This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെന്നിവരിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെന്നിവരിയന്‍

ഒഫീഡിയ (Ophidia) ഗോത്രത്തില്‍പ്പെട്ട ഒഫിയോഡറൈസ് കുടുംബത്തിലെ ഒരിനം പാമ്പ്. ശാസ്ത്രനാമം: ലയൊപെല്‍ട്ടീസ് കലമേരിയ (Liopeltis calameria), ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ സാധാരണ കാണാറുണ്ട്. വിഷമുള്ള ഇനമാണ്; കുന്നിന്‍ പ്രദേശങ്ങളാണ് ഇവയുടെ വാസസ്ഥലം. അല്പം പച്ച കലര്‍ന്ന തവിട്ടു നിറമുള്ള ചെറിയ പാമ്പാണിത്. ശരീരത്തിന്റെ അടിഭാഗത്തിനു മഞ്ഞനിറമാണ്. തലയും കഴുത്തും വ്യതിരിക്തമാണ്, ആണ്‍പാമ്പിന് സു. 33-35 സെന്റിമീറ്ററും പെണ്‍പാമ്പിന് 39-40 സെന്റിമീറ്ററും ആണു നീളം.

ഉടലില്‍ 16 വരി ചെതുമ്പലുകളുണ്ട്. മുതുകില്‍ തുടര്‍ച്ചയായുള്ള ചെതുമ്പലുകളുടെ കറുത്ത നിറംമൂലം പാമ്പിന്റെ മുതുകില്‍ രണ്ടു കറുത്ത രേഖ ഉള്ളതുപോലെ തോന്നും. ഈ രേഖകള്‍ക്കിടയ്ക്ക് ഇരുണ്ട തവിട്ടുനിറമുണ്ട്. തലയില്‍ അടുത്തടുത്തു കറുത്ത പുള്ളികള്‍ കാണപ്പെടുന്നതിനാല്‍ ഈ കറുത്ത രേഖ തലവരെ തുടര്‍ച്ചയായുണ്ടെന്നു തോന്നും. താടിയെല്ലിനു രണ്ടു ഭാഗങ്ങളുണ്ട്. ഇവ മൂന്നറ്റത്തു യോജിച്ച് ഒന്നായിത്തീരുന്നു. 24-26 പല്ലുകളുണ്ട്. ഇവയുടെ പ്രധാന ഭക്ഷണം ഓന്തും പക്ഷികളുമാണ്. ഇവ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍