This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് ഇരുമ്പയം (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് ഇരുമ്പയം (1938 - )

മലയാള സാഹിത്യകാരന്‍. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്തുള്ള ഇരുമ്പയത്ത് പി.വി. വര്‍ക്കിയുടെയും പൂവത്തുങ്കല്‍ അന്നാമ്മയുടെയും മകനായി 1938 ഡി. 19-ന് ജനിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളം എം.എ. ഒന്നാം ക്ലാസില്‍ ഒന്നാംറാങ്കോടെ ജയിച്ച ഇദ്ദേഹം ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വിവിധ ഗവ. കോളജുകളില്‍ അധ്യാപകനായിരുന്ന ജോര്‍ജിന് 19-ാം ശ.-ലെ മലയാള നോവലുകളെക്കുറിച്ചു നടത്തിയ പഠനത്തിനു കാലിക്കറ്റ് സര്‍വകലാസാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായി.

മലയാള നോവല്‍ 19-ാം നൂറ്റാണ്ടില്‍, കവിതയുടെ ഭാവി, ആദ്യകാല മലയാള നോവല്‍, ഉറൂബ്-വ്യക്തിയും സാഹിത്യവും, വിചിന്തനം, കാട്ടാളരില്‍ കാപ്പിരി കാമദേവന്‍, മഗ്ദലനമറിയവും വള്ളത്തോള്‍ കവിതയും മുതലായവ ഇദ്ദേഹത്തിന്റെ വിമര്‍ശന കൃതികളാണ്. ഉത്തരേന്ത്യന്‍ നഗരങ്ങള്‍, അറബിക്കടലിലെ കേരളം എന്നിങ്ങനെ ഏതാനും യാത്രാവിവരണ ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍