This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജേക്കബ്, കട്ടയ്ക്കല്‍ (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജേക്കബ്, കട്ടയ്ക്കല്‍ (1930 - )

മലയാള സാഹിത്യകാരനും വൈദികനും. കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് ഭരണങ്ങാനത്ത് 1930 മാ. 30-നു ജനിച്ചു. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നു സംസ്കൃതത്തില്‍ എം.എ. ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ക്രൈസ്തവ വിജ്ഞാനീയത്തില്‍ റോമില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. റിലിജിയന്‍ ആന്‍ഡ് എത്തിക്സ് ഇന്‍ അദ്വൈത എന്ന ഗവേഷണപ്രബന്ധം സമര്‍പ്പിച്ച് കേരളസര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി.യും നേടി.

1965-ല്‍ കട്ടയ്ക്കല്‍ കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരിയില്‍ പ്രൊഫസറായി. പിന്നീട് കേരളസര്‍വകലാശാലാ വേദാന്ത വിഭാഗത്തില്‍ അധ്യാപകനായി ജോലി നോക്കി.

അക്വിനാസ്-ശാങ്കര-മാധ്വദര്‍ശനങ്ങള്‍, ലോകമതങ്ങള്‍, ബൈബിള്‍: പഴയനിയമം, ബൈബിള്‍: പുതിയനിയമം, കംപാരിറ്റിവ് റിലിജിയന്‍, മുണ്ഡകോപനിഷത്ത് (പരിഭാഷയും വ്യാഖ്യാനവും), ശുഭദര്‍ശനം, അദ്വൈതവേദാന്തധര്‍മശാസ്ത്രം, ക്രൈസ്തവദര്‍ശനം, ക്രിസ്തുസന്ദേശം ആര്‍ഷഭാരതത്തില്‍ മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. യൂറോപ്പിലും യു.എസ്സിലും പര്യടനം നടത്തിയിട്ടുള്ള കട്ടയ്ക്കലിന്റെ യാത്രാവിവരണമാണ് അമേരിക്കന്‍ പര്യടനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍