This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്മിക്കരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജന്മിക്കരം

കുടിയാന്മാരില്‍നിന്നു ജന്മി പിരിച്ചെടുക്കുന്ന ഒരിനം നികുതി. പന്ത്രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വസ്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ പുതുക്കി എഴുതുന്ന സമ്പ്രദായം (പൊളിച്ചെഴുത്ത്) ജന്മിക്ക് വളരെ അനുകൂലമായിരുന്നു. പാട്ടക്കാരന് നല്കേണ്ടിവന്ന ആനുകൂല്യങ്ങള്‍ തിരിച്ചെടുക്കാന്‍ ഈ അവസരം ജന്മിമാര്‍ ഉപയോഗിച്ചു. 'കാണ'പ്പാട്ടക്കാരന് ഭൂമിയില്‍ സ്ഥിരാവകാശമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പൊളിച്ചെഴുത്തിനെ അവര്‍ ഉപയോഗിച്ചിരുന്നു. 'മിച്ചവാരം', 'അടുക്കുവതു', 'ഓലപ്പണം', 'ആറവകാശങ്ങള്‍' തുടങ്ങിയ പല പേരുകളില്‍ ജന്മിക്കരം പിരിച്ചുപോന്നു. ഇവയെല്ലാം ചേര്‍ത്ത് വര്‍ഷാവസാനം അടയ്ക്കേണ്ട തുക കണക്കുകൂട്ടി ചുമത്തുന്ന കരമാണ് ജന്മിക്കരം. 1932-ലെ 12-ാം റഗുലേഷന്‍ അനുസരിച്ച്, തിരുവിതാംകൂര്‍ പ്രദേശത്ത് ജന്മിക്കരം കൊടുക്കുന്നതിനുമാത്രം ബാധ്യതയോടുകൂടിയ കുടിയാനവന്‍ ഭൂമിയുടെ ഉടമസ്ഥനായിത്തീര്‍ന്നു. ഇതനുസരിച്ച് ജന്മിക്കരം വസ്തുവിന്‍മേലുള്ള ഒന്നാമത്തെ ബാധ്യതയായിരിക്കുകയും ജന്മിയുടെ അവകാശം കൈമാറുമ്പോള്‍ കുടിയാനവനുണ്ടായിരിക്കേണ്ട ബാധ്യതകള്‍ വിലയിരുത്തുകയും ചെയ്യും. ജന്മിക്കരം പുതുക്കുക, വസൂലാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ആവശ്യമായ ചട്ടങ്ങളും തുടര്‍ന്നു നിലവില്‍ വന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍