This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഷ്വാ ട്രീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഷ്വാ ട്രീ

Jushua Tree

മരുഭൂമിയില്‍ വളരുന്ന ഒരു നിത്യഹരിതവൃക്ഷം. അഗേവേസി (Agavaceae) സസ്യകുലത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: യൂക്ക ബ്രെവിഫോളിയ (Yucca brevifolia). യൂക്ക ജീനസിലെ ഏറ്റവും വലിയ ജീനസ് ജോഷ്വാ ട്രീ ആണ്. യൂക്കമരം, യുക്കപന, യൂക്ക കള്ളിച്ചെടി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ദക്ഷിണ കാലിഫോണിയയിലെ ജോഷ്വാ ട്രീ നാഷണല്‍ സ്മാരകത്തിലും പശ്ചിമ അരിസോണയിലെ ജോഷ്വാ ഫോറസ്റ്റ് പാര്‍ക്ക്വേയിലും അമേരിക്കയിലെ ചൂടേറിയ മരുപ്രദേശങ്ങളിലും ഇവ ധാരാളമായി വളരുന്നുണ്ട്.

നിത്യഹരിതജോഷ്വാ മരം 12 മീറ്ററോളം ഉയരത്തില്‍ വളരും. സാമാന്യം വണ്ണംകൂടിയ തടി അനേകം ശാഖോപശാഖകളായി പിരിയുന്നു. ഇതിനു ശാഖകളുണ്ടാകുന്നത് ഒരു പ്രത്യേക തരത്തിലാണ്. ശാഖകളില്‍ നീല കലര്‍ന്ന പച്ച നിറത്തോടുകൂടിയ മുള്ളുകള്‍ പോലെയുള്ള അനേകം ഇലകള്‍ കാണാം. വസന്തകാലത്തു മണിയുടെ ആകൃതിയിലുള്ള പച്ചകലര്‍ന്ന മഞ്ഞനിറമുള്ള പുഷ്പങ്ങള്‍ ഉണ്ടാകുന്നു.

ബൈബിളിലെ ജോഷ്വാ തന്റെ കൈകളുയര്‍ത്തി 'വാഗ്ദാനഭൂമി'യിലേക്കുള്ള വഴി കാണിക്കുന്ന ചിത്രത്തിനോട് ഈ ചെടിയുടെ ആകൃതിക്കുള്ള സാദൃശ്യമാണ് ഈ വൃക്ഷത്തിനു ജോഷ്വാ ട്രീ എന്ന പേരു വരാന്‍ കാരണം.

ഇന്ത്യയില്‍ ഇതിന്റെ വിത്തുപൊടിച്ചു ഭക്ഷണസാധങ്ങളുണ്ടാക്കാറുണ്ട്. വേരുകളില്‍ നിന്നു ലഭിക്കുന്ന ചുവന്ന ചായം കുട്ടകള്‍ക്കു ബാഗുകള്‍ക്കും മറ്റു നിറം കൊടുക്കാനുപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍