This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേസാല്‍പിനോ, ആന്‍ഡിയ (1525 - 1603)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേസാല്‍പിനോ, ആന്‍ഡിയ (1525 - 1603)

Cesalpino, Andrea

ഇറ്റാലിയന്‍ സസ്യശാസ്ത്രജ്ഞന്‍ 1525-ല്‍ ഇറ്റലിയിലെ അറീസോയില്‍ ജനിച്ചു. 1551-ല്‍ പിസാ യൂണിവേഴ്സിറ്റിയില്‍ നിന്ന് വൈദ്യശാസ്ത്രത്തിലും സസ്യശാസ്ത്രത്തിലും ബിരുദങ്ങള്‍ നേടി. 1555-ല്‍ സസ്യശാസ്ത്രത്തിന്റെ പ്രൊഫസറും പിസായിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഡയറക്ടറുമായി നിയമിതനായി, 1592-ല്‍ ക്ളമന്റ് VIII മാര്‍പ്പാപ്പയുടെ ഡോക്ടറായി നിയമിതനാവുകയും അതേസമയം തന്നെ സപ്പിയന്‍സ കോളജില്‍ പ്രൊഫസറായി ജോലി നോക്കുകയും ചെയ്തു.

സസ്യവര്‍ഗീകരണത്തില്‍ വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, ദാരുലതകള്‍ എന്നിവയ്ക്കും ഫലങ്ങള്‍ക്കും വിത്തുകള്‍ക്കും ഇലകളുടെ വിന്യാസരീതിക്കും പ്രാധാന്യം നല്കിയത് ചേസാല്‍പിനോ ആയിരുന്നു. 16 വാല്യങ്ങളായി ഡി പ്ലാന്റിസ് (on plants) എന്ന ഗ്രന്ഥപരമ്പര 1583-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതില്‍ 1500 സസ്യ ഇനങ്ങളുടെ വിവരണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചെടികളെ നാമകരണം ചെയ്യാന്‍ ലത്തീന്‍, ഇറ്റാലിയന്‍ സംജ്ഞകള്‍ ഉപയോഗിച്ചത് ഇദ്ദേഹമാണ്.

അനാറ്റമിയില്‍ ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വില്യം ഹാര്‍വിയുടെ രക്തചംക്രമണ സിദ്ധാന്തത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ചേസാല്‍പിനോയുടെ കണ്ടുപിടിത്തത്തിലധിഷ്ഠിതമാണ്. ഫ്ളോറന്‍സിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഇദ്ദേഹം ശേഖരിച്ച 768 ചെടികള്‍ സൂക്ഷിച്ചിട്ടുണ്ട്. 1603 മാ. 15-ന് റോമില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍