This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സ്റ്റണ്‍, ജോര്‍ജ് ഹെന്റി (1912 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സ്റ്റണ്‍, ജോര്‍ജ് ഹെന്റി (1912 - 70)

Johnston, George Henry

ആസ്റ്റ്രേലിയന്‍ സാഹിത്യകാരനും പത്രപ്രവര്‍ത്തകനും. 1012-ല്‍ മെല്‍ബണില്‍ ജനിച്ചു. മെല്‍ബണിലെ നാഷണല്‍ ഗാലറി ഒഫ് ആര്‍ട്സില്‍ വിദ്യാഭ്യാസം നടത്തി. പ്രവര്‍ത്തനമേഖലയായി പത്രപ്രവര്‍ത്തനരംഗമാണ് തിരഞ്ഞെടുത്തത്. രണ്ടാം ലോകയുദ്ധകാലത്ത് യുദ്ധവാര്‍ത്താലേഖകന്‍ എന്ന നിലയില്‍ പ്രശംസനീയമായ രീതിയില്‍ വാര്‍ത്തകളും ലേഖനങ്ങളും തയ്യാറാക്കിയിരുന്നു. പില്ക്കാല രചനകള്‍ക്ക് ഉപയുക്തമാക്കിയ പല സംഭവങ്ങളെയും വസ്തുതകളെയും പറ്റിയുള്ള കുറിപ്പുകളും ഈ സമയത്ത് തയ്യാറാക്കുകയുണ്ടായി. യുദ്ധാനന്തരം ലണ്ടന്‍ കേന്ദ്രമാക്കി സാധാരണ പത്രപ്രവര്‍ത്തനരംഗത്തേക്കു മടങ്ങി. പിന്നീട് ലണ്ടന്‍ വിട്ട് ഗ്രീക്കു ദ്വീപായ ഹൈഡ്രയില്‍ പാര്‍പ്പുറപ്പിച്ചു. ഇവിടെ വച്ച് അനവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചു. മൈ ബ്രദര്‍ ജാക് (1964), ക്ളീന്‍ സ്ട്രോ ഫോര്‍ നതിങ് (1969), പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ എ കാര്‍ട് ലോഡ് ഒഫ് ക്ളെ (1971) എന്നിവയടങ്ങിയ ത്രിതയത്തിന്റെ പേരിലാണ് ആസ്വാദകര്‍ ഇന്ന് ജോണ്‍സ്റ്റണിനെ സ്മരിക്കുന്നത്. ജോണ്‍സ്റ്റണ്‍ 1970-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍