This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ് കൈമാപ്പറമ്പന്‍ (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസഫ് കൈമാപ്പറമ്പന്‍ (1923 - )

കഥാപ്രസംഗകാരനും ഗ്രന്ഥകാരനും. 1923 ജനു. 7-നു ചേര്‍ത്തലയില്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കെ കഥാപ്രസംഗം തുടങ്ങി. ടെലഫോണ്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം കഥാപ്രസംഗം നടത്തുന്നതിനുവേണ്ടി ഉദ്യോഗം രാജിവച്ചു. 1958 മുതല്‍ 83 വരെ ആകാശവാണിയില്‍ പ്രൊഡ്യൂസറായി ജോലി നോക്കി. ഇന്ത്യയുടെ വിവിധഭാഗങ്ങളും യു.എസ്., യൂറോപ്പ്, സിലോണ്‍ (ശ്രീലങ്ക) തുടങ്ങിയ വിദേശങ്ങളിലും സഞ്ചരിച്ച് ഇദ്ദേഹം കഥാപ്രസംഗം നടത്തിയിട്ടുണ്ട്. 1954-ല്‍ കലാമണ്ഡലത്തിന്റെ രജതജൂബിലിയാഘോഷവേളയില്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ഇദ്ദേഹത്തിന് സ്വര്‍ണമെഡല്‍ സമ്മാനിച്ചു. കേരള സംഗീതനാടക അക്കാദമി 1978-ല്‍ അവാര്‍ഡും 1985-ല്‍ ഫെലോഷിപ്പും നല്കി ഇദ്ദേഹത്തെ ആദരിച്ചു. നല്ല അയല്‍ക്കാര്‍, നിറം പിടിപ്പിച്ച ഓര്‍മകള്‍ എന്നിവയാണ് കൈമാപ്പറമ്പന്‍ രചിച്ച കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍