This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ III (1629 - 96) - പോളണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ III (1629 - 96) - പോളണ്ട്

പോളണ്ടിലെ രാജാവ് (ഭ.കാ. 1674-96). ജേക്കബ് സോബീസ്കിയുടെ പുത്രനായി 1629 ആഗ. 17-ന് ഒലസ്കോ (ഉക്രൈയിന്‍)യില്‍ ജനിച്ചു. 1665-ല്‍ ഇദ്ദേഹം പോളിഷ് സൈന്യത്തില്‍ പ്രധാനസ്ഥാനം വഹിച്ചു. ടാട്ടറുകള്‍ക്കും കസാക്കുകള്‍ക്കും എതിരെ ഇദ്ദേഹം സൈനികമുന്നേറ്റം നടത്തി. പോളിഷ് രാജാവായിരുന്ന ജോണ്‍ കാസിമിര്‍ (ജോണ്‍ II) (ഭ.കാ. 1648-68) ഇദ്ദേഹത്തെ 1668-ല്‍ സേനയുടെ കമാന്‍ഡറാക്കി. തുടര്‍ന്നു രാജാവായ മൈക്കേല്‍ വിസ്നിയോവീകി (ഭ.കാ. 1669-73)യുടെ കാലത്തുണ്ടായ തുര്‍ക്കികളുടെ ആക്രമണത്തെ ജോണ്‍ പരാജയപ്പെടുത്തി (1673 ന.). മൈക്കേലിനുശേഷം 1674 മേയ് 21-ന് ജോണ്‍ സോബീസ്കി പോളണ്ടിലെ രാജാവായി. 1675-ല്‍ ഇദ്ദേഹം തുര്‍ക്കികളുമായി വീണ്ടും ഏറ്റുമുട്ടി. 1683-ല്‍ ഇദ്ദേഹം തുര്‍ക്കികള്‍ക്കെതിരെ വിശുദ്ധ റോമാ ചക്രവര്‍ത്തി ലിയോപോള്‍ഡ് I-ാമനുമായി സഖ്യത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വിയന്നയില്‍ നിന്നും തുര്‍ക്കികളെ തോല്പിച്ചോടിച്ചു. പിന്നീട് തുര്‍ക്കികളില്‍ നിന്നും ഹംഗറി മോചിപ്പിച്ചു (1683 സെപ്.). തുടര്‍ന്ന് സൈനികശക്തി ക്ഷയിച്ചതോടെ ആഭ്യന്തരമായി ജോണിനെതിരെ നീക്കമുണ്ടായി. 1696 ജൂണ്‍ 17-ന് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍