This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജല്‍പായ്ഗുഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജല്‍പായ്ഗുഡി

Jalpaiguri

പശ്ചിമബംഗാളിലെ ഒരു ഡിവിഷനും ജില്ലയും ജില്ലാ ആസ്ഥാനവും. പടിഞ്ഞാറന്‍ ബംഗാളിലെ മൂന്നു ഡിവിഷനുകളില്‍ ഒന്നാണ് ജല്‍പായ്ഗുഡി. കുച്ച്-ബിഹാര്‍, ഡാര്‍ജിലിങ്, പടിഞ്ഞാറെ ദിനജ്പൂര്‍, മാള്‍ഡ, ജല്‍പായ്ഗുഡി എന്നീ ജില്ലകള്‍ ഈ ഡിവിഷനില്‍പ്പെടുന്നു. ഈ പ്രദേശവും ബംഗാളിന്റെ വടക്കെയറ്റത്തുള്ള മറ്റു പ്രദേശങ്ങളും അയല്‍സംസ്ഥാനമായ ബിഹാറിനോടാണ് കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നത്. ചില പ്രത്യേക രാഷ്ട്രീയ-ഭൂമിശാസ്ത്രഘടകങ്ങളാണിതിനു കാരണം. ജില്ലയുടെ വിസ്തീര്‍ണം: 6245 ച.കി.മീ.; ജനസംഖ്യ: 38,69,675 (2011).

'ദ്വാര്‍' എന്നു വിളിക്കുന്ന നിമ്ന്നോതങ്ങളായ സമതലങ്ങള്‍ ജല്‍പായ്ഗുഡി ജില്ലയുടെ പ്രത്യേകതയാണ്. ഇവിടത്തെ നിബിഡ വനങ്ങളില്‍ നിത്യഹരിതവൃക്ഷങ്ങള്‍ ധാരാളമായി കാണുന്നു. ബംഗാള്‍ കടുവ, കാണ്ടാമൃഗം, ആന, മാനുകള്‍, പാമ്പുകള്‍ തുടങ്ങിയ വന്യജീവികളും ധാരാളമായുണ്ട്. കളിമണ്ണിന്റെ അംശം കൂടുതലുള്ള ഇവിടത്തെ മണ്ണ് നെല്‍ക്കൃഷിക്കു മാത്രമേ അനുയോജ്യമാകുന്നുള്ളു.

'തീസ്താ-മഹാനന്ദാ ലിങ്ക് കനാല്‍' ജയ്പാല്‍ഗുഡി ജില്ലയിലാണ്. ജല്‍ദാപാറ, ദ്വാര്‍ എന്നിവ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. ബംഗാളിലെ ഒരു പ്രധാന റെയില്‍ ജങ്ഷനായ ജല്‍പായ്ഗുഡി പട്ടണത്തില്‍ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍