This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെല്ലൂര്‍നാഥോദയം ചമ്പു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെല്ലൂര്‍നാഥോദയം ചമ്പു

ഒരു മധ്യകാല ചമ്പൂകാവ്യം. കോലത്തുനാട്ടിലെ ശതസോമന്‍ എന്ന രാജാവ് പെരിഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയ സാഹചര്യത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളാണ് ഇതിലെ പ്രതിപാദ്യം. മധ്യകാല ചമ്പുക്കള്‍ പൊതുവേ പുരാണ കഥകളെ അവലംബിച്ചുള്ളവ ആയിരിക്കെ, പ്രാദേശികമായ ഒരു ഐതിഹ്യത്തെ അവലംബമാക്കിയ രചന എന്ന പ്രത്യേകത ചെല്ലൂര്‍നാഥോദയം ചമ്പുവിനുണ്ട്. കെട്ടിലും മട്ടിലുമെല്ലാം ലക്ഷണം തികഞ്ഞ ഒരു ചമ്പൂകാവ്യം തന്നെയാണിത്. അതിമനോഹരങ്ങളായ നിരവധി വര്‍ണനകള്‍ ഇതിലുണ്ട്. അക്കൂട്ടത്തില്‍ ശ്രീപാര്‍വതിയുടെ കോപം വര്‍ണിക്കുന്ന 'തദനുപനിമലത്തയ്യല്‍ താന്‍'... എന്നു തുടങ്ങുന്ന ഗദ്യഭാഗം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

കര്‍ത്തൃത്വത്തെക്കുറിച്ചും കാലത്തെക്കുറിച്ചും വിഭിന്ന അഭിപ്രായങ്ങളാണുള്ളത്. കാവ്യത്തിലെ 32,39,51,52,58 മുതലായ ശ്ളോകങ്ങള്‍ ലഘുവായ പാഠഭേദത്തോടെയും അല്ലാതെയും ഭാഷാരാമായണ ചമ്പുവില്‍ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കി പുനം നമ്പൂതിരിയാണ് ചെല്ലൂര്‍നാഥോദയകാരന്‍ എന്നു ചില പണ്ഡിതന്മാര്‍ അനുമാനിച്ചിരുന്നു. എന്നാല്‍ 17-ാം ശ.-ല്‍ ജീവിച്ചിരുന്ന നീലകണ്ഠന്‍ നമ്പൂതിരി രചിച്ചതാണ് ഈ കൃതിയെന്ന വാദത്തിന് ഇപ്പോള്‍ കൂടുതല്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.

വടക്കുംകൂര്‍ രാജരാജവര്‍മയാണ് ഈ കൃതി പരിശോധിച്ച്, അവതാരികയോടും വ്യാഖ്യാനത്തോടും കൂടി പ്രസിദ്ധീകരിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍