This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെറിമാന്‍ഡര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെറിമാന്‍ഡര്‍

Gerrymander

ജെറിമാന്‍ഡര്‍-ഒരു സാങ്കല്പിക ചിത്രം

അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനുതകുന്ന തരത്തില്‍ നിയോജകണ്ഡലങ്ങളുടെ അതിര്‍ത്തി ക്രമപ്പെടുത്തുന്ന രീതി. തങ്ങള്‍ക്കു പിന്തുണയുള്ള പ്രദേശങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തി എതിര്‍പക്ഷത്തിന്റെ വിജയസാധ്യത കഴിയുന്നത്ര കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി പലപ്പോഴും വികലവും യുക്തിഹീനവുമായ രീതിയില്‍ വരെ മണ്ഡലങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കല്‍ നടത്താറുണ്ട്. 'ജെറിമാന്‍ഡര്‍' എന്ന പദം പ്രയോഗത്തില്‍ വന്നത് 1812-ലാണ്. മാസച്യുസെറ്റ്സ് ഗവര്‍ണറായിരുന്ന (പിന്നീട് യു.എസ്. വൈസ് പ്രസിഡന്റ്) എല്‍ബ്രിജ് ജെറി(1744-1814)യുടെ പാര്‍ട്ടിക്കനുകൂലമായി മാസച്യുസെറ്റ്സ് നിയമസഭ എസെക്സ് കൗണ്ടിയില്‍ അസാധാരണമായ രീതിയില്‍ ഒരു നിയോജക മണ്ഡലം പുനഃക്രമീകരിച്ചതാണ് ഇതിനാസ്പദമായ സംഭവം. ഈ പ്രവൃത്തിക്കെതിരെ കടുത്ത വിമര്‍ശനമുണ്ടായി. ഭീമാകാരനായ ഉടുമ്പിന്റെ (സാലമാന്‍ഡര്‍) രൂപത്തോടു സാദൃശ്യമുള്ളതാണ് ഈ മണ്ഡലമെന്ന് പരിഹസിക്കപ്പെട്ടു. ഗവര്‍ണര്‍ ജെറിയുടെ പേരുചേര്‍ത്ത് ഒരു വിമര്‍ശകന്‍ ഇതിനെ ജെറിമാന്‍ഡര്‍ എന്നു വിളിച്ചതോടെ ഈ സംജ്ഞയ്ക്ക് വമ്പിച്ച പ്രചാരം ലഭിച്ചു. മിക്ക രാജ്യങ്ങളിലും നിലവിലുണ്ടായിരുന്ന 'ജെറിമാന്‍ഡര്‍ കൃത്രിമം' ഒഴിവാക്കാന്‍ ഇന്ന് തെരഞ്ഞെടുപ്പു നിയമങ്ങളില്‍ വ്യവസ്ഥകളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍