This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജലവൃഷണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജലവൃഷണം
Hydrocele
വൃഷണകോശത്തിലെ നീരുവീക്കം. വൃഷണത്തെ ആവരണം ചെയ്യുന്ന അണ്ഡധര കഞ്ചുക (tunic vaginalis testis)ത്തില്‍ ദ്രാവകം നിറയുന്നതുമൂലമാണിതുണ്ടാകുന്നത്. വൃഷണത്തിനോ അധിവൃഷണത്തിനോ ഉണ്ടാകുന്ന ശോഥം കൊണ്ടും ഇതുണ്ടാകും. ജനനേന്ദ്രിയത്തിനുണ്ടാകുന്ന ആഘാതംകൊണ്ടും ഈ അവസ്ഥ സംജാതമാകാം. ജന്മജാതമായ ജലവൃഷണം സ്വയം അപ്രത്യക്ഷമാകാറുണ്ട്; അതിന് പ്രത്യേക ചികിത്സ ആവശ്യമില്ല. എന്നാല്‍ ഒരു വര്‍ഷത്തിലധികം കാലം ഈ അവസ്ഥ തുടരുന്നുണ്ടെങ്കില്‍ ശസ്ത്രക്രിയ ആവശ്യമാണ്.