This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിയോയ്ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജിയോയ്ഡ്

Geoid

ഭൂമിയുടെ യാന്ത്രികസ്വഭാവങ്ങളെ പൂര്‍ണമായി വിശദീകരിക്കുവാനുതകുന്ന ഒരു ക്ഷേത്രഗണിതമാതൃക. ഈ പദത്തിന് 'ഭൗമാകൃതിയിലുള്ള വസ്തു' എന്നാണര്‍ഥം. ഒരു പ്രത്യേകാകൃതിയിലുള്ള ഈ മാതൃക ഭൂമിയുടെ യഥാര്‍ഥാകൃതി കാണിക്കുന്നതിനായി ഭൂമിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നു. ഭൂമിക്ക് ഗോളാകൃതിയാണെന്നുള്ളത് എന്ന് പതിവായി വിവരിക്കാറുണ്ടെങ്കിലും ഭൂധ്രുവങ്ങള്‍ പരന്നിരിക്കുന്നതിനാല്‍ ഭൂമിയുടെ ആകൃതിയെ 'ജിയോയ്ഡ്' ആകൃതി എന്നു പറയുകയാണ് ഏറ്റവുമനുയോജ്യം.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ തുല്യശക്തിയുള്ള പ്രതലമാണ് ജിയോയ്ഡിന്റേത്. ഓരോ ബിന്ദുവിലും ഭൂഗുരുത്വാകര്‍ഷണത്തിന് ലംബമായിട്ടായിരിക്കും ഈ പ്രതലം. പലപ്പോഴും താരതമ്യേന നിശ്ചലമായി സ്ഥിതിചെയ്യുന്ന സമുദ്രോപരിതലത്തോട് ഏകീഭവിച്ചതായിരിക്കും ഇത്. സമുദ്രോപരിതലത്തില്‍ ചലനങ്ങള്‍ ഇല്ലാത്ത അവസ്ഥയെ മാത്രമേ ഇങ്ങനെ കാണാന്‍ കഴിയുകയുള്ളൂ. സൂര്യചന്ദ്രന്മാരുടെ ആകര്‍ഷണം, കാറ്റ്, അന്തരീക്ഷ മര്‍ദം, താപനില, സാന്ദ്രത എന്നിവയില്‍ വരുന്ന വ്യത്യാസങ്ങള്‍ എന്നിവയാണ് ജലോപരിതലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഘടകങ്ങള്‍. ഭൗമോപരിതലത്തിന്റെ ആകൃതിയും വലുപ്പവും നിര്‍ണയിക്കുന്ന ശാസ്ത്രശാഖയായ ജിയോഡെസിക്ക് അടിസ്ഥാനമാകുന്നതും ജിയോയ്ഡ് തന്നെ. ഭൗമപിണ്ഡങ്ങളുടെ വിന്യാസത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ക്കനുസൃതമായി ജിയോയ്ഡിനുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇതിന്റെ പ്രത്യേക ആകൃതിക്ക് കാരണം. ജിയോസ്റ്റ്രോഫിക് ഒഴുക്ക്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍