This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ I (1487 - 1540) - ഹംഗറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ I (1487 - 1540) - ഹംഗറി

ഹംഗറിയിലെ രാജാവ് (ഭ.കാ. 1526-40). ഹംഗറിയിലെ ഒരു ഉപഭരണാധിപനായിരുന്ന സ്റ്റീഫന്‍ സപോള്യയുടെ പുത്രനായി 1487-ല്‍ ജനിച്ചു. വിദേശത്തുള്ളവര്‍ ഹംഗറിയിലെ രാജാവാകുന്നതു വിലക്കുന്നതിനുള്ള നിയമം നടപ്പില്‍ വന്നതോടെ (1505) ഹംഗറി ഭരിച്ചിരുന്ന ബൊഹീമിയയിലെ രാജാവിന്റെ കാലശേഷം ജോണിന് ഹംഗറിയിലെ രാജാവാകാമെന്ന അവസ്ഥ വന്നു. 1511-ല്‍ ജോണ്‍ ട്രാന്‍സില്‍വേനിയയിലെ ഗവര്‍ണറായി. രാജാവിന്റെ മരണത്തെത്തുടര്‍ന്ന് (1516) ഇദ്ദേഹം ലൂയി II- രാജകുമാരന്റെ ഗവര്‍ണറായി. തുര്‍ക്കിയിലെ സുലൈമാന്‍ I ഹംഗറി ആക്രമിക്കുകയും മൊഹാക്സ് യുദ്ധത്തില്‍ ലൂയിയെ വധിക്കുകയും ചെയ്തു (1526 ആഗ. 29). തുടര്‍ന്ന് 1526 ന. 11-ന് ജോണ്‍ ഹംഗറിയിലെ രാജാവായി. ആസ്റ്റ്രിയയിലെ ഫെര്‍ഡിനന്റ് (പില്ക്കാലത്ത് വിശുദ്ധ റോമാ ചക്രവര്‍ത്തി ഫെര്‍ഡിനന്റ് I) രാജ്യാവകാശത്തിനായി ഇദ്ദേഹവുമായി ഏറ്റുമുട്ടി. ഈ സമയത്ത് തുര്‍ക്കി ജോണിന്റെ സഹായത്തിനെത്തി. 1538-ലെ ഉടമ്പടിയനുസരിച്ച് ജോണിനെ രാജാവായി അംഗീകരിച്ചതോടെ ഫെര്‍ഡിനന്റുമായുള്ള യുദ്ധം അവസാനിച്ചു. 1540 ജൂല. 22-ന് ജോണ്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍