This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെന യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെന യുദ്ധം

ഫ്രാന്‍സും പ്രഷ്യയും തമ്മില്‍ ജെന എന്ന സ്ഥലത്ത് (ഇപ്പോള്‍ ജര്‍മനിയില്‍) 1806 ഒക്ടോബറില്‍ നടന്ന യുദ്ധം. 1800 മുതല്‍ 15 വരെ നടന്ന നെപ്പോളിയാനിക് യുദ്ധങ്ങള്‍ എന്നറിയപ്പെടുന്ന യുദ്ധപരമ്പരയില്‍പ്പെടുന്നതാണിത്. പ്രഷ്യയുടെ തോല്‍വിയിലാണ് ഈ യുദ്ധം അവസാനിച്ചത്. ഫ്രഞ്ചു ഭരണാധിപനായിരുന്ന നെപ്പോളിയന്‍ തന്റെ ആധിപത്യം യൂറോപ്പിലാകമാനം വ്യാപിപ്പിക്കുവാന്‍ നടത്തിയ നീക്കത്തെ ചെറുക്കുവാന്‍ ഫ്രഞ്ചുവിരുദ്ധ യൂറോപ്യന്‍ മുന്നണി വ്യത്യസ്ത കാലങ്ങളില്‍ നിലവില്‍ വന്നിരുന്നു. 1806 ആയപ്പോഴേക്കും ഫ്രഞ്ച് അധിനിവേശം പ്രഷ്യയ്ക്ക് ഭിതിദമായ നിലയില്‍ വര്‍ധിച്ചു. ഹനോവര്‍ പ്രദേശത്തിന്റെ പേരില്‍ പ്രഷ്യയും ഫ്രാന്‍സും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ സന്ദര്‍ഭത്തില്‍ പ്രഷ്യയും ബ്രിട്ടനും റഷ്യയും ചേര്‍ന്ന ഒരു ഫ്രഞ്ചുവിരുദ്ധ യൂറോപ്യന്‍ സഖ്യം രൂപംകൊണ്ടു. ഒക്ടോബര്‍ ആദ്യം പ്രഷ്യ ഫ്രാന്‍സിനെതിരെ യുദ്ധത്തിനൊരുങ്ങി. നെപ്പോളിയന്റെ സൈന്യം പ്രഷ്യയ്ക്കു നേര്‍ക്കു നീങ്ങി. ഒ. 14-ന് ഇരുവിഭാഗവും ജെന, ഔവര്‍ സ്റ്റാറ്റ് എന്നിവിടങ്ങളില്‍ ഏറ്റുമുട്ടി. രണ്ടു സ്ഥലത്തും ഫ്രഞ്ചുസൈന്യം പ്രഷ്യയെ പരാജയപ്പെടുത്തി. ഈ യുദ്ധം പ്രഷ്യയുടെ പൂര്‍ണപരാജയത്തില്‍ കലാശിച്ചു. നവംബറില്‍ പ്രഷ്യന്‍ സൈന്യം പൂര്‍ണമായും കീഴടങ്ങി. പോളണ്ട് വിഭജിച്ചുകിട്ടിയ പല പ്രദേശങ്ങളും ഈ യുദ്ധത്തോടെ പ്രഷ്യയ്ക്കു നഷ്ടമായി. പ്രഷ്യന്‍ രാജാവായിരുന്ന ഫ്രഡറിക് വില്യം കകക റഷ്യയുടെ സഹായം തേടി പൂര്‍വപ്രഷ്യയിലേക്കു പലായനം ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍