This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെളിക്കല്ല്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെളിക്കല്ല്

Argillaceous rock

കളിമണ്‍ധാതുക്കളുടെ തരത്തില്‍പ്പെട്ട തരികള്‍ അടങ്ങിയ അവസാദശില. ചെളിക്കല്ലില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന കളിമണ്‍ ധാതുക്കള്‍ മോന്‍ഡ്മോരിലനൈറ്റ്, കയോലിനൈറ്റ്, ഗിബ്സൈറ്റ്, ഡയാസ്പോര്‍ എന്നിവയാണ്. കളിമണ്‍ ധാതുക്കള്‍ക്ക് പുറമേ കൊളോയ്ഡല്‍ പദാര്‍ഥങ്ങള്‍, ക്വാര്‍ട്ട്സിന്റെ നേരിയ തരികള്‍, കാര്‍ബണേറ്റ് പൊടികള്‍, കാര്‍ബണിന്റെയും ഇരുമ്പിന്റെയും പൈറൈറ്റുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ആര്‍ജിലൈറ്റ്, ഷേല്‍, സില്‍റ്റ് സ്റ്റോണ്‍, മഡ് സ്റ്റോണ്‍ എന്നിവ ചെളിക്കല്ലിന്റെ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇവ ബലകൃതാപക്ഷയഫലമായുള്ള (clastic) തുണ്ടുകള്‍ ചേര്‍ന്ന അവസാദങ്ങളാണ്; ഇവയുടെ തരികള്‍ക്ക് 1/16 മി.മീറ്ററിന് താഴെയോ 1/256 മി.മീറ്ററിന് താഴെയോ മാത്രമേ വലുപ്പമുള്ളൂ. ഏറ്റവും കൂടുതല്‍ സമൃദ്ധമായി കാണപ്പെടുന്ന അവസാദശിലയാണ് ചെളിക്കല്ല്. അവസാദശിലാശ്രേണിയില്‍ 44 മുതല്‍ 56 ശ.മാ. വരെ ചെളിക്കല്ലാണ്.

ചെളിക്കല്ലിനെക്കാളോ ഷേലിനെക്കാളോ ദാര്‍ഢ്യവും കാഠിന്യവുമുള്ളതും എന്നാല്‍ കായാന്തരം സംഭവിച്ച് സ്ലേറ്റായി പരിണമിക്കാത്തതുമായ അവസാദശിലയെ സൂചിപ്പിക്കുവാനാണ് ആര്‍ജിലൈറ്റ് എന്ന പദം ഉപയോഗിക്കുന്നത്. താഴ്ന്നതരം കായാന്തരീകരണ ബെല്‍റ്റുകളിലെ ചെളിക്കല്ലുകളാണ് ആര്‍ജിലൈറ്റ്. സൂക്ഷ്മ പരിശോധനയില്‍ നേരിയ പാളികള്‍ കാണപ്പെടുന്നുണ്ടെങ്കിലും പൊതുവേ ഇവ കട്ടി കൂടിയ പിണ്ഡാവസ്ഥയില്‍ പാളികളില്ലാത്ത കളിമണ്‍പാറയാണ്. ഇവയുടെ രാസസംയോഗവും ധാതുസമുച്ചയവും ഷേലിന്റേതാകുന്നു.

അടരുകളായി വേര്‍പിരിയുന്ന പ്രവണതയുള്ള പാളീയ-വൃത്തി കാശിലയോ എക്കല്‍ക്കല്ലോ ആണ് ഷേല്‍; പൊതുവേ ഇത് വൃത്തികാശിലയെക്കാള്‍ ഘനീഭവിക്കപ്പെട്ടതാണ്. ഖണ്ഡങ്ങളായോ പിണ്ഡങ്ങളായോ കാണപ്പെടുന്ന വൃത്തികാശിലയാണ് മഡ്സ്റ്റോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. നോ: അവസാദശില

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍