This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിനസേനന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജിനസേനന്‍

1. ഹരിവംശപുരാണത്തിന്റെ കര്‍ത്താവായ സംസ്കൃത സാഹിത്യകാരന്‍. ഇദ്ദേഹത്തിന്റെ ജീവിതകാലം കൃഷ്ണരാജ ക-ന്റെ കാലമാണെന്ന് അനുമാനിക്കപ്പെടുന്നു. ഹരിവംശപുരാണം എഴുതിത്തീര്‍ന്നത് എ.ഡി. 783-ലാണെന്നുള്ള കൃതിയിലെ പരാമര്‍ശമാണ് ഇതിനാധാരം. ഹരിവംശപുരാണം 60 കാണ്ഡങ്ങളുള്ള കൃതിയാണ്. മഹാഭാരതത്തിലെ കൃഷ്ണന്റെയും ബലരാമന്റെയും കഥ ജൈന പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണിതില്‍.

2. സംസ്കൃത സാഹിത്യകാരന്‍. ആദിപുരാണം ആണ് മുഖ്യകൃതി. രാഷ്ട്രകൂടരാജാവായ അമോഘവര്‍ഷന്‍ ക-ന്റെ കാലത്താണ് (815-877) ജീവിച്ചിരുന്നത്. അമോഘവര്‍ഷന്‍ ഇദ്ദേഹത്തെ നിരവധി തവണ പുരസ്കരിച്ചിട്ടുണ്ട്. മറിച്ച്, അമോഘവര്‍ഷനെ ജൈനമതാനുയായിയാക്കിയത് ഇദ്ദേഹമാണ്. ഗുണഭദ്രന്‍ എന്ന ശിഷ്യനോടു ചേര്‍ന്ന് ഇദ്ദേഹം രചിച്ച കൃതിയാണ് ത്രിഷഷ്ഠിലക്ഷണമഹാപുരാണം. ഇത് മഹാപുരാണം എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഈ കൃതിയില്‍ 63 മഹാരഥന്മാരുടെ ജീവചരിതമാണുള്ളത്. ആദിപുരാണത്തിലെ ആദ്യത്തെ 47 ഖണ്ഡങ്ങള്‍ ജിനസേനനും തുടര്‍ന്നുള്ള 5 ഖണ്ഡങ്ങള്‍ ശിഷ്യനുമാണെഴുതിയത്. 23-ാം തീര്‍ഥങ്കരനായ പാര്‍ശ്വനാഥനെക്കുറിച്ചുള്ള പാര്‍ശ്വാഭ്യുദയ ഇദ്ദേഹത്തിന്റേതാണെന്നു കരുതുന്നു.

ഇദ്ദേഹത്തിന്റെ രചനകള്‍ അതിന്റെ കാവ്യഭംഗികൊണ്ട് ശ്രദ്ധേയമായിട്ടുണ്ട്. കാവ്യശാസ്ത്രഗ്രന്ഥങ്ങളില്‍ പലതിലും ഇദ്ദേഹത്തിന്റെ വരികള്‍ ധാരാളമായി ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍