This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജൂണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജൂണ്‍
June
ആധുനിക കലണ്ടറിലെ (ഗ്രിഗോറിയന്‍) ആറാം മാസം. 30 ദിവസം ഉള്‍ക്കൊള്ളുന്നു. 'യുവത്വം' എന്നര്‍ഥം വരുന്ന ജുവേനിസ് (juvenis) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് 'ജൂണ്‍' എന്ന പദത്തിന്റെ നിഷ്പത്തി. പാശ്ചാത്യ നാടുകളില്‍ ജൂണ്‍മാസം യുവജനങ്ങളുടെയും വിവാഹങ്ങളുടെയും മാസമായി പരിഗണിക്കപ്പെടുന്നു. റോമന്‍ ദേവതയായ ജൂണോ(Juno)യുടെ പേരില്‍ നിന്നോ ജൂണിയസ് (Junius) എന്ന റോമന്‍ കുടുംബപ്പേരില്‍ നിന്നോ ആകാം ജൂണ്‍ എന്ന പേരിന്റെ ഉദ്ഭവം എന്നു വിശ്വസിക്കുന്നവരുമുണ്ട്. ആദ്യ റോമന്‍ കലണ്ടറില്‍ ജൂണ്‍ എന്നത് 4-ാം മാസത്തിന്റെ പേരായിരുന്നു. 29 ദിവസം മാത്രമുണ്ടായിരുന്ന ജൂണിന് 30 ദിവസം ആക്കിയത് ജൂലിയസ് സീസറാണ്.
ഉത്തരാര്‍ധഗോളത്തില്‍ പൊതുവേ ജൂണ്‍ വേനല്‍ക്കാലത്തിന്റെ തുടക്കം കുറിക്കുന്നു. ദക്ഷിണാര്‍ധഗോളത്തില്‍ ഇത് ശീതകാലാരംഭമാണ്. കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത് ജൂണ്‍ മാസത്തിലാണ്. ജൂണ്‍ മാസവുമായി ബന്ധപ്പെട്ട പുഷ്പം പനിനീര്‍പ്പൂവും ഭാഗ്യരത്നങ്ങള്‍ ഇന്ദ്രനീലം, പേള്‍ എന്നിവയുമാണ്.