This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാസ്പര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാസ്പര്‍

Jasper

സൂര്യകാന്തക്കല്ല്. ഒരു കാല്‍സിഡോണിക്വാര്‍ട്സ് ആണിത്. ഫോര്‍മുല: SiO2; ഷഡ്ഭുജാകൃതി; ആ.ഘ. 2.54-2.64; കാഠിന്യം 6.5 (മോസ്കെയില്‍). ഇതില്‍ അയണ്‍ ഓക്സൈഡ് ധാരാളം അടങ്ങിയിരിക്കുന്നു. ഉയര്‍ന്നതരം ജാസ്പര്‍ ആഭരണം നിര്‍മിക്കാനുപയോഗിക്കുന്നു. സാധാരണയായി ഇതിന് മേച്ചിലോടിന്റെ നിറം (ഇരുണ്ട ചുവപ്പ്) മുതല്‍ തവിട്ടുകലര്‍ന്ന ചുവപ്പുവരെയാകാം. തവിട്ട്, മഞ്ഞ കലര്‍ന്ന തവിട്ട്, മഞ്ഞ, പച്ച, മങ്ങിയ നീല, തവിട്ടുകലര്‍ന്ന കറുപ്പ്, കറുപ്പ് എന്നീ നിറങ്ങളിലും ജാസ്പര്‍ കാണപ്പെടുന്നുണ്ട്. ഗൂഢക്രിസ്റ്റലീയ വിഭാഗത്തില്‍പ്പെട്ട ജാസ്പര്‍ സര്‍വസാധാരണമായി കാണപ്പെടുന്നു. ഡക്കാന്‍ ട്രാപ്പിലും രാജ്മഹല്‍ട്രാപ്പിലും ഉള്‍പ്പെട്ട ബസാള്‍ട്ട് വ്യൂഹങ്ങള്‍ക്കിടയിലുള്ള ക്വാര്‍ട്ട് സിരകളില്‍ ജാസ്പര്‍ സാമാന്യമായ തോതില്‍ കാണപ്പെടുന്നുണ്ട്. ഗോദാവരി, കൃഷ്ണ, നര്‍മദ എന്നീ നദീതടങ്ങളിലും ഇതു ലഭ്യമാണ്. ഗോദാവരി, ഹൈദരാബാദ് (ആന്ധ്രപ്രദേശ്), ഭഗല്‍പൂര്‍, പലാമു, സന്താള്‍ പരഗന (ബിഹാര്‍), അഹമ്മദാബാദ്, വദോദര, തവനഗര്‍, ഭവനഗര്‍, ജൂനഗഢ്, രാജ്പിപ്പില, കച്ച് (ഗുജറാത്ത്), ജോധ്പൂര്‍, കോട്ടാ, ഉദയ്പൂര്‍ (രാജസ്ഥാന്‍), ജബല്‍പൂര്‍, ഹോഷംഗാബാദ്, സാഗര്‍, ഗ്വാളിയര്‍ (മധ്യപ്രദേശ്), ബിജാപൂര്‍, പൂണെ (മഹാരാഷ്ട്ര), മയൂര്‍ഭഞ്ജ് (ഒഡിഷ), ബാംഗ്ളൂര്‍ (കര്‍ണാടക) എന്നിവിടങ്ങളാണ് ജാസ്പര്‍ ലഭ്യമാകുന്ന പ്രധാന ഇന്ത്യന്‍ കേന്ദ്രങ്ങള്‍. ഉയര്‍ന്നതരം ജാസ്പര്‍ യൂറാള്‍ പര്‍വത നിരകള്‍, ഇറ്റലി, ജര്‍മനി, യു.എസ്. എന്നിവിടങ്ങളില്‍ വന്‍തോതില്‍ കാണപ്പെടുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍