This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സ്, ഹെന്റി ആര്‍തര്‍ (1851 - 1929)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സ്, ഹെന്റി ആര്‍തര്‍ (1851 - 1929)

Jones, Henry Arthur

ഇംഗ്ലീഷ് നാടകകൃത്ത്. 1851 സെപ്. 20-ന് ബക്കിങ്ഹാംഷയറിലെ ഗ്രാന്‍ഡ്ബറോയില്‍ ജനിച്ചു. 1878 വരെ ബിസിനസ്സുകാരനായിരുന്നു. അപ്പോഴാണ് ആദ്യമായി എക്സീറ്റര്‍ തിയേറ്ററില്‍ ഇറ്റ്സ് ഒണ്‍ലി റൗണ്ട് ദ കോര്‍ണര്‍ എന്ന നാടകം അവതരിപ്പിച്ചത് (1878). 1882-ല്‍ രചിച്ച ദ സില്‍വര്‍ കിങ് എന്ന മെലോഡ്രാമയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. സെയ്ന്റ്സ് ആന്‍ഡ് സിന്നേഴ്സ് (1884), ദ് കേസ് ഒഫ് റെബല്ലിയസ് സൂസന്‍ (1894), ദ ട്രയംഫ് ഒഫ് ദ് ഫിലിസ്റ്റൈന്‍സ് (1895), ദ ലയേഴ്സ് (1897), ദ മനോവേഴ്സ് ഒഫ് ജെയ്ന്‍ (1898), മിസിസ് ഡെയ്ന്‍സ് ഡിഫെന്‍സ് (1900), മേരി ഗോസ് ഫസ്ററ് (1913) എന്നിവയുടെയും മറ്റു ചില സോഷ്യല്‍ കോമഡികളുടെയും കര്‍ത്താവാണ് ജോണ്‍സ്. 1929 ജനു. 7-ന് ഇദ്ദേഹം ലണ്ടനില്‍ അന്തരിച്ചു.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍