This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗ ചൗ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗ ചൗ

Chow Chow

ഒരു ശ്വാനവര്‍ഗം. സിംഹത്തിന്റെ ബാഹ്യരൂപമുള്ള ഇതിന് ബലിഷ്ഠമായ ശരീരഘടനയാണുള്ളത്. പാശ്ചാത്യനാടുകളില്‍ വികസിപ്പിച്ചെടുത്ത ഈ പ്രത്യേക ശ്വാനയിനം 18-ാം ശതകത്തോടെ ചൈനയില്‍ വളരെ പ്രചാരത്തിലായി.

അര മീറ്ററോളം പൊക്കം വയ്ക്കുന്ന ചൗ ചൗ നായ്ക്കള്‍ കറുപ്പ്, തവിട്ട്, നീല, ഇളംമഞ്ഞ, വെള്ള എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. ശരീരത്തില്‍ പ്രത്യേക പാടുകളോ പൊട്ടുകളോ കാണാറില്ല. ഒരു പ്രത്യേക ആകാരഗാംഭീര്യമുള്ള ചൗ ചൗവിന്റെ തല ഉരുണ്ടതും വലുതുമാണ്. ചെവികള്‍ ചെറുതും തടിച്ച് വൃത്താകാരത്തിലുള്ളവയുമാണ്. നല്ല കറുപ്പുനിറത്തിലുള്ള കണ്ണുകളും താരതമ്യേന ചെറിയവ തന്നെ. നീല കലര്‍ന്ന കറുപ്പുനിറമുള്ള നാക്ക് ഈ ശ്വാനയിനത്തിന്റെ ഒരു പ്രത്യേകതയാണ്.

ചൗ ചൗവിന്റെ ശരീരത്തെ പൊതിഞ്ഞ് എഴുന്നു നില്ക്കുന്ന അല്പം നീണ്ട രോമങ്ങളുടെ കട്ടിയേറിയ ഒരു പാളിയുണ്ട്. രോമങ്ങളുടെ പുറംപാളിക്കിടയിലായി കമ്പിളിസമാനമായ മൃദുരോമങ്ങളുടെ ഒരു രണ്ടാം പാളിയുമുണ്ട്.

ചൗ ചൗ ഒരു വളര്‍ത്തുനായയിനമായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും ചൈനയില്‍ ഇതിന്റെ മാംസം ഭക്ഷിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%97_%E0%B4%9A%E0%B5%97" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍