This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേരളന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേരളന്‍

ചേരന്മാരെ വിശേഷിപ്പിക്കുന്നതിനുപയോഗിച്ചിരുന്ന ഒരു പദം. ചേരന്‍, ചേരളന്‍ (കേരളന്‍), കൊല്ലികവേലന്‍, കൊടക്കോന്‍, പൊരുനയേട്ടന്‍, പോതിതരവന്‍, വഞ്ചിവേന്തന്‍കോതയര്‍, വാനവരമ്പന്‍ മലയാമന്‍ എന്നിവയായിരുന്നു പഴയകാലത്ത് ചേരന്മാരെ വിശേഷിപ്പിക്കുന്നതിന് പ്രചാരത്തിലിരുന്ന സംജ്ഞകള്‍. ചേരം എന്ന പദത്തിന്റെ നിഷ്പത്തി നിര്‍ണയിക്കുക വിഷമമാണ്. മല കടലുമായി ചേരുന്ന പ്രദേശമായതിനാല്‍ 'ചേരല്‍' എന്ന പദത്തില്‍ നിന്നാകണം ഇതിന്റെ നിഷ്പത്തി എന്നു വാദിക്കുന്നവരുണ്ട്. കേരങ്ങളുടെ നാടായ കേരളത്തില്‍ നിന്നാണ് ഈ പദമുണ്ടായതെന്ന് ഒരു വാദഗതിയും നിലവിലിരിക്കുന്നു. ചേരനാടിന്റെ അധിപതിയായ ചേരന്‍ അങ്ങനെ ചേരളന്‍ (കേരളന്‍) ആയതാകാം. കാള്‍ഡ്വെല്ലിന്റെ കംപാരറ്റിവ് ഗ്രാമര്‍ ഒഫ് ദ്രവീഡിയന്‍ ലാങ്ഗ്വേജസ് പ്രകാരം ചേരളം, ചേരം, കേരം, സേരം എന്നീ പേരുകളും കേരളത്തിനു പകരം തന്നെ പ്രയോഗത്തിലുണ്ടായിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍