This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഹാക്സ്, ലീയോണ്‍ (1879 - 1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഹാക്സ്, ലീയോണ്‍ (1879 - 1954)

Jauhaux, Leon

ലീയോണ്‍ ജോഹാക്സ്

അന്താരാഷ്ട്ര തൊഴില്‍ സംഘടന(International Labour Organisation)യുടെ സ്ഥാപകാംഗവും സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും. ഫ്രാന്‍സിലെ സോഷ്യലിസ്റ്റു ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കന്മാരിലൊരാളായി ഉയര്‍ന്ന ഇദ്ദേഹം 16-ാം വയസ്സില്‍ ഒരു തീപ്പെട്ടിക്കമ്പനിയിലെ ജോലിക്കാരനായാണ് ജീവിതം ആരംഭിച്ചത്. 1906-ല്‍ 'ജനറല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ലേബര്‍' എന്ന ട്രേഡ് യൂണിയന്‍ സംഘടനയുടെ സെക്രട്ടറിയായി ക്രമേണ റവല്യൂഷണറി സിന്‍ഡിക്കലിസത്തിന്റെ വക്താവ് ആയിത്തീര്‍ന്ന ഇദ്ദേഹം യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാക്കനാമാരിലൊരാളായി. ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മനിയില്‍ തൊഴിലാളികള്‍ക്കിടിയില്‍ യുദ്ധവിരുദ്ധപ്രസ്ഥാനം സംഘടിപ്പിക്കുന്നതിനു ശ്രമിച്ച നേതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. എന്നാല്‍ പിന്നീട് ഫ്രാന്‍സിന്റെ യുദ്ധസന്നാഹത്തെ പിന്തുണയ്ക്കുകയുണ്ടായി. 1919-ലെ വെഴ്സെയ് സമാധാന സമ്മേളനത്തില്‍ പങ്കെടുത്ത ജോഹാക്സ് അവിടെ രൂപീകൃതമായ ഇന്റര്‍ നാഷണല്‍ ലേബര്‍ ലെജിസ്ളേഷന്‍ കമ്മിഷനില്‍ അംഗമായി. രാഷ്ട്രീയ ഇടപെടലില്ലാത്ത തൊഴിലാളി സംഘടനാ പ്രസ്ഥാനത്തിനു വേണ്ടി വാദിച്ച ഇദ്ദേഹം രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ അങ്ങനെയൊരു പ്രസ്ഥാനത്തിനു ഗണ്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്നു സിദ്ധാന്തിച്ചു.

രണ്ടാം ലോകയുദ്ധകാലത്ത് കോണ്‍ഫെഡറേഷന്‍ നിരോധിക്കുകയും ജോഹാക്സിനെ അറസ്റ്റുചെയ്ത് ജര്‍മന്‍ ഗവണ്‍മെന്റിനു കൈമാറുകയും ചെയ്തു. യുദ്ധാനന്തരം ഫ്രാന്‍സില്‍ മടങ്ങിയെത്തിയ ഇദ്ദേഹം വീണ്ടും കോണ്‍ഫെഡറേഷന്‍ സെക്രട്ടറിയായി. 1947-ല്‍ കമ്യൂണിസ്റ്റാഭിമുഖ്യമുള്ള കോണ്‍ഫെഡറേഷനില്‍ നിന്ന് രാജിവയ്ക്കുകയും തൊഴിലാളി ശക്തി എന്നൊരു പുതിയ സംഘടനയ്ക്കു രൂപം നല്കുകയും ചെയ്തു. 1949-ല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ഫ്രീ ട്രേഡ് യൂണിയന്‍സ് രൂപീകരിക്കാന്‍ നേതൃത്വം നല്കി. യുദ്ധവിരുദ്ധപ്രവര്‍ത്തനങ്ങളെ മാനിച്ച് 1951-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്കി ജോഹാക്സിനെ ആദരിക്കുകയുണ്ടായി. 1954 ഏ. 28-ന് പാരിസില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍