This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ദാന്‍, ബാര്‍ബറ ഷാര്‍ലിന്‍ (1936 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ദാന്‍, ബാര്‍ബറ ഷാര്‍ലിന്‍ (1936 - 96)

Jordan, Barbara Charline

അമേരിക്കന്‍ രാഷ്ട്രീയനേത്രി. ഒരു ബാപ്റ്റിസ്റ്റ് പുരോഹിതന്റെ പുത്രിയായി ടെക്സാസിലെ ഹൂസ്റ്റണില്‍ 1936 ഫെ. 21-ന് ജനിച്ചു. ടെക്സാസ് സതേണ്‍ യൂണിവേഴ്സിറ്റി, ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ച് നിയമബിരുദമെടുത്തു (1959). അഭിഭാഷകവൃത്തിയോടൊപ്പം ഒരു കൗണ്ടി ജഡ്ജിയുടെ സഹായിയായും പ്രവര്‍ത്തിച്ചിരുന്ന ജോര്‍ദാന്‍ പിന്നീട് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ സജീവാംഗമായി.

ടെക്സാസ് പ്രിതിനിധി സഭയിലേക്ക് 1962-ലും 64-ലും ജോര്‍ദാന്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1966-ല്‍ ടെക്സാസ് സെനറ്റില്‍ അംഗമായി. 1972-ല്‍ യു.എസ്. പ്രിതിനിധിസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തെക്കന്‍ സ്റ്റേറ്റുകളില്‍ നിന്ന് യു.എസ്. കോണ്‍ഗ്രസ്സിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്ത വനിത ജോര്‍ദാനാണ്. 1974-ലും 76-ലും കോണ്‍ഗ്രസ്സിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് റിച്ചാഡ് നിക്സനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ (1974) അംഗീകരിച്ച ഹൌസ് ജുഡീഷ്യറി കമ്മിറ്റിയിലെ അംഗമെന്ന നിലയില്‍ ബാര്‍ബറ പ്രശസ്തയായി. ഒരു മികച്ച വാഗ്മി കൂടിയായ ഇവര്‍ നടത്തിയ മുഖ്യ പ്രസംഗം 1976-ലെ ഡെമോക്രാറ്റിക് കണ്‍വെന്‍ഷനെ കിടിലം കൊള്ളിച്ചു. കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തു വരാതെ ഇവര്‍ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ സ്കൂള്‍ ഒഫ് പബ്ലിക് അഫേഴ്സിലെ (ആസ്റ്റിന്‍) അധ്യാപികയായി സേവനം അനുഷ്ഠിച്ചു. ടെക്സാസിലെ ആസ്റ്റിനില്‍ 1996 ജനു. 17-ന് ഇവര്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍