This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജസ്സോര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജസ്സോര്‍
Jessore
ബംഗ്ളാദേശിലെ ഖുല്‍നാ ഡിവിഷനില്‍പ്പെടുന്ന ഒരു ജില്ലയും ജില്ലാ ആസ്ഥാനവും കല്‍ക്കത്തയ്ക്ക് 109 കി.മീ. വടക്കു കിഴക്കുമാറി, ഭൈരവ് നദിക്കരയില്‍ സ്ഥിതിചെയ്യുന്നു. ജസ്സോര്‍ ജില്ലയുടെ വിസ്തീര്‍ണം: 2606.94 ച.കി.മീ.; ജനസംഖ്യ: 27,64,547 (2011); മുമ്പ് രാജ്ഷാഹി പ്രവിശ്യയില്പ്പെട്ടതായിരുന്നു ഈ പ്രദേശം.
1790-ല്‍ ജില്ലാ ആസ്ഥാനമായതുവരെ കസ്ബാ എന്നാണ് അറിയപ്പെട്ടിരുന്നത്. 'യശോഹര' (യശസ്സിനെ ഹരിക്കുന്നത്) എന്ന പേരിന്റെ രൂപാന്തരമാണത്രേ ജസ്സോര്‍, 'ഗൌര്‍' നഗരത്തിന്റെ വൈശിഷ്ട്യങ്ങള്‍ ഈ ഗ്രാമം ചോര്‍ത്തിയെടുത്തു എന്ന വിശ്വാസമാണ് പേരിനു നിദാനം. പ്രസിദ്ധ നര്‍ത്തകനായ ഉദയശങ്കറിന്റെ ജന്മനാടാണിത്.
മുനിസിപ്പല്‍ ഹാള്‍, കളക്റ്ററാഫീസ്, ടൗണ്‍ ഹാള്‍, സ്റ്റേഡിയം എന്നീ ആധുനിക സൗധങ്ങള്‍ക്കു പുറമെ, പ്രസിദ്ധമായ ചില പുരാതന മുസ്ലിം ദേവാലയങ്ങളും ഇവിടെയുണ്ട്. രാജ്ഷാഹി സര്‍വകലാശാലയുടെ കീഴില്‍ വരുന്ന മൈക്കല്‍ മധുസൂദന്‍ കോളജും ജസ്സോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധമുള്ള ഒരു പബ്ലിക് ലൈബ്രറിയും പേരുകേട്ട സ്ഥാപനങ്ങളാണ്.
വ. ദര്‍ശനമായും തെ. ഖുല്നയുമായും ഈ നഗരം റെയില്‍ മാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു.