This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൊല്ലിയാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൊല്ലിയാട്ടം

കഥകളിയില്‍ ഭാഗവതര്‍ പാടുന്നതനുസരിച്ചുള്ള നടനം. ചൊല്ലിക്കൊടുക്കുന്നതിനനുസൃതമായിട്ടുള്ള ആട്ടം എന്ന അര്‍ഥത്തിലാണ് ഈ സംജ്ഞ ഉണ്ടായത്. ചൊല്ലിയാട്ടത്തില്‍ നടന്‍ വേഷഭൂഷാദികളോടുകൂടി പദത്തിനനുസരിച്ച് ഭാവം നടിച്ചും മുദ്രകാണിച്ചും കലാശമെടുത്തും അഭിനയിക്കുന്നു. നാലുകാലത്തിലും നാലു താളത്തിലും ഇത് നടത്താറുണ്ട്. ശൃംഗാരപദങ്ങള്‍ പൊതുവേ പതിഞ്ഞാട്ടമായാണ് അവതരിപ്പിക്കുക. സ്ത്രീവേഷങ്ങളുടെ ചൊല്ലിയാട്ടത്തിനു ചെണ്ട ഉപയോഗിക്കാറില്ല. എന്നാല്‍ കിര്‍മീരവധം, നരകാസുരവധം, പൂതനാമോക്ഷം എന്നിവയിലെ സൗമ്യപ്രകൃതിയില്ലാത്ത സ്ത്രീവേഷങ്ങളുടെ ചൊല്ലിയാട്ടത്തില്‍ ചെണ്ട ഉപയോഗിക്കുന്നു. ചൊല്ലിയാട്ടത്തിന്റെ തുടര്‍ച്ചയായി നടന്‍ മനോധര്‍മം ആടുന്നതാണ് ഇളകിയാട്ടം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍