുള്ള ബോധം അനിവാര്യമാണ്. ലൈബ്നിസ് പ്രത്യക്ഷത്തിന്റെ പ്രാതിനിധ്യസിദ്ധാന്തം സ്വീകരിച്ചിരിക്കുന്നു.
 +
 +
'''ജന്മസിദ്ധമായ ആശയങ്ങള്‍.''' പ്രത്യക്ഷത്തിലൂടെയും യുക്തിയിലൂടെയും ലഭിക്കുന്ന ആശയങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും ഇദ്ദേഹം രണ്ടിനെയും ജന്മസിദ്ധമായി കരുതുന്നു. ഒന്നുംതന്നെ വസ്തുഹേതുവായി ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നില്ല. വ്യക്തവും നിയതവുമായ ആശയങ്ങളെല്ലാം അനുഭവത്തിന് മുന്നേയുള്ളതാണ്. ഗണിതശാസ്ത്ര ആശയങ്ങള്‍ ഇങ്ങനെയുള്ളവയാണ്.
 +
 +
======ബ്രിട്ടീഷ് അനുഭവവാദം=====
 +
 +
യുക്തിവാദത്തിനെതിരെ ചരിത്രപരമായി ഉയര്‍ന്നുവന്നതാണ് അനുഭവവാദം. ബ്രിട്ടീഷ് അനുഭവവാദികളില്‍ പ്രമുഖരായവര്‍ ജോണ്‍ ലോക്ക്, ഡേവിഡ് ഹ്യൂം, ബിഷപ്പ് ബര്‍ക്കലി എന്നിവരാണ്.
 +
 +
======ജോണ്‍ ലോക്ക് (1632-1704)======
 +
 +
ജോണ്‍ ലോക്ക് അനുഭവവാദിയാണെങ്കിലും യുക്തിയുടെ പങ്കിനെ അംഗീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ജ്ഞാനത്തിനുള്ള സര്‍വ അസംസ്കൃത പദാര്‍ഥങ്ങളും അനുഭവജന്യമാണെങ്കിലും ജ്ഞാനരൂപീകരണം അനുഭവത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. ആശയങ്ങള്‍ ജന്മസിദ്ധമാണെന്നുള്ള വാദത്തെയും ഇദ്ദേഹം എതിര്‍ക്കുന്നു.
 +
 +
ലോക്ക് ആശയത്തെ ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നവ, ചിന്തയിലൂടെയുണ്ടാവുന്നവ എന്നിങ്ങനെ രണ്ടായി തരംതിരിച്ചു. രണ്ടാമത്തേതിന് ഇന്ദ്രിയജന്യമായ ആശയങ്ങളെ ആശ്രയിക്കണം; മറ്റു സ്രോതസ്സുകളില്ല. ആശയങ്ങള്‍ ലഘുവായവ, സങ്കീര്‍ണമായവ എന്നിങ്ങനെ രണ്ടു വിധമുണ്ട്. ലഘു ആശയങ്ങളെ മനസ്സില്‍ കൂട്ടിച്ചേര്‍ത്തു സങ്കീര്‍ണാശയങ്ങള്‍ സൃഷ്ടിക്കുന്നു. വസ്തുക്കളുടെ പ്രത്യേക ഗുണങ്ങളെക്കുറിച്ച് ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നവയാണ് ലഘു ആശയങ്ങള്‍. ദെക്കാര്‍ത് ചൂണ്ടിക്കാണിച്ചപോലെ വസ്തുക്കള്‍ക്ക് രണ്ടുതരം ഗുണങ്ങള്‍ ഉണ്ടെന്ന് ലോക്കും അഭിപ്രായപ്പെടുന്നു. എന്നാല്‍ ദെക്കാര്‍ത്തില്‍നിന്നും വ്യത്യസ്തമായ വീക്ഷണമാണ് ഇദ്ദേഹത്തിനുള്ളത്. പ്രാഥമിക ഗുണങ്ങള്‍ക്ക് ഇന്ദ്രിയങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ശക്തിയാണ് രണ്ടാംതര ഗുണങ്ങള്‍. ഈ ഗുണങ്ങള്‍ ആത്മനിഷ്ഠമാണ്.
 +
 +
ഇന്ദ്രിയങ്ങള്‍ക്ക് വസ്തുകാരണമായുണ്ടാകുന്ന സംവേദനത്തില്‍നിന്നുമാണ് പ്രത്യക്ഷം ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ ലോക്ക് പ്രാതിനിധ്യ സിദ്ധാന്തം സ്വീകരിച്ചിരിക്കുന്നു. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ലഘു ആശയങ്ങളില്‍നിന്നും മനസ് വസ്തുവിന്റെ സവിശേഷതകള്‍, പദാര്‍ഥം, ബന്ധങ്ങള്‍ എന്നീ സങ്കീര്‍ണാശയങ്ങള്‍ സൃഷ്ടിക്കുന്നു. ബാഹ്യവസ്തു യഥാര്‍ഥത്തില്‍ എന്താണെന്ന കാര്യത്തില്‍ ഇദ്ദേഹം അജ്ഞത പ്രകടിപ്പിക്കുന്നു.
 +
 +
എല്ലാ ജ്ഞാനവും ആത്യന്തികമായി ഇന്ദ്രിയ ജ്ഞാനത്തെ ആശ്രയിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ജ്ഞാനസിദ്ധാന്തത്തില്‍ അനുഭവേതര സ്വഭാവം കാണുന്നുണ്ട്. ജ്ഞാനമെന്നാല്‍ ആശയങ്ങള്‍ തമ്മിലുള്ള ബന്ധം, പൊരുത്തം, യോജിപ്പ് എന്നിവയെ പ്രത്യക്ഷീകരിക്കലാണ്. ലോക്കിന്റെ അഭിപ്രായത്തില്‍ ജ്ഞാനത്തിന് അന്തര്‍ദര്‍ശന ജ്ഞാനം, വിശദീകരണ ജ്ഞാനം, ബാഹ്യവസ്തുക്കളെക്കുറിച്ചുള്ള ഇന്ദ്രിയ ജ്ഞാനം എന്നിങ്ങനെ മൂന്നുതലങ്ങളുണ്ട്. ആദ്യത്തേതും രണ്ടാമത്തേതും ആശയങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍നിന്നുണ്ടാകുന്നു. മൂന്നാമത്തേത് വസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്തര്‍ദര്‍ശനത്തിലൂടെ അസ്തിത്വത്തെക്കുറിച്ചുള്ള ജ്ഞാനവും ഈശ്വരനെക്കുറിച്ചുള്ള വിശദീകരണ ജ്ഞാനവുമുണ്ടാകുന്നു.
 +
 +
======ബിഷപ്പ് ബര്‍ക്കലി (1685-1753)======
 +
 +
സന്ദേഹവാദത്തില്‍നിന്ന് സാമാന്യബുദ്ധിയെ രക്ഷിക്കുവാനാണ് ഇദ്ദേഹം മുന്നോട്ടുവന്നത്. ഭൌതിക വസ്തുവിനെക്കുറിച്ച് ഞാന്‍ അജ്ഞനാണ് എന്ന ലോക്കിന്റെ പ്രസ്താവം ബര്‍ക്കലി സ്വീകരിക്കുകയും ഭൗതിക വസ്തുവിനെ നിരാകരിക്കുകയും ചെയ്തു. അവയുടെ പ്രത്യക്ഷീകരിക്കലില്‍ മാത്രമേ അതിന് നിലനില്പുള്ളൂ (നിലനില്ക്കണമെങ്കില്‍ പ്രത്യക്ഷീകരിക്കണം). ഫലത്തില്‍ ഭൗതിക വസ്തുവെന്നത് ആശയങ്ങളുടെ സങ്കീര്‍ണരൂപമാണെന്നും ഇവയ്ക്കാധാരം വസ്തുവല്ല, മറിച്ച് അഖണ്ഡമായ ഒരു അശരീര വസ്തുവാകണമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. കുറേ ആശയങ്ങള്‍ മനുഷ്യനാലും മറ്റു ചിലത് ഈശ്വരനാലും സൃഷ്ടിക്കപ്പെടുന്നു.
 +
 +
വസ്തുജ്ഞാനമുണ്ടാകുന്നത് അനുഭവത്തില്‍നിന്നാണ്. അതിനാല്‍ ആശയങ്ങള്‍ ഇന്ദ്രിയ സംവേദനപരമായോ മറ്റാശയങ്ങളുമായോ ബന്ധപ്പെട്ടുകിടക്കുന്നു. ഈ ആശയങ്ങള്‍ ചേരുംപടി യോജിപ്പിച്ച് വസ്തുവായി കാണുന്നു.
 +
 +
പ്രത്യക്ഷത്തിന് വിധേയമാകാത്ത വസ്തുക്കളെ മറ്റു വല്ല അശരീരത്ത്വവും ദര്‍ശിക്കുന്നുണ്ടാവുമെന്ന് ബര്‍ക്കലി കരുതുന്നു. വസ്തുക്കളായി ദര്‍ശിക്കുന്നത് യഥാര്‍ഥത്തില്‍ ഏതെങ്കിലും സത്ത്വത്തിന്റെ മനസ്സിലുള്ള ആശയ സഞ്ചയത്തെയാണ്. ഈശ്വരനുണ്ടായിരിക്കുന്ന ക്രമബദ്ധമായ ആശയങ്ങളാണ് നമ്മുടെ ആശയങ്ങളുടെ ക്രമീകരണത്തിന് ഉറപ്പുനല്കുന്നത്. ജോണ്‍ ലോക്ക് സൂചിപ്പിച്ച പ്രാഥമികവും രണ്ടാന്തരവുമായ ഗുണങ്ങളെക്കുറിച്ചുള്ള ധാരണ ഇദ്ദേഹം നിരസിച്ചു. ബര്‍ക്കലിയുടെ അഭിപ്രായത്തില്‍ ഇവ രണ്ടും മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഗുണങ്ങളെല്ലാം മനസ്സിലെ ആശയങ്ങളാണ്.
 +
 +
അമൂര്‍ത്താശയങ്ങളുടെ സ്ഥാനത്ത് ഇദ്ദേഹം, നോമിനലിസത്തോട് സാദൃശ്യമുള്ള സാര്‍വത്രികാശയങ്ങള്‍ സ്ഥാപിച്ചു. ഒരേ ഗണത്തില്‍പ്പെട്ട ആശയങ്ങളെ പ്രതിനിധീകരിക്കുന്നതും അവയുടെ സ്വഭാവമുള്ളതും നിയതവുമായ ആശയങ്ങളാണ് സാര്‍വത്രികാശയങ്ങള്‍. ആ ഗണത്തെ പ്രതിനിധീകരിക്കുന്നതിനുള്ള ഇതിന്റെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു സാര്‍വത്രിക സ്വഭാവം.
 +
 +
നമ്മുടെ പ്രത്യക്ഷത്തിന് വിധേയമാകുന്ന വസ്തുക്കള്‍ ആശയങ്ങളാകയാല്‍ അതിന്റെ അസ്തിത്വത്തില്‍ ബര്‍ക്കലിക്ക് തെല്ലും സംശയമില്ല. യഥാര്‍ഥ വസ്തുക്കള്‍ ആശയങ്ങളാണ്. അങ്ങനെ ജ്ഞാനത്തിന് സാധുതയും ഉറപ്പും ലഭിക്കുന്നതിനാല്‍ ഇദ്ദേഹം സന്ദേഹവാദം നിരസിച്ചു.
 +
 +
ഈശ്വരനെക്കുറിച്ചും ആത്മാവിനെക്കുറിച്ചും ഉള്ള വീക്ഷണത്തെ മാറ്റിനിര്‍ത്തിയാല്‍ ബര്‍ക്കലി തികച്ചും ഒരു അനുഭവവാദിയാണ്. കാരണം ജ്ഞാനത്തിനടിത്തറ ഇന്ദ്രിയപ്രത്യക്ഷമാണ്. ഇന്ദ്രിയപ്രത്യക്ഷത്തെ സംബന്ധിച്ചിടത്തോളം ലോക്ക് ഒരു പരിധിവരെ സന്ദേഹവാദം സ്വീകരിച്ചിരുന്നു. ബര്‍ക്കലിയുടെ വീക്ഷണത്തില്‍ യുക്തിജ്ഞാനത്തിനടിസ്ഥാനം ഇന്ദ്രിയജ്ഞാനമാണ്. ഇന്ദ്രിയപ്രത്യക്ഷം വസ്തുവിനെ പ്രതിനിധീകരിക്കണമെന്നില്ല. പ്രത്യക്ഷപ്രവര്‍ത്തനത്തിലെ പ്രാതിനിധ്യ സ്വഭാവത്തെ നിരസിച്ചുകൊണ്ടാണ് ഇദ്ദേഹം സന്ദേഹവാദത്തെ എതിര്‍ക്കുന്നതിനുള്ള അടിത്തറയിട്ടത്.
 +
 +
======ഡേവിഡ് ഹ്യൂം (1711-76)======
 +
 +
പരിമിതമായ ഗ്രഹണ ശക്തിയാല്‍ പ്രകൃതി രഹസ്യങ്ങളെല്ലാം ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് ലോക്കും ഗ്രഹണശക്തിക്ക് വിധേയമല്ലാത്തതായൊന്നുമില്ലെന്ന് ബര്‍ക്കലിയും പറഞ്ഞു. ഇന്ദ്രിയപ്രത്യക്ഷം പൂര്‍ണമായും യാഥാര്‍ഥ്യജ്ഞാനം നല്കുന്നുവെന്ന ബര്‍ക്കലിയുടെ വാദത്തോട് അനുകൂലിച്ചുകൊണ്ട് ഇന്ദ്രിയഗോചരമല്ലാത്തതൊന്നും പ്രകൃതിയിലില്ലെന്ന് ഹ്യൂം അഭിപ്രായപ്പെട്ടു. എന്നാല്‍ ഗ്രഹണശക്തി പരിമിതമായതിനാല്‍ സന്ദേഹവാദമാണ് യോജിച്ചതെന്ന് ഹ്യൂം വിശ്വസിച്ചു.
 +
 +
ആശയങ്ങളുടെ സ്വഭാവത്തെ കാണിക്കുന്നതിന് ഹ്യൂം ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ശക്തമായ ആശയങ്ങളെയും സാധാരണ ആശയങ്ങളെയും വേര്‍തിരിക്കുന്നു. ഇന്ദ്രിയപ്രത്യക്ഷത്തിലൂടെ ലഭിക്കുന്നത് മുദ്രണവും സങ്കല്പത്തിലൂടെയും സ്മൃതിയിലൂടെയും ലഭിക്കുന്നത് ആശയവുമാണ്. ഓരോ ലഘു ആശയത്തിനും അനുസൃതമായി ഒരു മുദ്രണമുണ്ട്. ലഘു ആശയങ്ങളില്‍നിന്നും സങ്കീര്‍ണ ആശയങ്ങള്‍ രൂപീകരിക്കപ്പെടുന്നു. എല്ലാ ജ്ഞാനസൃഷ്ടിക്കുമുള്ള സാമഗ്രി ഇന്ദ്രിയമുദ്രണമാണ്. മുദ്രണങ്ങള്‍ ആശയത്തെക്കാള്‍ ശക്തവും വര്‍ണശബളവുമാണ്. ഹ്യൂമിന്റെ അഭിപ്രായത്തില്‍ അമൂര്‍ത്താശയങ്ങളില്ല. ആശയങ്ങള്‍ വൈയക്തികവും വസ്തുതകളെ സാമാന്യമായി പ്രതിനിധീകരിക്കുന്നതുമാകുന്നു. സാമാന്യനാമങ്ങളെ നാം ഗ്രഹിക്കുന്നത് ഇവ എങ്ങനെ ഇതേ ഗണത്തില്‍പ്പെട്ട വസ്തുക്കളുടെ ആശയങ്ങളെ പ്രതിനിധീകരിക്കുന്നു എന്നുള്ള മനസ്സിന്റെ ധര്‍മത്തെ ആശ്രയിച്ചാണ്.
 +
 +
നമുക്ക് പ്രത്യക്ഷത്തെക്കുറിച്ച് മാത്രമാണ് അവബോധമുള്ളത്. കാഴ്ചകള്‍ മനസ്സില്‍ വന്നുപോകുന്നു. ഇതില്‍നിന്നും രൂപപ്പെട്ടുവരുന്ന നിത്യമെന്നു തോന്നുന്ന വസ്തുക്കളുടെ ഒരു ബാഹ്യലോകത്തെ മനസ് വിശ്വസിക്കുന്നു. മുദ്രണങ്ങള്‍ക്ക് ചില പൊരുത്തവും തുടര്‍ച്ചയുമുണ്ട്. അവ ഒരുമിച്ച് യോജിക്കുകയും ഇടവേളയ്ക്കുശേഷം ഒരേ ക്രമത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. മനോഭാവമനുസരിച്ച് ഇന്ദ്രിയവസ്തുക്കള്‍ക്ക് അവയ്ക്കുള്ളതിലും കൂടുതല്‍ ക്രമബദ്ധത ആരോപിക്കുകയും ഒരു നിത്യലോകത്തെക്കുറിച്ച് വിശ്വസിക്കാനിടയാകുകയും ചെയ്യുന്നു. വസ്തുക്കള്‍ പ്രത്യക്ഷങ്ങളുടെ ഒരു കൂട്ടം മാത്രമാണ്. ഇന്ദ്രിയങ്ങളെയും ഗ്രഹണശക്തിയെയും കൂടുതലായി വിശ്വസിക്കാന്‍ പാടില്ല എന്നും ഹ്യൂം അഭിപ്രായപ്പെട്ടിരുന്നു. ഇതിലൂടെ ഇദ്ദേഹം സന്ദേഹവാദത്തെ അനുകൂലിക്കുന്നതായി കാണാം. പ്രത്യക്ഷപ്രവര്‍ത്തനത്തില്‍ ഒരു പ്രാതിനിധ്യസിദ്ധാന്തമാണ് ഡേവിഡ് ഹ്യൂം സ്വീകരിച്ചിരിക്കുന്നത്.
 +
 +
=====ഇമ്മാനുവല്‍ കാന്റ് (1724-1804)=====
 +
 +
17-ാം ശതകത്തിലെ യുക്തിവാദവും അനുഭവവാദവും ഇദ്ദേഹത്തിന്റെ ചിന്തയില്‍ കൂടിച്ചേര്‍ന്നു. ഗ്രഹണശക്തിയുടെ ശരിയായ സ്വഭാവം, അതിന്റെ പരിധിയും ഉപയോഗവും പരിമിതിയും, ഭൗതികവാദത്തിന്റെ സ്വഭാവം എന്നിവയെല്ലാം ഇദ്ദേഹം നിരീക്ഷണവിധേയമാക്കിയിരുന്നു. ഭാവനാസൃഷ്ടിയുടെ ഫലമാണ് വസ്തുവെന്നു കരുതി ഹ്യൂം തള്ളിക്കളഞ്ഞ വസ്തുക്കളെക്കുറിച്ചുള്ള ശരിയായ ജ്ഞാനം, ഗ്രഹണശക്തി എങ്ങനെ നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് ഇദ്ദേഹം വിശദമാക്കുന്നുണ്ട്.
 +
 +
അനുഭവത്തിനുമുമ്പും അനുഭവത്തിനുശേഷവുമുള്ള നിര്‍ണയവാക്യങ്ങളുടെ വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ജ്ഞാനപ്രവൃത്തിയോടുള്ള ഇദ്ദേഹത്തിന്റെ സമീപനം. ആദ്യത്തേത് ഇന്ദ്രിയാനുഭവം കൂടാതെ തന്നെ ഗ്രഹിക്കാവുന്നതും രണ്ടാമത്തേത് അനുഭവശേഷം മാത്രം ഗ്രഹിക്കാവുന്നതുമാണ്. ആദ്യത്തേത് സ്വതസ്സാധ്യനിര്‍ണയവാക്യവും രണ്ടാമത്തേത് അനുഭവസിദ്ധനിര്‍ണയവാക്യവുമാണ്. ആദ്യത്തേതില്‍ ശുദ്ധമായ ബൗദ്ധിക ധാരണകള്‍ ഉള്‍ക്കൊള്ളുന്നു; രണ്ടാമത്തേതില്‍ അനുഭവസിദ്ധമായ ധാരണകളും.
 +
 +
നിര്‍ണയ വാക്യങ്ങള്‍ തമ്മിലുള്ള മറ്റൊരു വ്യത്യാസം വിശ്ലേഷണ(Analytic)പരവും സംശ്ലേഷണ(Synthetic)പരവുമാണ്. ആദ്യത്തേത് വസ്തുവിനെക്കുറിച്ച് പുതിയ വിവരം നല്കുന്നില്ല. രണ്ടാമത്തേത് പുതിയ അറിവ് നല്കുന്നു.
 +
 +
ബുദ്ധിയിലൂടെ മാത്രമേ സുനിശ്ചിതവും ശരിയായതും സാര്‍വത്രികവുമായ ജ്ഞാനം ലഭിക്കൂ. ഇന്ദ്രിയജ്ഞാനം പുതിയ ജ്ഞാനം നല്കുന്നുവെങ്കിലും അത് അനിശ്ചിതത്വം നിറഞ്ഞതും ഉറപ്പില്ലാത്തതും അവ്യക്തവും സംഭാവൃത നിറഞ്ഞതുമാണ്. ഇതില്‍നിന്ന് സുനിശ്ചിതവും ശരിയായതും സാര്‍വത്രികവുമായ ജ്ഞാനം ലഭിക്കുക അസാധ്യമാണ്. ഹ്യൂമിന്റെ അഭിപ്രായത്തില്‍, സ്വതസ്സാധ്യസ്വഭാവമുള്ള സംശ്ലേഷണപരമായ പുതിയ ജ്ഞാനം നല്കുന്ന ഉറപ്പുള്ള സത്യമായ സാര്‍വത്രികജ്ഞാനം അസാധ്യമാണെന്നായിരുന്നു. എന്നാല്‍ കാന്റിന്റെ അഭിപ്രായത്തില്‍ സ്വതസ്സാധ്യ-സംശ്ലേഷിത നിര്‍ണയവാക്യം സാധ്യമാണ്. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, എന്നിവയില്‍നിന്ന് ലഭിക്കുന്നത് ഇത്തരം ജ്ഞാനമാണ്.
 +
 +
'''സ്വതസ്സാധ്യസംശ്ലേഷണ ജ്ഞാനം.''' ഇത് അനുഭവത്തില്‍നിന്ന് അപരോക്ഷമായി ലഭിക്കണമെന്നില്ലെങ്കിലും ആത്യന്തികമായി അനുഭവത്തെ അടിസ്ഥാനപ്പെടുത്തുന്നു. സ്വതസ്സാധ്യസംശ്ലേഷണജ്ഞാനം ബൗദ്ധികധാരണകളുടെ സഹായത്തോടെ അന്തര്‍ദര്‍ശനത്തില്‍നിന്നും തുടങ്ങുന്നു. ഇന്ദ്രിയത്തിലൂടെ കാല-ദേശസ്വഭാവത്തോടുകൂടി വസ്തുവിനെക്കുറിച്ചുള്ള സംവേദനം ലഭിക്കുന്നു. കാല-ദേശഘടന അനുഭവത്തിന്റെ ഒരു അനിവാര്യഘടകമാണ്. ഈ കാല-ദേശങ്ങള്‍ മനസ്സിന്റെ അന്തര്‍ദര്‍ശന ഘടനയില്‍പ്പെടുന്നു. കാന്റ് പ്രത്യക്ഷത്തില്‍ പ്രതിനിധീകരണ സിദ്ധാന്തമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ കാല-ദേശരൂപങ്ങള്‍ അനുഭവത്തിനപ്പുറത്തേക്ക് പ്രയോഗിക്കാന്‍ സാധ്യമല്ല. ഇത് ഒരു സാര്‍വത്രിക സ്വഭാവമായി വ്യക്തിനിഷ്ഠമായും ആത്മനിഷ്ഠമായും ബന്ധപ്പെട്ടിരിക്കുന്നു.
 +
 +
ശുദ്ധ സ്വതസ്സാധ്യ അന്തര്‍ദര്‍ശനം. കാല-ദേശ സ്വഭാവത്തോടെയാണ് ഇന്ദ്രിയദര്‍ശനം സാധ്യമാകുന്നത് എന്നതിനു പുറമേ, കാല-ദേശങ്ങളുടെ ഒരു ശുദ്ധസ്വതസ്സാധ്യ അന്തര്‍ദര്‍ശനം തന്നെ നമുക്കുണ്ട്. ഇതിനാലാണ് ഗണിതശാസ്ത്രം സാധ്യമായിരിക്കുന്നത്. ജ്യാമിതിയില്‍ ദേശത്തിന്റെയും കണക്കുകൂട്ടലില്‍ കാലത്തിന്റെയും ദര്‍ശനമുണ്ട്. കാല-ദേശധാരണകള്‍ അനുഭവത്തില്‍നിന്നും അമൂര്‍ത്തവത്കരിച്ചെടുക്കുന്നവയല്ല; അവ സ്വതസ്സിദ്ധമാണ്.
 +
 +
സര്‍വാനുഭവങ്ങള്‍ക്കും രൂപംനല്കുന്നത് കാല-ദേശങ്ങളാണ്. ഇതിനുള്ള പദാര്‍ഥം ഇന്ദ്രിയസംവേദനങ്ങളാണ് നല്കുന്നത്. ഇവയെല്ലാം ജ്ഞാനമാകാന്‍ ബൗദ്ധികധാരണകളുടെ കീഴില്‍ നിര്‍ണയവാക്യങ്ങളാക്കി മാറ്റണം. 'പദാര്‍ഥമില്ലാത്ത ചിന്ത ശൂന്യവും ബൗദ്ധികധാരണകളില്ലാതെയുള്ള പ്രത്യക്ഷം അന്ധവുമാണ്. ബൗദ്ധികധാരണ, ഗ്രഹണശക്തി, കാലദേശങ്ങള്‍, പ്രത്യക്ഷം എന്നീ തത്ത്വങ്ങളുടെ കൂട്ടുപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നിര്‍ണയവാക്യങ്ങള്‍ രൂപപ്പെടുന്നത്. ഈ തത്ത്വങ്ങള്‍ ഉപാധിയായി മാത്രമേ അനുഭവം സാധ്യമാകൂ. ഇന്ദ്രിയസംവേദനങ്ങളെ ക്രമീകരിച്ച് പ്രത്യക്ഷമായും പ്രത്യക്ഷത്തെ ക്രമീകരിച്ച്, സങ്കല്പശക്തിയാല്‍ ഗ്രഹണശക്തി തിരിച്ചറിയുകയും ബൗദ്ധികധാരണകളോട് സംയോജിപ്പിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് വസ്തുക്കളുടെ ദര്‍ശനം ശരിയായ ലഭിക്കുന്നു. ബൗദ്ധികധാരണകളില്‍ ഉള്‍ക്കൊള്ളുന്ന തത്ത്വങ്ങളാണ് വസ്തുക്കള്‍ തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ച് നിര്‍ണയവാക്യങ്ങള്‍ രൂപീകരിക്കുന്നത്. ഈ വാക്യങ്ങള്‍ പ്രതിഭാസസ്വഭാവത്തെ സൂചിപ്പിക്കുന്നു. അനുഭവാതീതമായ വസ്തുക്കള്‍ക്ക് ഇത് പ്രയോഗയുക്തമല്ല. ഇതിനെ കറന്റ് അജ്ഞാതാജ്ഞേയവസ്തു എന്നുവിളിക്കുന്നു. ആത്മാവും ഇതില്‍പ്പെടുന്നു. കാന്റിന്റെ അഭിപ്രായത്തില്‍ ഇതിന് യുക്തി (വിവേചനശക്തി), ഗ്രഹണശക്തി, സംവേദനം (അനുഭവം) എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്.

05:36, 8 മാര്‍ച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ജ്ഞാനസിദ്ധാന്തം

ജ്ഞാനത്തിന്റെ സ്രോതസ്, സ്വഭാവം, ലക്ഷണം, വ്യവസ്ഥകള്‍, പരിധി, നീതികരണം എന്നിവയെക്കുറിച്ചുള്ള പഠനം. ജ്ഞാനസ്രോതസ്സിന്റെ സ്വഭാവം കണക്കിലെടുത്ത് ദാര്‍ശനികര്‍ ജ്ഞാനസിദ്ധാന്തത്തെ യുക്തിവാദം, അനുഭവവാദം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. യുക്തിവാദത്തില്‍ യുക്തിശക്തിയും അനുഭവവാദത്തില്‍ അനുഭവവുമാണ് ജ്ഞാനത്തിന്റെ മുഖ്യസ്രോതസ്. ജ്ഞാനത്തിന്റെ സാധ്യതയെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചുമുള്ള സന്ദേഹവാദവും അതിന്റെ നീതീകരണവും മറ്റൊരു വശത്തുണ്ട്.

പാശ്ചാത്യദര്‍ശനം

യവനദര്‍ശനം

പ്ലേറ്റോയ്ക്കുമുമ്പ്

സോക്രട്ടീസിനു(സു. ബി.സി. 469-399)മുമ്പുണ്ടായിരുന്ന ദാര്‍ശനികര്‍ അറിവ് സാധ്യമാണെന്ന് വാദിച്ചിരുന്നു. ഹിരാക്ലിറ്റസ് (സു. ബി.സി. 540-475) അനുഭവത്തിന്റെയും പര്‍മെനഡീസ് (ബി.സി. 510-450) യുക്തിയുടെയും പങ്ക് എടുത്തുകാണിച്ചു. സോഫിസ്റ്റുകള്‍ (ഗോര്‍ഗിയാസും സു. ബി.സി. 483-376) പ്രോട്ടഗോറസും (സു. ബി.സി. 490-421) ഈ വാദഗതികളെ സംശയത്തോടെ വീക്ഷിച്ചു. ജ്ഞാനത്തില്‍ ആത്മനിഷ്ഠതയുടെയും വസ്തുനിഷ്ഠതയുടെയും പങ്കെന്ത്? പ്രകൃതിയെക്കുറിച്ച് ശരിയായ ജ്ഞാനം ലഭ്യമാണോ? എന്നീ പ്രശ്നങ്ങള്‍ സോഫിസ്റ്റുകള്‍ ഉന്നയിച്ചു. പ്രോട്ടഗോറസിന്റെ അഭിപ്രായത്തില്‍ വസ്തുവിന്റെ ബാഹ്യാവസ്ഥ മാത്രമാണ് യാഥാര്‍ഥ്യം. അതിന്റെ സാരാംശത്തെ നിശ്ചയിക്കുന്നത് മനുഷ്യനാണ്. ഗോര്‍ഗിയാസിന്റെ അഭിപ്രായത്തില്‍ യാഥാര്‍ഥ്യം എന്നൊന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ അതറിയുവാനോ അറിഞ്ഞാല്‍ത്തന്നെ അതിനെക്കുറിച്ച് ആശയവിനിമയം നടത്തുവാനോ സാധ്യമല്ല. ഇത്തരം വാദഗതികള്‍ സന്ദേഹവാദത്തിന് വഴിതെളിച്ചു. ജ്ഞാനം സാധ്യമാണോ? സാധ്യമാണെങ്കില്‍ അതില്‍ ബുദ്ധിയുടെയും ഇന്ദ്രിയങ്ങളുടെയും പങ്കെന്ത്? ഇങ്ങനെ ലഭ്യമാകുന്ന ജ്ഞാനത്തിന്റെ ഉറപ്പും സാധുതയും എന്താണ്? ഇത്തരം പ്രശ്നങ്ങളാണ് സന്ദേഹവാദികള്‍ ഉന്നയിച്ചത്.

ഈ വീക്ഷണമനുസരിച്ച് ഒരു വസ്തുവിനെക്കുറിച്ച് ശരിയായ തീര്‍ച്ചയില്ലാത്തിടത്തോളം അത് ജ്ഞാനമായി അവകാശപ്പെടുന്നത് ശരിയല്ല. തെറ്റുണ്ടാകാന്‍ സാധ്യതയില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് നമുക്കറിയാന്‍ സാധിക്കും. എന്നാല്‍ ജ്ഞാനത്തെ സാധുവാക്കി നിര്‍ത്തുന്ന കാരണങ്ങളെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. യുക്തിവാദികളുടെ അഭിപ്രായത്തില്‍ ഉറപ്പായ ജ്ഞാനരൂപീകരണത്തിനുള്ള പ്രാഥമികാശയങ്ങള്‍ മറ്റു ചില ആശയങ്ങളുമായി യുക്തിഭദ്രമായി ബന്ധപ്പെട്ടിരിക്കുന്നു. അനുഭവവാദികളുടെ അഭിപ്രായത്തില്‍ സാമാന്യജ്ഞാനരൂപീകരണം പ്രാഥമികാശയങ്ങളില്‍നിന്നും സാധ്യമാണ്. ഇതിലേക്ക് യുക്തിവാദികള്‍ യുക്തിയെയും അനുഭവവാദികള്‍ ഇന്ദ്രിയാനുഭവങ്ങളെയും മുഖ്യസ്രോതസ്സായി സ്വീകരിക്കുന്നു. പ്ളേറ്റോയുടെ അഭിപ്രായത്തില്‍ ഇന്ദ്രിയാനുഭവങ്ങള്‍ അറിവു തരുന്നില്ല. അതീന്ദ്രിയാശയങ്ങളുടേതായ ഒരു പ്രത്യേക ലോകത്തെക്കുറിച്ചുള്ള അവബോധത്തില്‍നിന്നാണ് ജ്ഞാനം സിദ്ധിക്കുന്നത്. ഇന്ദ്രിയാനുഭവങ്ങളില്‍നിന്നും അഭിപ്രായരൂപീകരണം മാത്രമേ സാധ്യമാകൂ. അനുഭവത്തെക്കുറിച്ചുള്ള പ്ലേറ്റോയുടെ ഈ വീക്ഷണം മിക്ക ചിന്തകന്മാരും വച്ചുപുലര്‍ത്തുന്നു.

അറിവിന് പൂര്‍ണ നിശ്ചിതത്വം വേണമെന്ന വാദത്തെ സന്ദേഹവാദം ചോദ്യം ചെയ്യുന്നു. ജ്ഞാനത്തിന് ഒരു അടിത്തറ വേണം; അതിന് ജ്ഞാനമെന്താണെന്നും അതിനെക്കുറിച്ചുള്ള ധാരണയെന്താണെന്നും അറിഞ്ഞിരിക്കണം. ജ്ഞാനത്തിന്റെ സ്വഭാവത്തെക്കുറിച്ച് ദാര്‍ശനികന്മാര്‍ക്ക് വ്യത്യസ്താഭിപ്രായങ്ങളാണുള്ളത്.

പ്ലേറ്റോ

പ്ലേറ്റോയാണ് (സു. ബി.സി. 428-347) ജ്ഞാനത്തെക്കുറിച്ച് ക്രമബദ്ധമായ അന്വേഷണം തുടങ്ങിവച്ചത്. യാഥാര്‍ഥ്യം അതീന്ദ്രിയാശയങ്ങളാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. മാറ്റമില്ലാത്തതും പൂര്‍ണരൂപങ്ങളുമായ അവ സാര്‍വത്രിക സ്വഭാവത്തോടുകൂടിയതാണ്. യുക്തിശക്തിക്ക് മാത്രമേ അതുമായി ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ. ഓരോ ഇന്ദ്രിയഗോചരവസ്തുവിനും അനുരൂപമായ ഒരു ആശയമുണ്ടായിരിക്കും. ഈ ആശയങ്ങള്‍ പൂര്‍ണരൂപങ്ങളാകയാല്‍ ഓരോന്നും ഒരു അളവുകോലാണ്. ഇന്ദ്രിയ വസ്തുക്കള്‍ അതിന്റെ അപൂര്‍ണ രൂപത്തിലുള്ള പതിപ്പുകള്‍ മാത്രമാണ്. അതിനാല്‍ ഒരേ ഗണത്തില്‍പ്പെട്ട വസ്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യമാവുകയും സാമാന്യനാമങ്ങള്‍ക്ക് അര്‍ഥം നല്കുന്നതിന് സാധ്യമാവുകയും ചെയ്യുന്നു. ജ്ഞാനത്തിന് ആധാരം അതീന്ദ്രിയാശയങ്ങളാണെന്ന് പ്ലേറ്റോ അഭിപ്രായപ്പെടുന്നു. ഇന്ദ്രിയവിഷയങ്ങളെക്കുറിച്ച് അഭിപ്രായ രൂപീകരണം മാത്രമേ സാധ്യമാവുകയുള്ളു.

ആത്മാവ് പൂര്‍വജന്മങ്ങളില്‍നിന്ന് വൈവിധ്യമാര്‍ന്ന അനുഭവസമ്പത്ത് സ്വാംശീകരിച്ചിട്ടുണ്ട്. ഈ ജ്ഞാനം വിസ്മൃതിയിലാണ്ടു കിടക്കുന്നതിനാല്‍ അതിനെ ഇന്ദ്രിയാനുഭവത്താല്‍ ഓര്‍മിച്ചെടുക്കുന്നു. ഇന്ദ്രിയാനുഭവത്തിന് മുമ്പുള്ള ഈ ജ്ഞാനലഭ്യതാസിദ്ധാന്തത്തെ സ്വതസ്സാധ്യസിദ്ധാന്തമെന്ന് (a priori) വിളിക്കുന്നു. ഇവിടെ ആത്മാവിലുള്ള ജ്ഞാനത്തെ ഇന്ദ്രിയ പ്രത്യക്ഷത്തിലൂടെ ലഭിക്കുന്ന വസ്തുക്കള്‍ ഓര്‍മിപ്പിക്കുന്നു.

മാനസികാവസ്ഥയെ ജ്ഞാനം, അജ്ഞത, വിശ്വാസം എന്നിങ്ങനെ പ്ലേറ്റോ തരംതിരിക്കുന്നു. ഓരോ അവസ്ഥയുമായും ബന്ധപ്പെട്ട് ഓരോ വസ്തുവുമുണ്ടായിരിക്കും. അസ്തിത്വമുള്ളത് അറിവിന് ഹേതുവും അസ്തിത്വമില്ലാത്തത് അജ്ഞതയ്ക്ക് ഹേതുവും. ഇവയ്ക്ക് രണ്ടിനുമിടയിലുള്ളത് വിശ്വാസത്തിന് ഹേതുവുമാണ്. ഈ മൂന്നാമത്തെ വിഭാഗമാണ് ഇന്ദ്രിയലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്. വിശ്വാസം തെറ്റാകാന്‍ സാധ്യതയുണ്ട്; എന്നാല്‍, ജ്ഞാനമങ്ങനെയല്ല. ഇന്ദ്രിയവസ്തുക്കള്‍ പൂര്‍ണമല്ല. പ്ളേറ്റോയെ സംബന്ധിച്ചിടത്തോളം ജ്ഞാനം എന്നത് മനസ്സിന്റെ ഒരവസ്ഥയാണ്.

അരിസ്റ്റോട്ടല്‍ (ബി.സി. 384-322)

സോക്രട്ടീസിന് മുമ്പുണ്ടായിരുന്ന സന്ദേഹവാദം പ്ലേറ്റോയെപ്പോലെ അരിസ്റ്റോട്ടലിനെ ശക്തമായി സ്വാധീനിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ ജ്ഞാനസിദ്ധാന്തം ശാസ്ത്രസിദ്ധാന്തം, മനസ് എന്നിങ്ങനെ രണ്ട് മേഖലകളിലായി ബന്ധപ്പെട്ടിരിക്കുന്നു.

ജ്ഞാനം എല്ലായ്പ്പോഴും സാര്‍വത്രികാശയങ്ങളെക്കുറിച്ചുള്ളതാണെന്നുള്ള പ്ലേറ്റോയുടെ വാദത്തോട് ഇദ്ദേഹം യോജിച്ചു. പ്ലേറ്റോയുടെ വീക്ഷണത്തില്‍ ഈ ആശയങ്ങളെ വെളിപ്പെടുത്തുന്നതിനുള്ള ഉപാധികള്‍ മാത്രമാണ് ഇന്ദ്രിയവസ്തുക്കള്‍. ഈ വസ്തുക്കളില്‍ സാര്‍വത്രികാശയങ്ങള്‍ക്ക് അനുകൂലമായ സ്വഭാവത്തെ ദര്‍ശിക്കുന്നു. എന്നാല്‍ അരിസ്റ്റോട്ടലിനെ സംബന്ധിച്ചിടത്തോളം ഈ ആശയങ്ങള്‍ ഇന്ദ്രിയഗോചരവസ്തുക്കളില്‍നിന്നും അന്യമായി അതീന്ദ്രിയമായി നിലകൊള്ളുന്ന ഒരു യാഥാര്‍ഥ്യമല്ല. മറിച്ച്, ഓരോ സാര്‍വത്രികാശയവും അതുമായി ബന്ധപ്പെട്ട ഗണത്തില്‍വരുന്ന ഓരോ വസ്തുവിലും അന്തര്‍ലീനമായിരിക്കുന്നു. അതുകൊണ്ട് ജ്ഞാനമെന്നത് വസ്തുവിന്റെ സാരാംശം മനസ് എങ്ങനെ ഗ്രഹിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ മനസ് (ആത്മാവ്) ശരീരത്തില്‍നിന്നും അന്യമല്ല; മറിച്ച്, ശരീരത്തിലെ ആകെയുള്ള കഴിവുകളുടെ ഒരു കൂട്ടു പ്രവര്‍ത്തനമാണ്.

ജ്ഞാനമാര്‍ഗങ്ങള്‍. ബാഹ്യവസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നു. അരിസ്റ്റോട്ടലിന്റെ വീക്ഷണത്തില്‍ ഇന്ദ്രിയങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിയുടെ വാസ്തവീകരണമാണ് ഇന്ദ്രിയപ്രത്യക്ഷം. സര്‍വ ഇന്ദ്രിയജ്ഞാനത്തെയും ക്രമീകരിക്കുകയും വസ്തുക്കളുടെ സാമാന്യഗുണങ്ങളെ പ്രത്യക്ഷീകരിക്കുകയും ചെയ്യുന്ന ഒരു പൊതു ഇന്ദ്രിയമുണ്ട്. ഇന്ദ്രിയ പ്രത്യക്ഷത്തിന് സമാന്തരമായി ബൗദ്ധികതലത്തില്‍ ഒരു പ്രവര്‍ത്തനം സ്വീകരിക്കപ്പെടുന്നുണ്ട്. ഇവിടെ ഇന്ദ്രിയപ്രത്യക്ഷത്തെ സാര്‍വത്രികാശയങ്ങളെക്കുറിച്ചുള്ള ധാരണകളുമായി കൂട്ടിയിണക്കി ഗ്രഹിക്കാന്‍ പറ്റിയ ഒരു രൂപമായി സ്വീകരിക്കുന്നു. സാര്‍വത്രികാശയങ്ങള്‍ തമ്മിലുള്ള ബന്ധവും ഇതില്‍ കാണാം. ബൗദ്ധിക വ്യാപാരം അതിനു മുമ്പ് സംഭവിക്കുന്ന ഇന്ദ്രിയ പ്രത്യക്ഷത്തെ ആശ്രയിച്ചിരിക്കുന്നു.

വസ്തുജ്ഞാനമുണ്ടാകണമെങ്കില്‍, അതിന്റെ ബന്ധങ്ങളെയും സ്വഭാവത്തെയും കണക്കാക്കി, അത് ഏത് ഗണത്തിലും ഉപഗണത്തിലും ഉള്‍പ്പെടുന്നുവെന്ന് മനസ്സിലാക്കി, അവയുടെ അടിസ്ഥാന ഗുണങ്ങളെ അറിയേണ്ടതാവശ്യമാണ്. അരിസ്റ്റോട്ടലിന്റെ ജ്ഞാനസിദ്ധാന്തത്തിന് ഒരു ശാസ്ത്രീയസ്വഭാവമുണ്ട്. പ്ളേറ്റോയുടെ ജ്ഞാനസിദ്ധാന്തവുമായി ഇതിന് സാദൃശ്യമുണ്ട്. അരിസ്റ്റോട്ടലിന്റെ വീക്ഷണത്തില്‍ ജ്ഞാനം ക്രമീകരിക്കപ്പെട്ട ഇന്ദ്രിയാനുഭവമാണ്. ജ്ഞാനത്തിന്റെ ശാസ്ത്രീയ സ്വഭാവത്തെയാണ് ഈ വീക്ഷണം സൂചിപ്പിക്കുന്നത്.

യവനചിന്തകന്മാര്‍.

എപ്പിക്യൂറസ് (ബി.സി. 341-270) ഒരു അനുഭവവാദിയും അണുവാദിയുമായിരുന്നു. അണുക്കളുമായുണ്ടാകുന്ന ബന്ധത്തില്‍നിന്നാണ് ജ്ഞാനമുണ്ടാകുന്നതെന്ന് ഇദ്ദേഹം പറയുന്നു. ആത്മാവ് അണുക്കളാല്‍ സൃഷ്ടിക്കിക്കപ്പെട്ടിരിക്കുന്നതിനാല്‍, ഇന്ദ്രിയങ്ങളെ ബാധിക്കാതെ നേരിട്ട് അണുക്കള്‍ ആത്മാവിനെ ഉത്തേജിപ്പിക്കുകയും ആത്മാവിലേക്ക് സംവദിക്കുകയും ചെയ്യുന്നു. ഈ സംവേദനങ്ങള്‍ അമൂര്‍ത്താശയങ്ങളായിരിക്കുന്ന സാമാന്യധാരണകളുമായി യോജിക്കുമ്പോള്‍ ഇന്ദ്രിയാനുഭവം യാഥാര്‍ഥ്യമാവുന്നു. എല്ലാ സംവേദനങ്ങളും സത്യമാണ്. ആശയ നിര്‍ണയ പ്രവര്‍ത്തനങ്ങളെ പരിശോധിക്കേണ്ട അടിസ്ഥാന അളവുകോലും അവയാണ്. ലോകത്തെക്കുറിച്ചുള്ള അതിഭൗതികസിദ്ധാന്തത്തിന് മറ്റൊരു സ്രോതസ്സില്ല.

സ്റ്റോയിക്കുകള്‍. ഈ ദാര്‍ശനിക പരമ്പരയുടെ സ്ഥാപകന്‍ സെനോ (സു. ബി.സി. 335-263) ആണ്. ഈ പരമ്പരയിലെ മുഖ്യദാര്‍ശനികനാണ് ക്രിസിപ്പസ് (ബി.സി 280-204). ഒരു പരിധിവരെ ഇവര്‍ അനുഭവവാദികളാണെങ്കിലും ഇവരുടെ ജ്ഞാന പദ്ധതിയിലെ കേന്ദ്ര ആശയം അന്തര്‍ദര്‍ശനമാണ്; അന്തര്‍ദര്‍ശനമാണ് സത്യത്തിന്റെ അളവുകോല്‍. അനുഭവവാദവീക്ഷണപ്രകാരം ബാഹ്യവസ്തുക്കള്‍ ആത്മാവില്‍ മുദ്ര പതിപ്പിക്കുന്നു. ഇവ യാഥാര്‍ഥ്യമാണ്. വ്യക്തവും നിയതവുമായ മുദ്രകള്‍ക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഇത് ആത്മാവില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനെ അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ജ്ഞാനപ്രവൃത്തി നടക്കുകയും ജ്ഞാനമായിത്തീരുകയും ചെയ്യുന്നു.

സന്ദേഹവാദികള്‍.

സ്ഥാപിതദര്‍ശനങ്ങള്‍ക്കുമേല്‍ സന്ദേഹവാദികള്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. വസ്തുവിന്റെ ബാഹ്യരൂപത്തില്‍ സംതൃപ്തരാവുകയും അതിന്റെ യഥാര്‍ഥസ്വഭാവത്തില്‍ താത്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത ചോദ്യം ചെയ്യപ്പെട്ടു. അനിസിഡിമസ് (ബി.സി. 1-ാം ശതകം) ചില വാദമുഖങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. കാണുന്നത് മിഥ്യയാകാനും തെറ്റാകാനും സാധ്യതയുള്ളതുകൊണ്ട് വസ്തുവിന്റെ യഥാര്‍ഥ സ്വഭാവം ലഭിക്കുകയില്ല. പ്രത്യക്ഷപ്രവര്‍ത്തനം സാഹചര്യത്തെയും വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ അനുഭവപ്പെടുന്നത് സത്യമാകണമെന്നില്ല. അഗ്രിപ്പാ(എ.ഡി. 1-ാം ശതകം)യുടെ വീക്ഷണത്തില്‍, മറ്റൊന്നിനോട് ആപേക്ഷികമായി മാത്രമേ ഒരു വസ്തുവിനെ അറിയാന്‍ സാധിക്കൂ. ഇതിന് ആപേക്ഷികമായി വരുന്ന വസ്തുവിനെക്കുറിച്ച് പൂര്‍ണജ്ഞാനം വേണം. ഇത് അസാധ്യമാകയാല്‍ ജ്ഞാനം അസാധ്യമാണ്.

ആസെസിലോസി(ബി.സി. 3-ാം ശതകം)ന്റെ വീക്ഷണത്തില്‍ ജ്ഞാനം അസാധ്യമാണ്. കര്‍നെഡെസി(ബി.സി. 241-129)ന്റെ അഭിപ്രായത്തില്‍ പൂര്‍ണജ്ഞാനം അസാധ്യമാണ്. ആ സ്ഥാനത്തേക്ക് ഇദ്ദേഹം ഒരു സംഭാവ്യതാസിദ്ധാന്തം ആവിഷ്കരിക്കുകയും ചെയ്തു. സന്ദേഹവാദത്തിന്റെ പൂര്‍ണരൂപം സെക്സസ് എമ്പിരിക്കസിന്റെ (2-ാം ശതകം) ചിന്തകളില്‍ പ്രകടമാണ്.

മധ്യകാലദര്‍ശനം.

ഈ കാലഘട്ടത്തിലെ ഒരു പ്രമുഖ ചിന്തകനാണ് സെന്റ് അഗസ്റ്റ്യന്‍ (354-430). നവ പ്ലേറ്റോണിക് ചിന്തയുടെ സ്വാധീനഫലമായി ശരീരത്തെക്കാള്‍ ആത്മാവിന് അദ്ദേഹം പരമപ്രാധാന്യം നല്കി. പ്രത്യക്ഷവും ജ്ഞാനവും ആത്മാവിന്റെ ധര്‍മങ്ങളാണ്. ഈ ധര്‍മങ്ങള്‍ പ്രത്യക്ഷപ്രവര്‍ത്തനത്തിലും സമൃതിയിലും വെളിപ്പെടുന്നു. ശരീരവും അതിന്റെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന മുദ്രണങ്ങളും ആത്മാവിനുപയോഗിക്കാനുള്ള ഉപകരണങ്ങളാണ്. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ജ്ഞാനം സാധ്യമാണ്. ആത്മാവിനെ ശരീരം നേരിട്ട് സ്വാധീനിക്കുന്നില്ല. ശരീരം സംവേദനം ചെയ്യപ്പെടുമ്പോള്‍ ആത്മാവിനുണ്ടാകുന്ന മുദ്രണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യക്ഷീകരണമുണ്ടാകുന്നത്. അനുഭവത്തില്‍ അനുമാനപ്രവര്‍ത്തനങ്ങളുള്‍ക്കൊള്ളുന്നുണ്ട്. വസ്തുജ്ഞാനത്തില്‍ വസ്തുവിന്റെ പൊതുസ്വഭാവങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ഒരു വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം ഒരു സാര്‍വത്രികാശയത്തിന്റെ കീഴില്‍ ക്രമീകരിക്കപ്പെടുന്നു. എല്ലാ ജ്ഞാനവും ഈശ്വരബോധമുള്‍ക്കൊള്ളുന്നുണ്ട്. ജ്ഞാനം താഴ്ന്നപടിയില്‍ നിന്നുയര്‍ന്ന് ഈശ്വരജ്ഞാനത്തിലെത്തിച്ചേരുന്നു.

മധ്യകാല ചിന്തകന്മാര്‍ പ്രധാനമായും ചര്‍ച്ച ചെയ്തിരുന്നത് സാര്‍വത്രികാശയങ്ങളെക്കുറിച്ചായിരുന്നു. യാഥാര്‍ഥ്യവാദികള്‍, കണ്‍സെപ്ച്യുലിസ്റ്റുകള്‍, നോമിനലിസ്റ്റുകള്‍ എന്നിവരാണ് ഈ വിഷയത്തിലെ പ്രധാന വക്താക്കള്‍. യാഥാര്‍ഥ്യവാദികളുടെ വീക്ഷണത്തില്‍ സാര്‍വത്രിക സിദ്ധാന്തങ്ങള്‍ക്ക് വസ്തുനിഷ്ഠമായ അസ്തിത്വമുണ്ട്. കണ്‍സെപ്ച്യുലിസ്റ്റുകളുടെ അഭിപ്രായത്തില്‍ സാര്‍വത്രികത മനുഷ്യന്റെ മനസ്സില്‍ നിലനില്ക്കുന്നു. നോമിനലിസ്റ്റുകള്‍ക്ക് അത് നാമം (word) മാത്രമാണ്.

മധ്യകാല ചിന്തകന്മാരില്‍ മറ്റൊരു പ്രമുഖനായിരുന്നു സെന്റ് തോമസ് അക്വിനാസ് (സു. 1225-74). അരിസ്റ്റോട്ടല്‍ ഇദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. സ്വതന്ത്രമായ സാര്‍വത്രികാശയം എന്ന സിദ്ധാന്തത്തെ അക്വിനാസ് എതിര്‍ത്തു. സാര്‍വത്രികത മനസ്സിന്റെ ഒരു ധര്‍മമാണ്, വസ്തുക്കള്‍ക്കുള്ള പൊതുസവിശേഷതകള്‍ കാരണമായി അവയില്‍ സാദൃശ്യം കാണുന്നു, വസ്തുക്കള്‍ക്ക് മാനസികമെന്നതില്‍ കവിഞ്ഞ ഒരു അസ്തിത്വമുണ്ട്, ഇവയില്‍നിന്നും സാമാന്യഗുണത്തെ സ്വാംശീകരിച്ച് സാര്‍വത്രിക ധാരണകള്‍ രൂപപ്പെടുത്തുന്നു, എന്നാല്‍ വസ്തുക്കളുടെ സാര്‍വത്രികഗുണം ബുദ്ധികൊണ്ട് മാത്രമേ ഗ്രഹിക്കാന്‍ സാധിക്കൂ. എന്നിവയാണ് ഇദ്ദേഹത്തിന്റെ അനുഭവവാദത്തിന്റെ സാരാംശം. എല്ലാ ജ്ഞാനവും ആത്യന്തികമായി അനുഭവത്തെ ആശ്രയിക്കുന്നു. ഇക്കാരണത്താല്‍ അക്വിനാസിനെ അനുഭവവാദത്തിന്റെ വക്താവായും പരിഗണിക്കുന്നു.

മധ്യകാലയുഗത്തിലെ കണ്‍സെപ്ച്യുലിസത്തിന്റെ വക്താവായിരുന്നു പീറ്റര്‍ അബെലാര്‍ഡ് (1079-1142). ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാര്‍വത്രികത മനസ്സിന്റെ ഒരു ധര്‍മമാണ്. പ്രത്യേക ഗണത്തില്‍പ്പെട്ട വസ്തുക്കള്‍ക്ക് പൊതുവില്‍ ഒരു ബന്ധമുണ്ടെന്നുള്ള ധാരണകളാണ് യഥാര്‍ഥത്തില്‍ സാര്‍വത്രികാശയങ്ങള്‍.

നോമിനലിസ്റ്റ് സിദ്ധാന്തത്തിന്റെ പ്രമുഖ വക്താവായ ഒക്കാമിലെ വില്യത്തിന്റെ (1285-1349) വീക്ഷണത്തില്‍ വസ്തുക്കളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ധാരണകളുടെ സാങ്കേതിക ചിഹ്നങ്ങളാണ് വാക്കുകള്‍. ഈ ചിഹ്നങ്ങളിലാണ് സാര്‍വത്രികത കുടികൊള്ളുന്നത്. സാര്‍വത്രികത/വസ്തുക്കളുടെ സാമാന്യ അര്‍ഥവും, മനസ്സിന്റെ ധര്‍മവുമാണ്. സാര്‍വത്രികതയ്ക്ക് ഒരു മാനസികാവസ്തിത്വമുണ്ടെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. സാര്‍വത്രികത മനസ്സിനും വസ്തുക്കള്‍ക്കിടയിലുമുള്ള ഒരുതരം ഇടനിലബന്ധമാണ്. അന്തര്‍ദര്‍ശനത്താല്‍ വസ്തുക്കളുമായി ബന്ധപ്പെട്ട് മനസ് അപരോക്ഷജ്ഞാനം ആര്‍ജിക്കും. ഇന്ദ്രിയങ്ങള്‍ വസ്തുക്കളുടെ അസ്തിത്വത്തെക്കുറിച്ചുള്ള ദര്‍ശനവും ബുദ്ധി അതിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അന്തര്‍ദര്‍ശനവും സാധ്യമാക്കും.

ആധുനികദര്‍ശനം

പതിനേഴാം ശതകത്തിലെ യുക്തിവാദം
റെനെ ദെക്കാര്‍ത് (1596-1650)

നവോത്ഥാന കാലഘട്ടത്തിലുണ്ടായ ശാസ്ത്രപുരോഗതി ജ്ഞാനസൈദ്ധാന്തികരെ ശക്തമായി സ്വാധീനിച്ചിരുന്നു. ഇതിന്റെ ഫലമായി ജ്ഞാനത്തെക്കുറിച്ചുള്ള അന്വേഷണം ശാസ്ത്രീയമായിരിക്കണമെന്ന് വന്നു. റെനെ ദെക്കാര്‍ത് ആണ് ഇതിനുള്ള അന്വേഷണമാരംഭിച്ചത്. ജ്യാമിതീയ രൂപത്തിലെന്നപോലെ ജ്ഞാനശകലങ്ങളുടെ ക്രമീകരണത്തിലൂടെ ജ്ഞാനപദ്ധതിയിലെ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഇദ്ദേഹം കരുതി. വ്യക്തവും നിയതവും സത്യവുമായിരിക്കുന്ന മൗലികസിദ്ധാന്തത്തില്‍നിന്നാണിതിന്റെ തുടക്കം. വ്യക്തവും നിയതവുമായ കാര്യം മാത്രമേ സ്വീകരിക്കാവൂ. പ്രശ്നം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുക, ലളിതവും നിശ്ചിതവുമായ ചിന്തയില്‍ തുടങ്ങി കൂടുതല്‍ സങ്കീര്‍ണ രൂപത്തിലേക്ക് പോവുക, കാര്യങ്ങളെ പൂര്‍ണമായും പുനഃപരിശോധിക്കുക എന്നിവയായിരുന്നു ജ്ഞാനാവിഷ്കരണത്തിന് ഇദ്ദേഹം ഉപയോഗിച്ച മാര്‍ഗങ്ങള്‍. സന്ദേഹവാദത്തിന്റെ സ്വഭാവമുള്‍ക്കൊള്ളുന്ന ഇത് 'സംശയരീതി' എന്നറിയപ്പെടുന്നു.

ഗണിതശാസ്ത്ര വസ്തുതകളെക്കുറിച്ച് വ്യക്തവും നിയതവുമായ ആശയങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈശ്വരന്‍ വഞ്ചകനായാല്‍ എവിടെയും നമ്മള്‍ വഞ്ചിക്കപ്പെടാം. ഈ ചതികളില്‍നിന്നും മുക്തമായ ഒന്നിനെ ദെക്കാര്‍ത് അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അനുഭവത്തില്‍ ഒന്നുമാത്രമേ നിസ്സംശയ പ്രമാണമായി കാണുന്നുള്ളൂ. ആ സത്യം 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' എന്നതാണ്. തര്‍ക്കശാസ്ത്രപരമായി ഇത് മറ്റൊന്നിന്റെ അസ്തിത്വത്തെ ചൂണ്ടിക്കാണിക്കുന്നു. ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്ന പദാര്‍ഥം, ഈശ്വരനോ ഭൌതിക വസ്തുക്കളോ ആകാം. അങ്ങനെ, ഒരു ചിന്തകന്‍ എന്നുള്ള എന്റെ അസ്തിത്വവും നിസ്സംശയമാണ്. ഈ രീതിയാണ് ദെക്കാര്‍ത് തന്റെ ജ്ഞാനസിദ്ധാന്തത്തില്‍ ജ്ഞാനസമാര്‍ജനത്തിനായി ഉപയോഗിച്ചിരുന്നത്.

പ്രത്യക്ഷം. ആശയങ്ങള്‍ തികച്ചും മാനസികങ്ങളാണ്. അത് അര്‍ഥമാക്കുന്ന വസ്തുവിനെ പ്രതിനിധീകരിക്കുന്നു. ഇവ ജന്മസിദ്ധമോ ബാഹ്യമോ ഭാവനാസൃഷ്ടമോ ആകാം. ബാഹ്യമായതാണെങ്കില്‍ ബാഹ്യവസ്തുക്കളാലുണ്ടാകാം. ഭാവനയാണെങ്കില്‍ മാനസിക സൃഷ്ടിയാണ്; ജന്മനായുള്ളതാണെങ്കില്‍ സ്വതഃസിദ്ധവുമാണ്. ജ്ഞാനം സാധുവായിരിക്കണമെങ്കില്‍ അത് യഥാര്‍ഥ വസ്തുവിന്റെ പതിപ്പോ ഈശ്വരസൃഷ്ടിയോ ആകാം. ആശയങ്ങള്‍ കൃത്യമായും തെറ്റോ ശരിയോ ആകുകയെന്നുള്ളത് അതിന്റെ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു.

പ്രത്യക്ഷം മനോശരീരത്തിന്റെ കൂട്ടുപ്രവര്‍ത്തനത്തിന്റെ ഫലമാണ്. ബാഹ്യവസ്തുക്കളെക്കുറിച്ചുള്ള ആശയങ്ങള്‍ ഈശ്വരന്‍ കാരണമായും സൃഷ്ടിക്കപ്പെടാം. ഈശ്വരന്‍ വഞ്ചകനാണെന്ന് ഇദ്ദേഹം കരുതുന്നില്ല. അതിനാല്‍ ആശയങ്ങള്‍ക്കനുരൂപമായ ബാഹ്യവസ്തുക്കള്‍ ഉണ്ടായിരിക്കണമെന്ന് ദെക്കാര്‍ത് വിശ്വസിക്കുന്നു. ഇതാണ് ബാഹ്യവസ്തുക്കളെക്കുറിച്ച് പ്രത്യക്ഷീകരണത്തിലുള്ള ഉറപ്പും ബലവും.

ദെക്കാര്‍ത്തിന്റെ അഭിപ്രായത്തില്‍ പ്രത്യക്ഷത്തിന് വസ്തുവിന്റെ രണ്ടുതരം ഗുണങ്ങള്‍ വിധേയമാകുന്നുണ്ട്; പ്രാഥമിക ഗുണങ്ങളും അനുബന്ധ ഗുണങ്ങളും. രൂപം, വലുപ്പം, ചലനം എന്നിവ ആദ്യവിഭാഗത്തിലും നിറം, ഗന്ധം മുതലായവ രണ്ടാമത്തേതിലുംപെടുന്നു. ആദ്യവിഭാഗം ബുദ്ധിയുടെ അന്തര്‍ദര്‍ശനത്തിലൂടെ അറിയുന്നു. വ്യക്തവും നിയതവുമായ ഈ പ്രാഥമിക ഗുണങ്ങളാണ് ഗണിതശാസ്ത്രത്തില്‍ കാണുന്നത്. അതിനാല്‍ ബുദ്ധിക്ക് യാഥാര്‍ഥ്യത്തെക്കുറിച്ച് ശരിയായ ജ്ഞാനമുണ്ട്. രണ്ടാമത്തെ വിഭാഗം ഇന്ദ്രിയങ്ങളിലുള്ളതായതിനാല്‍ ഉറച്ച ജ്ഞാനമല്ല. ചുരുക്കത്തില്‍ ഇദ്ദേഹത്തിന്റെ ജ്ഞാനസിദ്ധാന്തം അടിസ്ഥാനപരമായി പ്രാതിനിധ്യ സ്വഭാവമുള്‍ക്കൊള്ളുന്നു.

ക്രിയാത്മകമായ മനസ്സിലൂടെ അമൂര്‍ത്തഗണിതശാസ്ത്ര സത്യത്തെക്കുറിച്ചുള്ള ജ്ഞാനമുണ്ടാകുന്നു. എന്നാല്‍ സര്‍വ ഇന്ദ്രിയജ്ഞാനവും സംശയബദ്ധമായിരിക്കുന്നു. നമ്മുടെ വിശ്വാസത്തിനുള്ള നീതീകരണം ഈശ്വരനുണ്ടെന്നുള്ളതിനെ ആശ്രയിക്കുകയും അദ്ദേഹം വഞ്ചകനല്ലാത്തതിനാല്‍ ഇന്ദ്രിയങ്ങളെ വിശ്വസിക്കുകയെന്നുള്ള സ്വാഭാവിക ധര്‍മം നീതീകരിക്കപ്പെടുകയും ചെയ്യുന്നു.

അവസരവാദം ദെക്കാര്‍ത്തിന്റെ വീക്ഷണത്തില്‍ ആത്മാവും ശരീരവും വ്യത്യസ്ത സ്വഭാവമുള്ള രണ്ട് പദാര്‍ഥങ്ങളാണ്. ആത്മാവിന് ചിന്തയും ശരീരത്തിന് വ്യാപ്തിയുമാണ് ഗുണങ്ങള്‍. ഈ വ്യത്യസ്ത പദാര്‍ഥങ്ങള്‍ എങ്ങനെയോ ബാഹ്യമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനമനുസരിച്ച് ആത്മാവിന് സംവേദങ്ങളും ആശയമുണ്ടാകാനുള്ള അവസരവുമുണ്ടാകുന്നു. ഇതാണ് അവസരവാദം. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ അവസരവാദികള്‍ എന്നറിയപ്പെട്ടു. ശരീരപ്രവര്‍ത്തനവേളയില്‍ അതിനനുസൃതമായി ദൈവം ആത്മാവിലേക്ക് ആശയങ്ങള്‍ നിക്ഷേപിക്കുന്നതായി ഇവര്‍ കരുതുന്നു. ഗിലിനക്സ്, മാല്‍ബ്രാഞ്ചി എന്നിവരാണ് ഇതിന്റെ ശക്തരായ വക്താക്കള്‍.

സ്പിനോസ (1632-77)

യുക്തിചിന്തയുടെ പരമ്പരയില്‍ ദെക്കാര്‍ത്തിനുശേഷം വന്ന ഇദ്ദേഹത്തിന്റെ ചിന്തയില്‍ നോമിനലിസവും കടുത്ത യുക്തിവാദവും ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ഈ രണ്ട് ചിന്താധാരകളില്‍നിന്നും ഉയര്‍ന്ന വ്യത്യസ്തമായ ഒരു ധാരണയാണ് സ്പിനോസയ്ക്ക് അറിവിനെക്കുറിച്ചുള്ളത്. ദെക്കാര്‍ത്തിന്റെ ദ്വന്ദ്വവാദത്തിന്റെ സ്ഥാനത്ത് സ്പിനോസ അദ്വൈതവാദം സ്ഥാപിച്ചു. ഇതനുസരിച്ച് ശരീരവും മനസ്സും പ്രകൃതിയുടെ (ഈശ്വരന്റെ) രണ്ട് അവസ്ഥകള്‍ മാത്രമാണ്. ശരീരത്തിന്റെ ഗുണം വ്യാപ്തിയും മനസ്സിന്റേത് ചിന്തയുമാണ്. ഇവ ഒരേ വസ്തുവിന്റെ സമാന്തരഭാവങ്ങള്‍ മാത്രം. വസ്തുക്കളുടെ ക്രമീകരണംപോലെ തന്നെയാണ് മനസ്സിലെ ആശയങ്ങളുടെ ക്രമീകരണവും. ആശയം ഈശ്വരന്റെ ഭാഗം തന്നെയാകയാല്‍ അത് വസ്തുവിനെ ശരിയായിത്തന്നെ പ്രതിനിധീകരിക്കുന്നു. ഈ ബന്ധം അനിവാര്യവുമാണ്.

ജ്ഞാനം ഇദ്ദേഹം ജ്ഞാനത്തെ മൂന്നായി തിരിക്കുന്നു: (i) അന്തര്‍ദര്‍ശനത്തിലൂടെ ലഭിക്കുന്ന പൂര്‍ണജ്ഞാനം. ഇത് ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനത്തില്‍നിന്നും വസ്തുസാരത്തെക്കുറിച്ചുള്ള ജ്ഞാനത്തിലേക്ക് നീങ്ങുന്നു. തത്ത്വശാസ്ത്രത്തിന്റെ ലക്ഷ്യം ഈ ജ്ഞാനമാണ്. (ii) യുക്തിശക്തിയാല്‍ ലഭിക്കുന്ന ജ്ഞാനം. (iii) അവ്യക്തമായ അനുഭവങ്ങളില്‍നിന്ന് ലഭിക്കുന്ന ജ്ഞാനം. ഇതിനെ 'അഭിപ്രായ'മെന്ന് സ്പിനോസ വിളിക്കുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കുന്ന ഈ ജ്ഞാനത്തിന് സാധുത കുറവായിരിക്കും.

ലൈബ്നിസ് (1646-1716)

ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകം ലഘുപദാര്‍ഥമായ 'മൊണാഡ്' ആണ്. പദാര്‍ഥങ്ങള്‍ക്ക് സ്പിനോസ കല്പിച്ചിരിക്കുന്ന സര്‍വഗുണങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. സ്ഥൂലപ്രപഞ്ചത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സൂക്ഷ്മപ്രപഞ്ചവും ആത്മാവിനെപ്പോലെ സ്വരൂപത്തോടുകൂടിയതുമാണ് മൊണാഡ്.

ഓരോ മൊണാഡിനും പ്രത്യക്ഷത്തിനുള്ള കഴിവുണ്ട്. സ്വയം വികാസത്തിന്റെ ഫലമായുണ്ടാകുന്ന ഈ പ്രത്യക്ഷത്തിന് മറ്റൊരു മൊണാഡിന്റെ മാറ്റത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയും. വ്യത്യസ്ത മൊണാഡുകളില്‍ സംഭവിക്കുന്ന ഒരേ പ്രവൃത്തി അതിന്റേതായ പ്രത്യേക പ്രത്യക്ഷത്തോടുകൂടിയുള്ളതാണ്.

ഒരു വസ്തുവിനെക്കുറിച്ചുള്ള പ്രത്യേക ആശയം എന്നുള്ളത് ഒന്നിനെ മറ്റൊന്നില്‍നിന്നും തിരിച്ചറിയുന്നതിനുള്ള കഴിവ് നല്കുകയെന്നുള്ളതാണ്. ഇതിന് ശരിയായ അവബോധം ആവശ്യമാണ്. ഇത് മനുഷ്യാത്മാവിനെ നിര്‍മിക്കുന്ന മൊണാഡുകള്‍ക്ക് മാത്രമേയുള്ളൂ. ഇതുണ്ടാകാന്‍ മൊണാഡുകള്‍ക്ക് പ്രത്യക്ഷത്തിലൂടെ ലഭിക്കുന്നവയെക്കുറിച്ചുള്ള ബോധം അനിവാര്യമാണ്. ലൈബ്നിസ് പ്രത്യക്ഷത്തിന്റെ പ്രാതിനിധ്യസിദ്ധാന്തം സ്വീകരിച്ചിരിക്കുന്നു.

ജന്മസിദ്ധമായ ആശയങ്ങള്‍. പ്രത്യക്ഷത്തിലൂടെയും യുക്തിയിലൂടെയും ലഭിക്കുന്ന ആശയങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും ഇദ്ദേഹം രണ്ടിനെയും ജന്മസിദ്ധമായി കരുതുന്നു. ഒന്നുംതന്നെ വസ്തുഹേതുവായി ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നില്ല. വ്യക്തവും നിയതവുമായ ആശയങ്ങളെല്ലാം അനുഭവത്തിന് മുന്നേയുള്ളതാണ്. ഗണിതശാസ്ത്ര ആശയങ്ങള്‍ ഇങ്ങനെയുള്ളവയാണ്.

=ബ്രിട്ടീഷ് അനുഭവവാദം

യുക്തിവാദത്തിനെതിരെ ചരിത്രപരമായി ഉയര്‍ന്നുവന്നതാണ് അനുഭവവാദം. ബ്രിട്ടീഷ് അനുഭവവാദികളില്‍ പ്രമുഖരായവര്‍ ജോണ്‍ ലോക്ക്, ഡേവിഡ് ഹ്യൂം, ബിഷപ്പ് ബര്‍ക്കലി എന്നിവരാണ്.

ജോണ്‍ ലോക്ക് (1632-1704)

ജോണ്‍ ലോക്ക് അനുഭവവാദിയാണെങ്കിലും യുക്തിയുടെ പങ്കിനെ അംഗീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ജ്ഞാനത്തിനുള്ള സര്‍വ അസംസ്കൃത പദാര്‍ഥങ്ങളും അനുഭവജന്യമാണെങ്കിലും ജ്ഞാനരൂപീകരണം അനുഭവത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. ആശയങ്ങള്‍ ജന്മസിദ്ധമാണെന്നുള്ള വാദത്തെയും ഇദ്ദേഹം എതിര്‍ക്കുന്നു.

ലോക്ക് ആശയത്തെ ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നവ, ചിന്തയിലൂടെയുണ്ടാവുന്നവ എന്നിങ്ങനെ രണ്ടായി തരംതിരിച്ചു. രണ്ടാമത്തേതിന് ഇന്ദ്രിയജന്യമായ ആശയങ്ങളെ ആശ്രയിക്കണം; മറ്റു സ്രോതസ്സുകളില്ല. ആശയങ്ങള്‍ ലഘുവായവ, സങ്കീര്‍ണമായവ എന്നിങ്ങനെ രണ്ടു വിധമുണ്ട്. ലഘു ആശയങ്ങളെ മനസ്സില്‍ കൂട്ടിച്ചേര്‍ത്തു സങ്കീര്‍ണാശയങ്ങള്‍ സൃഷ്ടിക്കുന്നു. വസ്തുക്കളുടെ പ്രത്യേക ഗുണങ്ങളെക്കുറിച്ച് ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നവയാണ് ലഘു ആശയങ്ങള്‍. ദെക്കാര്‍ത് ചൂണ്ടിക്കാണിച്ചപോലെ വസ്തുക്കള്‍ക്ക് രണ്ടുതരം ഗുണങ്ങള്‍ ഉണ്ടെന്ന് ലോക്കും അഭിപ്രായപ്പെടുന്നു. എന്നാല്‍ ദെക്കാര്‍ത്തില്‍നിന്നും വ്യത്യസ്തമായ വീക്ഷണമാണ് ഇദ്ദേഹത്തിനുള്ളത്. പ്രാഥമിക ഗുണങ്ങള്‍ക്ക് ഇന്ദ്രിയങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ശക്തിയാണ് രണ്ടാംതര ഗുണങ്ങള്‍. ഈ ഗുണങ്ങള്‍ ആത്മനിഷ്ഠമാണ്.

ഇന്ദ്രിയങ്ങള്‍ക്ക് വസ്തുകാരണമായുണ്ടാകുന്ന സംവേദനത്തില്‍നിന്നുമാണ് പ്രത്യക്ഷം ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ ലോക്ക് പ്രാതിനിധ്യ സിദ്ധാന്തം സ്വീകരിച്ചിരിക്കുന്നു. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ലഘു ആശയങ്ങളില്‍നിന്നും മനസ് വസ്തുവിന്റെ സവിശേഷതകള്‍, പദാര്‍ഥം, ബന്ധങ്ങള്‍ എന്നീ സങ്കീര്‍ണാശയങ്ങള്‍ സൃഷ്ടിക്കുന്നു. ബാഹ്യവസ്തു യഥാര്‍ഥത്തില്‍ എന്താണെന്ന കാര്യത്തില്‍ ഇദ്ദേഹം അജ്ഞത പ്രകടിപ്പിക്കുന്നു.

എല്ലാ ജ്ഞാനവും ആത്യന്തികമായി ഇന്ദ്രിയ ജ്ഞാനത്തെ ആശ്രയിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ജ്ഞാനസിദ്ധാന്തത്തില്‍ അനുഭവേതര സ്വഭാവം കാണുന്നുണ്ട്. ജ്ഞാനമെന്നാല്‍ ആശയങ്ങള്‍ തമ്മിലുള്ള ബന്ധം, പൊരുത്തം, യോജിപ്പ് എന്നിവയെ പ്രത്യക്ഷീകരിക്കലാണ്. ലോക്കിന്റെ അഭിപ്രായത്തില്‍ ജ്ഞാനത്തിന് അന്തര്‍ദര്‍ശന ജ്ഞാനം, വിശദീകരണ ജ്ഞാനം, ബാഹ്യവസ്തുക്കളെക്കുറിച്ചുള്ള ഇന്ദ്രിയ ജ്ഞാനം എന്നിങ്ങനെ മൂന്നുതലങ്ങളുണ്ട്. ആദ്യത്തേതും രണ്ടാമത്തേതും ആശയങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍നിന്നുണ്ടാകുന്നു. മൂന്നാമത്തേത് വസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്തര്‍ദര്‍ശനത്തിലൂടെ അസ്തിത്വത്തെക്കുറിച്ചുള്ള ജ്ഞാനവും ഈശ്വരനെക്കുറിച്ചുള്ള വിശദീകരണ ജ്ഞാനവുമുണ്ടാകുന്നു.

ബിഷപ്പ് ബര്‍ക്കലി (1685-1753)

സന്ദേഹവാദത്തില്‍നിന്ന് സാമാന്യബുദ്ധിയെ രക്ഷിക്കുവാനാണ് ഇദ്ദേഹം മുന്നോട്ടുവന്നത്. ഭൌതിക വസ്തുവിനെക്കുറിച്ച് ഞാന്‍ അജ്ഞനാണ് എന്ന ലോക്കിന്റെ പ്രസ്താവം ബര്‍ക്കലി സ്വീകരിക്കുകയും ഭൗതിക വസ്തുവിനെ നിരാകരിക്കുകയും ചെയ്തു. അവയുടെ പ്രത്യക്ഷീകരിക്കലില്‍ മാത്രമേ അതിന് നിലനില്പുള്ളൂ (നിലനില്ക്കണമെങ്കില്‍ പ്രത്യക്ഷീകരിക്കണം). ഫലത്തില്‍ ഭൗതിക വസ്തുവെന്നത് ആശയങ്ങളുടെ സങ്കീര്‍ണരൂപമാണെന്നും ഇവയ്ക്കാധാരം വസ്തുവല്ല, മറിച്ച് അഖണ്ഡമായ ഒരു അശരീര വസ്തുവാകണമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. കുറേ ആശയങ്ങള്‍ മനുഷ്യനാലും മറ്റു ചിലത് ഈശ്വരനാലും സൃഷ്ടിക്കപ്പെടുന്നു.

വസ്തുജ്ഞാനമുണ്ടാകുന്നത് അനുഭവത്തില്‍നിന്നാണ്. അതിനാല്‍ ആശയങ്ങള്‍ ഇന്ദ്രിയ സംവേദനപരമായോ മറ്റാശയങ്ങളുമായോ ബന്ധപ്പെട്ടുകിടക്കുന്നു. ഈ ആശയങ്ങള്‍ ചേരുംപടി യോജിപ്പിച്ച് വസ്തുവായി കാണുന്നു.

പ്രത്യക്ഷത്തിന് വിധേയമാകാത്ത വസ്തുക്കളെ മറ്റു വല്ല അശരീരത്ത്വവും ദര്‍ശിക്കുന്നുണ്ടാവുമെന്ന് ബര്‍ക്കലി കരുതുന്നു. വസ്തുക്കളായി ദര്‍ശിക്കുന്നത് യഥാര്‍ഥത്തില്‍ ഏതെങ്കിലും സത്ത്വത്തിന്റെ മനസ്സിലുള്ള ആശയ സഞ്ചയത്തെയാണ്. ഈശ്വരനുണ്ടായിരിക്കുന്ന ക്രമബദ്ധമായ ആശയങ്ങളാണ് നമ്മുടെ ആശയങ്ങളുടെ ക്രമീകരണത്തിന് ഉറപ്പുനല്കുന്നത്. ജോണ്‍ ലോക്ക് സൂചിപ്പിച്ച പ്രാഥമികവും രണ്ടാന്തരവുമായ ഗുണങ്ങളെക്കുറിച്ചുള്ള ധാരണ ഇദ്ദേഹം നിരസിച്ചു. ബര്‍ക്കലിയുടെ അഭിപ്രായത്തില്‍ ഇവ രണ്ടും മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഗുണങ്ങളെല്ലാം മനസ്സിലെ ആശയങ്ങളാണ്.

അമൂര്‍ത്താശയങ്ങളുടെ സ്ഥാനത്ത് ഇദ്ദേഹം, നോമിനലിസത്തോട് സാദൃശ്യമുള്ള സാര്‍വത്രികാശയങ്ങള്‍ സ്ഥാപിച്ചു. ഒരേ ഗണത്തില്‍പ്പെട്ട ആശയങ്ങളെ പ്രതിനിധീകരിക്കുന്നതും അവയുടെ സ്വഭാവമുള്ളതും നിയതവുമായ ആശയങ്ങളാണ് സാര്‍വത്രികാശയങ്ങള്‍. ആ ഗണത്തെ പ്രതിനിധീകരിക്കുന്നതിനുള്ള ഇതിന്റെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു സാര്‍വത്രിക സ്വഭാവം.

നമ്മുടെ പ്രത്യക്ഷത്തിന് വിധേയമാകുന്ന വസ്തുക്കള്‍ ആശയങ്ങളാകയാല്‍ അതിന്റെ അസ്തിത്വത്തില്‍ ബര്‍ക്കലിക്ക് തെല്ലും സംശയമില്ല. യഥാര്‍ഥ വസ്തുക്കള്‍ ആശയങ്ങളാണ്. അങ്ങനെ ജ്ഞാനത്തിന് സാധുതയും ഉറപ്പും ലഭിക്കുന്നതിനാല്‍ ഇദ്ദേഹം സന്ദേഹവാദം നിരസിച്ചു.

ഈശ്വരനെക്കുറിച്ചും ആത്മാവിനെക്കുറിച്ചും ഉള്ള വീക്ഷണത്തെ മാറ്റിനിര്‍ത്തിയാല്‍ ബര്‍ക്കലി തികച്ചും ഒരു അനുഭവവാദിയാണ്. കാരണം ജ്ഞാനത്തിനടിത്തറ ഇന്ദ്രിയപ്രത്യക്ഷമാണ്. ഇന്ദ്രിയപ്രത്യക്ഷത്തെ സംബന്ധിച്ചിടത്തോളം ലോക്ക് ഒരു പരിധിവരെ സന്ദേഹവാദം സ്വീകരിച്ചിരുന്നു. ബര്‍ക്കലിയുടെ വീക്ഷണത്തില്‍ യുക്തിജ്ഞാനത്തിനടിസ്ഥാനം ഇന്ദ്രിയജ്ഞാനമാണ്. ഇന്ദ്രിയപ്രത്യക്ഷം വസ്തുവിനെ പ്രതിനിധീകരിക്കണമെന്നില്ല. പ്രത്യക്ഷപ്രവര്‍ത്തനത്തിലെ പ്രാതിനിധ്യ സ്വഭാവത്തെ നിരസിച്ചുകൊണ്ടാണ് ഇദ്ദേഹം സന്ദേഹവാദത്തെ എതിര്‍ക്കുന്നതിനുള്ള അടിത്തറയിട്ടത്.

ഡേവിഡ് ഹ്യൂം (1711-76)

പരിമിതമായ ഗ്രഹണ ശക്തിയാല്‍ പ്രകൃതി രഹസ്യങ്ങളെല്ലാം ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് ലോക്കും ഗ്രഹണശക്തിക്ക് വിധേയമല്ലാത്തതായൊന്നുമില്ലെന്ന് ബര്‍ക്കലിയും പറഞ്ഞു. ഇന്ദ്രിയപ്രത്യക്ഷം പൂര്‍ണമായും യാഥാര്‍ഥ്യജ്ഞാനം നല്കുന്നുവെന്ന ബര്‍ക്കലിയുടെ വാദത്തോട് അനുകൂലിച്ചുകൊണ്ട് ഇന്ദ്രിയഗോചരമല്ലാത്തതൊന്നും പ്രകൃതിയിലില്ലെന്ന് ഹ്യൂം അഭിപ്രായപ്പെട്ടു. എന്നാല്‍ ഗ്രഹണശക്തി പരിമിതമായതിനാല്‍ സന്ദേഹവാദമാണ് യോജിച്ചതെന്ന് ഹ്യൂം വിശ്വസിച്ചു.

ആശയങ്ങളുടെ സ്വഭാവത്തെ കാണിക്കുന്നതിന് ഹ്യൂം ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ശക്തമായ ആശയങ്ങളെയും സാധാരണ ആശയങ്ങളെയും വേര്‍തിരിക്കുന്നു. ഇന്ദ്രിയപ്രത്യക്ഷത്തിലൂടെ ലഭിക്കുന്നത് മുദ്രണവും സങ്കല്പത്തിലൂടെയും സ്മൃതിയിലൂടെയും ലഭിക്കുന്നത് ആശയവുമാണ്. ഓരോ ലഘു ആശയത്തിനും അനുസൃതമായി ഒരു മുദ്രണമുണ്ട്. ലഘു ആശയങ്ങളില്‍നിന്നും സങ്കീര്‍ണ ആശയങ്ങള്‍ രൂപീകരിക്കപ്പെടുന്നു. എല്ലാ ജ്ഞാനസൃഷ്ടിക്കുമുള്ള സാമഗ്രി ഇന്ദ്രിയമുദ്രണമാണ്. മുദ്രണങ്ങള്‍ ആശയത്തെക്കാള്‍ ശക്തവും വര്‍ണശബളവുമാണ്. ഹ്യൂമിന്റെ അഭിപ്രായത്തില്‍ അമൂര്‍ത്താശയങ്ങളില്ല. ആശയങ്ങള്‍ വൈയക്തികവും വസ്തുതകളെ സാമാന്യമായി പ്രതിനിധീകരിക്കുന്നതുമാകുന്നു. സാമാന്യനാമങ്ങളെ നാം ഗ്രഹിക്കുന്നത് ഇവ എങ്ങനെ ഇതേ ഗണത്തില്‍പ്പെട്ട വസ്തുക്കളുടെ ആശയങ്ങളെ പ്രതിനിധീകരിക്കുന്നു എന്നുള്ള മനസ്സിന്റെ ധര്‍മത്തെ ആശ്രയിച്ചാണ്.

നമുക്ക് പ്രത്യക്ഷത്തെക്കുറിച്ച് മാത്രമാണ് അവബോധമുള്ളത്. കാഴ്ചകള്‍ മനസ്സില്‍ വന്നുപോകുന്നു. ഇതില്‍നിന്നും രൂപപ്പെട്ടുവരുന്ന നിത്യമെന്നു തോന്നുന്ന വസ്തുക്കളുടെ ഒരു ബാഹ്യലോകത്തെ മനസ് വിശ്വസിക്കുന്നു. മുദ്രണങ്ങള്‍ക്ക് ചില പൊരുത്തവും തുടര്‍ച്ചയുമുണ്ട്. അവ ഒരുമിച്ച് യോജിക്കുകയും ഇടവേളയ്ക്കുശേഷം ഒരേ ക്രമത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. മനോഭാവമനുസരിച്ച് ഇന്ദ്രിയവസ്തുക്കള്‍ക്ക് അവയ്ക്കുള്ളതിലും കൂടുതല്‍ ക്രമബദ്ധത ആരോപിക്കുകയും ഒരു നിത്യലോകത്തെക്കുറിച്ച് വിശ്വസിക്കാനിടയാകുകയും ചെയ്യുന്നു. വസ്തുക്കള്‍ പ്രത്യക്ഷങ്ങളുടെ ഒരു കൂട്ടം മാത്രമാണ്. ഇന്ദ്രിയങ്ങളെയും ഗ്രഹണശക്തിയെയും കൂടുതലായി വിശ്വസിക്കാന്‍ പാടില്ല എന്നും ഹ്യൂം അഭിപ്രായപ്പെട്ടിരുന്നു. ഇതിലൂടെ ഇദ്ദേഹം സന്ദേഹവാദത്തെ അനുകൂലിക്കുന്നതായി കാണാം. പ്രത്യക്ഷപ്രവര്‍ത്തനത്തില്‍ ഒരു പ്രാതിനിധ്യസിദ്ധാന്തമാണ് ഡേവിഡ് ഹ്യൂം സ്വീകരിച്ചിരിക്കുന്നത്.

ഇമ്മാനുവല്‍ കാന്റ് (1724-1804)

17-ാം ശതകത്തിലെ യുക്തിവാദവും അനുഭവവാദവും ഇദ്ദേഹത്തിന്റെ ചിന്തയില്‍ കൂടിച്ചേര്‍ന്നു. ഗ്രഹണശക്തിയുടെ ശരിയായ സ്വഭാവം, അതിന്റെ പരിധിയും ഉപയോഗവും പരിമിതിയും, ഭൗതികവാദത്തിന്റെ സ്വഭാവം എന്നിവയെല്ലാം ഇദ്ദേഹം നിരീക്ഷണവിധേയമാക്കിയിരുന്നു. ഭാവനാസൃഷ്ടിയുടെ ഫലമാണ് വസ്തുവെന്നു കരുതി ഹ്യൂം തള്ളിക്കളഞ്ഞ വസ്തുക്കളെക്കുറിച്ചുള്ള ശരിയായ ജ്ഞാനം, ഗ്രഹണശക്തി എങ്ങനെ നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് ഇദ്ദേഹം വിശദമാക്കുന്നുണ്ട്.

അനുഭവത്തിനുമുമ്പും അനുഭവത്തിനുശേഷവുമുള്ള നിര്‍ണയവാക്യങ്ങളുടെ വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ജ്ഞാനപ്രവൃത്തിയോടുള്ള ഇദ്ദേഹത്തിന്റെ സമീപനം. ആദ്യത്തേത് ഇന്ദ്രിയാനുഭവം കൂടാതെ തന്നെ ഗ്രഹിക്കാവുന്നതും രണ്ടാമത്തേത് അനുഭവശേഷം മാത്രം ഗ്രഹിക്കാവുന്നതുമാണ്. ആദ്യത്തേത് സ്വതസ്സാധ്യനിര്‍ണയവാക്യവും രണ്ടാമത്തേത് അനുഭവസിദ്ധനിര്‍ണയവാക്യവുമാണ്. ആദ്യത്തേതില്‍ ശുദ്ധമായ ബൗദ്ധിക ധാരണകള്‍ ഉള്‍ക്കൊള്ളുന്നു; രണ്ടാമത്തേതില്‍ അനുഭവസിദ്ധമായ ധാരണകളും.

നിര്‍ണയ വാക്യങ്ങള്‍ തമ്മിലുള്ള മറ്റൊരു വ്യത്യാസം വിശ്ലേഷണ(Analytic)പരവും സംശ്ലേഷണ(Synthetic)പരവുമാണ്. ആദ്യത്തേത് വസ്തുവിനെക്കുറിച്ച് പുതിയ വിവരം നല്കുന്നില്ല. രണ്ടാമത്തേത് പുതിയ അറിവ് നല്കുന്നു.

ബുദ്ധിയിലൂടെ മാത്രമേ സുനിശ്ചിതവും ശരിയായതും സാര്‍വത്രികവുമായ ജ്ഞാനം ലഭിക്കൂ. ഇന്ദ്രിയജ്ഞാനം പുതിയ ജ്ഞാനം നല്കുന്നുവെങ്കിലും അത് അനിശ്ചിതത്വം നിറഞ്ഞതും ഉറപ്പില്ലാത്തതും അവ്യക്തവും സംഭാവൃത നിറഞ്ഞതുമാണ്. ഇതില്‍നിന്ന് സുനിശ്ചിതവും ശരിയായതും സാര്‍വത്രികവുമായ ജ്ഞാനം ലഭിക്കുക അസാധ്യമാണ്. ഹ്യൂമിന്റെ അഭിപ്രായത്തില്‍, സ്വതസ്സാധ്യസ്വഭാവമുള്ള സംശ്ലേഷണപരമായ പുതിയ ജ്ഞാനം നല്കുന്ന ഉറപ്പുള്ള സത്യമായ സാര്‍വത്രികജ്ഞാനം അസാധ്യമാണെന്നായിരുന്നു. എന്നാല്‍ കാന്റിന്റെ അഭിപ്രായത്തില്‍ സ്വതസ്സാധ്യ-സംശ്ലേഷിത നിര്‍ണയവാക്യം സാധ്യമാണ്. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, എന്നിവയില്‍നിന്ന് ലഭിക്കുന്നത് ഇത്തരം ജ്ഞാനമാണ്.

സ്വതസ്സാധ്യസംശ്ലേഷണ ജ്ഞാനം. ഇത് അനുഭവത്തില്‍നിന്ന് അപരോക്ഷമായി ലഭിക്കണമെന്നില്ലെങ്കിലും ആത്യന്തികമായി അനുഭവത്തെ അടിസ്ഥാനപ്പെടുത്തുന്നു. സ്വതസ്സാധ്യസംശ്ലേഷണജ്ഞാനം ബൗദ്ധികധാരണകളുടെ സഹായത്തോടെ അന്തര്‍ദര്‍ശനത്തില്‍നിന്നും തുടങ്ങുന്നു. ഇന്ദ്രിയത്തിലൂടെ കാല-ദേശസ്വഭാവത്തോടുകൂടി വസ്തുവിനെക്കുറിച്ചുള്ള സംവേദനം ലഭിക്കുന്നു. കാല-ദേശഘടന അനുഭവത്തിന്റെ ഒരു അനിവാര്യഘടകമാണ്. ഈ കാല-ദേശങ്ങള്‍ മനസ്സിന്റെ അന്തര്‍ദര്‍ശന ഘടനയില്‍പ്പെടുന്നു. കാന്റ് പ്രത്യക്ഷത്തില്‍ പ്രതിനിധീകരണ സിദ്ധാന്തമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ കാല-ദേശരൂപങ്ങള്‍ അനുഭവത്തിനപ്പുറത്തേക്ക് പ്രയോഗിക്കാന്‍ സാധ്യമല്ല. ഇത് ഒരു സാര്‍വത്രിക സ്വഭാവമായി വ്യക്തിനിഷ്ഠമായും ആത്മനിഷ്ഠമായും ബന്ധപ്പെട്ടിരിക്കുന്നു.

ശുദ്ധ സ്വതസ്സാധ്യ അന്തര്‍ദര്‍ശനം. കാല-ദേശ സ്വഭാവത്തോടെയാണ് ഇന്ദ്രിയദര്‍ശനം സാധ്യമാകുന്നത് എന്നതിനു പുറമേ, കാല-ദേശങ്ങളുടെ ഒരു ശുദ്ധസ്വതസ്സാധ്യ അന്തര്‍ദര്‍ശനം തന്നെ നമുക്കുണ്ട്. ഇതിനാലാണ് ഗണിതശാസ്ത്രം സാധ്യമായിരിക്കുന്നത്. ജ്യാമിതിയില്‍ ദേശത്തിന്റെയും കണക്കുകൂട്ടലില്‍ കാലത്തിന്റെയും ദര്‍ശനമുണ്ട്. കാല-ദേശധാരണകള്‍ അനുഭവത്തില്‍നിന്നും അമൂര്‍ത്തവത്കരിച്ചെടുക്കുന്നവയല്ല; അവ സ്വതസ്സിദ്ധമാണ്.

സര്‍വാനുഭവങ്ങള്‍ക്കും രൂപംനല്കുന്നത് കാല-ദേശങ്ങളാണ്. ഇതിനുള്ള പദാര്‍ഥം ഇന്ദ്രിയസംവേദനങ്ങളാണ് നല്കുന്നത്. ഇവയെല്ലാം ജ്ഞാനമാകാന്‍ ബൗദ്ധികധാരണകളുടെ കീഴില്‍ നിര്‍ണയവാക്യങ്ങളാക്കി മാറ്റണം. 'പദാര്‍ഥമില്ലാത്ത ചിന്ത ശൂന്യവും ബൗദ്ധികധാരണകളില്ലാതെയുള്ള പ്രത്യക്ഷം അന്ധവുമാണ്. ബൗദ്ധികധാരണ, ഗ്രഹണശക്തി, കാലദേശങ്ങള്‍, പ്രത്യക്ഷം എന്നീ തത്ത്വങ്ങളുടെ കൂട്ടുപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നിര്‍ണയവാക്യങ്ങള്‍ രൂപപ്പെടുന്നത്. ഈ തത്ത്വങ്ങള്‍ ഉപാധിയായി മാത്രമേ അനുഭവം സാധ്യമാകൂ. ഇന്ദ്രിയസംവേദനങ്ങളെ ക്രമീകരിച്ച് പ്രത്യക്ഷമായും പ്രത്യക്ഷത്തെ ക്രമീകരിച്ച്, സങ്കല്പശക്തിയാല്‍ ഗ്രഹണശക്തി തിരിച്ചറിയുകയും ബൗദ്ധികധാരണകളോട് സംയോജിപ്പിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് വസ്തുക്കളുടെ ദര്‍ശനം ശരിയായ ലഭിക്കുന്നു. ബൗദ്ധികധാരണകളില്‍ ഉള്‍ക്കൊള്ളുന്ന തത്ത്വങ്ങളാണ് വസ്തുക്കള്‍ തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ച് നിര്‍ണയവാക്യങ്ങള്‍ രൂപീകരിക്കുന്നത്. ഈ വാക്യങ്ങള്‍ പ്രതിഭാസസ്വഭാവത്തെ സൂചിപ്പിക്കുന്നു. അനുഭവാതീതമായ വസ്തുക്കള്‍ക്ക് ഇത് പ്രയോഗയുക്തമല്ല. ഇതിനെ കറന്റ് അജ്ഞാതാജ്ഞേയവസ്തു എന്നുവിളിക്കുന്നു. ആത്മാവും ഇതില്‍പ്പെടുന്നു. കാന്റിന്റെ അഭിപ്രായത്തില്‍ ഇതിന് യുക്തി (വിവേചനശക്തി), ഗ്രഹണശക്തി, സംവേദനം (അനുഭവം) എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍