This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ (1455 - 1513)- ഡെന്മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ (1455 - 1513)- ഡെന്മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍

ഡെന്മാര്‍ക്കിലെയും നോര്‍വെയിലെയും (1483-1513) സ്വീഡനിലെയും (1497-1501) രാജാവ്. ക്രിസ്ത്യന്‍ I (1426-81)-ന്റെ പുത്രനായി 1455 ഫെ. 2-ന് ഇദ്ദേഹം ആല്‍ബര്‍ഗില്‍ ജനിച്ചു. ഡെന്മാര്‍ക്കിലെയും നോര്‍വെയിലെയും സ്വീഡനിലെയും രാജാവാകാന്‍ ഇദ്ദേഹം 1458-ല്‍ നിയുക്തനായി. പിതാവിന്റെ മരണത്തെ(1481) തുടര്‍ന്ന് ഇദ്ദേഹം 1483-ല്‍ നോര്‍വെയിലെയും ഡെന്മാര്‍ക്കിലെയും രാജാവായി. ഷെല്‍സ്വിഗ്-ഹോള്‍സ്റ്റൈന്‍ ഡച്ചികളില്‍ ഇദ്ദേഹം 1482-ല്‍ സഹോദരന്‍ ഫ്രെഡറിക്കിനോടൊപ്പം (ഫ്രെഡറിക് I) ഭരണാധികാരം പങ്കുവച്ചിരുന്നു. ഡെന്മാര്‍ക്കില്‍ ഇദ്ദേഹം സ്വേച്ഛാധിപത്യഭരണം നടത്തി. റഷ്യയിലെ ഇവാന്‍ III മായുണ്ടാക്കിയ സഖ്യം (1493) സ്വീഡനിലെ രാജാവാകാന്‍ ഇദ്ദേഹത്തിനു സഹായകമായി (1497). എന്നാല്‍ സ്വീഡന്‍ 1501-ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇദ്ദേഹം 1510-12-ല്‍ സ്വീഡനെതിരായി യുദ്ധം ചെയ്തു. 1513 ഫെ. 20-നു ജോണ്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍