This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേലാകര്‍മം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേലാകര്‍മം

അല്ലാഹ് മാത്രമാണ് ഈശ്വരനെന്നും മുഹമ്മദ് നബി ഈശ്വരന്റെ പ്രവാചകന്‍ ആണെന്നും അംഗീകരിച്ചുകൊണ്ടു നടത്തുന്ന സുന്നത്. ഇസ്ലാമിനെ സൂചിപ്പിക്കാന്‍ 'ചേലാ' എന്ന പദം പ്രയോഗിക്കാറുണ്ട്. 'ചേലാ' എന്ന പദത്തിന് ശിഷ്യന്‍ എന്നും അര്‍ഥം ഉണ്ട്. ആചാര്യനായ പുരോഹിതനില്‍ നിന്ന് സുന്നത് സ്വീകരിച്ച് മതബോധനം നേടുന്നവന്‍ എന്ന അര്‍ഥത്തിലാണ് മതാനുയായിയെ ചേലാ എന്നു പറയുന്നത്. ഇത് യഹൂദന്മാര്‍ക്കിടയിലും നിലവിലുണ്ട്.

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തിന്റെ അഗ്രഭാഗത്തെ ചര്‍മം ഛേദിക്കുക എന്നത് ഒരു ഇസ്ലാം മത സംസ്കാരമാണ്. അതിനെ ഖിത്താന്‍ Circumcision), 'സുന്നത്' അഥവാ 'മുസല്‍മാനി' എന്നു പറയുന്നു. ഖിത്താന്‍ ഒരു നിര്‍ബന്ധിത സംസ്കാരമാണ്. ഇസ്ലാം മതത്തിന്റെ ദീക്ഷ പൂര്‍ണമാവുന്നതിന് അതവശ്യം നിറവേറ്റണം. സാധാരണയായി 7 വയസ്സിനും 12 വയസ്സിനും ഇടയ്ക്കാണ് ഈ കര്‍മം നടത്തുന്നത്. എന്നാല്‍ ജനിച്ച് 7 ദിവസം കഴിഞ്ഞാല്‍പ്പിന്നെ ഏതു ദിവസവും ഇതു നടത്താവുന്നതാണ്.

ഹസ്രത്ത് മുഹമ്മദും അദ്ദേഹത്തിനു മുമ്പുണ്ടായ 16 പ്രവാചകന്മാരും-സകരിയ്യാ, ശീസ്, ഇദ്രിസ്, യൂസുഫ്, ഹംജാല, ഈസാ (യേശുക്രിസ്തു), മൂസാ, ആധം, സുഹ, ശുഐബ, സാമ, ലൂത്ത്, സാലിഹ്, സുലേമാന്‍, യഹിയാ, ഹൂദ്-ഖിത്താന്‍ കഴിച്ചവരാണെന്ന് ധാര്‍മിക ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിക്കാണുന്നു. ഇതിനാല്‍ ഈ സമ്പ്രദായം ഇസ്ലാമിനു മുമ്പ് ഹസ്രത്ത് ഇബ്രാഹിമിന്റെ കാലത്തുതന്നെ അറബിലോകത്ത് നടപ്പുണ്ടായിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്.

പല ആഫ്രിക്കന്‍ ഗോത്രങ്ങളിലും ഏതാദൃശമായ കര്‍മം പെണ്‍കുട്ടികള്‍ക്കും ചെയ്യുന്ന പതിവുണ്ട്. ഈജിപ്ത് പോലുള്ള പല രാജ്യങ്ങളും ഇതു നിരോധിച്ചിട്ടുമുണ്ട്,

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍