This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജട് ലാന്‍ഡ് യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജട് ലാന്‍ഡ് യുദ്ധം

ബ്രിട്ടനും ജര്‍മനിയും തമ്മില്‍ നടന്ന ഒരു നാവികയുദ്ധം. ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി നടന്ന ഈ പ്രധാനപ്പെട്ട ഉപരിതലയുദ്ധത്തെ (മേയ് 31, ജൂണ്‍ 1, 1916) ജര്‍മന്‍കാര്‍ 'സ്കാഗരാക് യുദ്ധം' എന്നാണു വിളിച്ചിരുന്നത്. നോര്‍ത്ത് സീയില്‍ (North Sea) നടന്ന ഈ യുദ്ധത്തില്‍ രണ്ടു രാജ്യങ്ങളും വിജയം അവകാശപ്പെട്ടു.

ബ്രിട്ടീഷ് ഗ്രാന്‍ഡ് കപ്പല്‍പ്പടയും ജര്‍മന്‍ ഹൈ സീസ് കപ്പല്‍പ്പടയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ജര്‍മന്‍ നാവികപ്പട ബ്രിട്ടീഷ് യുദ്ധതന്ത്രങ്ങള്‍ക്കു മുന്നില്‍ പതറി പിന്മാറി. അതേസമയം ഈ പിന്‍വാങ്ങലിനെ മുതലെടുത്തുകൊണ്ട് തങ്ങളുടെ മേധാവിത്വം ഉറപ്പാക്കാന്‍ ബ്രിട്ടീഷ് അഡ്മിറല്‍ ജെല്ലിക്കോയ്ക്ക് കഴിഞ്ഞില്ല. ഇത്തരത്തിലുള്ള ഒരനിശ്ചിതാവസ്ഥയില്‍ ഇരുരാജ്യങ്ങളും വിജയം അവകാശപ്പെടുകയാണുണ്ടായത്. യുദ്ധഫലമായി ജര്‍മനിക്ക് 11 കപ്പലുകളും 2500-ഓളം സൈനികരും നഷ്ടപ്പെട്ടപ്പോള്‍ ബ്രിട്ടനു നഷ്ടമായത് 14 കപ്പലുകളും 6000-ത്തോളം സൈനികരുമായിരുന്നു. ഈ നഷ്ടങ്ങളുടെ ഇടയിലും ബ്രിട്ടീഷ് ഗ്രാന്‍ഡ് കപ്പല്‍പ്പട നോര്‍ത്ത് സീയിലെ അനിഷേധ്യശക്തിയായി നിലകൊണ്ടതു നിമിത്തം ജര്‍മനി അന്തര്‍വാഹിനി യുദ്ധത്തിലേക്കു തിരിയുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍