This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേറ്റൂര്‍, എസ്.കെ. (1905 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേറ്റൂര്‍, എസ്.കെ. (1905 - 73)

മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരനും ഭരണതന്ത്രജ്ഞനും. ശങ്കര കൃഷ്ണ ചേറ്റൂര്‍ എന്നാണ് പൂര്‍ണനാമധേയം. സര്‍. സി. ശങ്കരന്‍നായരുടെ സഹോദരീപുത്രനായി 1905-ല്‍ ജനിച്ചു. മദ്രാസിലും ഓക്സ്ഫഡിലുമായിരുന്നു വിദ്യാഭ്യാസം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയശേഷം കളക്ടര്‍, മലയയിലെ ഇന്ത്യന്‍ പ്രതിനിധി, ഗവ. സെക്രട്ടറി, മദ്രാസ് ചീഫ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഇംഗ്ലീഷില്‍ കഥകളെഴുതി ശ്രദ്ധേയനായി. ഗോള്‍ഡന്‍ സ്റ്റെയര്‍ ആന്‍ഡ് അദര്‍ പോയംസ് (1967) എന്ന കവിതാസമാഹാരവും മഫിള്‍ഡ് ഡ്രംസ് (1922), ദ് കോബ്രാസ് ഒഫ് ധര്‍മാഷേവി (1937) തുടങ്ങിയ കഥാപുസ്തകങ്ങളുമാണ് മുഖ്യകൃതികള്‍. ദ് സ്റ്റീല്‍ ഫ്രെയിം ആന്‍ഡ് ഐ (1937) എന്ന ആത്മകഥാപരമായ കൃതിയും പ്രശസ്തമാണ്. 1973-ല്‍ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ സഹോദരന്‍ ജി.കെ. ചേറ്റൂര്‍ (1900-36) എന്ന ഗോവിന്ദ കൃഷ്ണചേറ്റൂരും കവിയും കഥാകൃത്തുമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍