This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുകിഴങ്ങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറുകിഴങ്ങ്

ഡയസ്കോറിയേസി (Dioscoriaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു കിഴങ്ങിനം. ശാസ്ത്രനാമം: ഡയസ്കോറിയ എസ്കുലന്റ (Dioscorea esculenta). നീണ്ടുരുണ്ട് 7.5 മുതല്‍ 22.5 സെ.മീ. നീളത്തിലുള്ള കിഴങ്ങാണിതിനുള്ളത്. കിഴങ്ങിനു പുറത്തു കാണുന്ന മുള്ളുപോലുള്ള നാരുകളാണ് ഇതിന്റെ പ്രത്യേകത.

ചെടിയുടെ തണ്ടുകളില്‍ ചെറിയ മുള്ളുകളുണ്ട്. 12 സെ.മീറ്ററോളം നീളമുള്ള ലഘുപത്രങ്ങളാണിവയ്ക്കുള്ളത്. ഇലഞെട്ടിലും ഒരു ജോടി മുള്ളുകളുണ്ട്. ഇലകള്‍ ഏതാണ്ടു വൃത്താകൃതിയിലായിരിക്കും. ഇളം പച്ചനിറമുള്ള ഇലകളില്‍ സിരകള്‍ വളരെ വ്യക്തമായി കാണാം.

ഇതിന്റെ കിഴങ്ങു തന്നെയാണ് നടീലിനു വിത്തായി ഉപയോഗിക്കാറുള്ളത്. മണ്ണില്‍ വാരങ്ങള്‍ എടുത്തു ചാണകം മുതലായ വളങ്ങളും ചേര്‍ത്തു കാലവര്‍ഷാരംഭത്തിനു മുമ്പ് നടന്നു. മഴ പെയ്യുന്നതോടെ ചെടി മുളച്ചു തുടങ്ങും. ചെടിയുടെ വള്ളികള്‍ 30 സെ.മീ. നീണ്ടാല്‍ വളര്‍ന്നുപടരാനുള്ള പന്തല്‍ കെട്ടിക്കൊടുക്കണം. ധാരാളം മഴയും നല്ല ചൂടും ഉള്ള സ്ഥലങ്ങളിലെല്ലാം ഇതു കൃഷി ചെയ്യാം. നല്ല നീര്‍വാര്‍ച്ചയുള്ള ജൈവാംശം കൂടുതലുള്ളതും അയവുള്ളതും മണല്‍ കലര്‍ന്നതുമായ മണ്ണാണ് ഇതിന്റെ കൃഷിക്ക് അനുയോജ്യം. ഉറപ്പു കൂടുതലുള്ള മണ്ണില്‍ കൃഷി ചെയ്താല്‍ കിഴങ്ങുകളുടെ വളര്‍ച്ച കുറയും. നവംബറില്‍ വിളവെടുക്കുന്നു. കേരളീയര്‍ ഇതു പുഴുങ്ങിയും കറിവച്ചും ഭക്ഷിക്കുന്നു. കിഴങ്ങില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍