This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്കോട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെങ്കോട്ട

Shengottai

കേരളത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു തമിഴ് നാടന്‍ പ്രദേശം. ഇവിടം പണ്ട് തിരുവിതാംകൂറിലെ കൊല്ലം ജില്ലയിലുള്‍പ്പെട്ടതായിരുന്നു. 1956-ലെ 'സ്റ്റേറ്റ്സ് റീ ഓര്‍ഗനിസേഷന്‍ ആക്റ്റ്' പ്രകാരമാണ് ഇതു തിരുനെല്‍വേലി ജില്ലയുടെ ഭാഗമായിത്തീര്‍ന്നത്. ചെങ്കോട്ട-കൊല്ലം മീറ്റര്‍ ഗേജ് റെയില്‍പ്പാതയും ധാരാളം റോഡുകളും ഈ പ്രദേശത്തെ കേരളവുമായി ബന്ധിപ്പിക്കുന്നു.

തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ സുപ്രധാനമായൊരു പങ്കാണ് ചെങ്കോട്ടയ്ക്കുള്ളത്. 18-ാം ശതകത്തില്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന രാമവര്‍മയും കര്‍ണാടക നവാബും തമ്മിലുണ്ടായ പല പ്രശ്നങ്ങള്‍ക്കും വേദിയായത് ചെങ്കോട്ടയായിരുന്നു. 1759 സെപ്തംബറില്‍ അന്നത്തെ കര്‍ണാടക ഗവര്‍ണറായിരുന്ന യൂസഫ്ഖാന്റെ അഭ്യര്‍ഥന പ്രകാരം പതിനായിരത്തോളം പട്ടാളക്കാരെ രാമവര്‍മ മഹാരാജാവ് ചെങ്കോട്ടയിലേക്കയച്ചു. നവാബുമായി ഇടഞ്ഞുനിന്ന മുന്‍ കര്‍ണാടക ഗവര്‍ണറായിരുന്ന മഹഫൂസ്ഖാനെ നേരിടാനായിരുന്നു ഇത്. ഈ യുദ്ധത്തില്‍ മഹഫൂസ്ഖാന്‍ തോറ്റു. പിന്നീട് നവാബുമായി ഇടഞ്ഞ യൂസഫ്ഖാന്‍ ചെങ്കോട്ടയില്‍ ആധിപത്യം സ്ഥാപിച്ചു. നവാബിന്റെ അഭ്യര്‍ഥനപ്രകാരം മുപ്പതിനായിരത്തോളം വരുന്ന തിരുവിതാംകൂര്‍ സേന യൂസഫ് ഖാനില്‍ നിന്ന് ചെങ്കോട്ട തിരിച്ചുപിടിച്ചു. നവാബിന്റെ ആജ്ഞപ്രകാരം യൂസഫ് ഖാനെ തൂക്കിക്കൊല്ലുകയാണുണ്ടായത്. യൂസഫ് ഖാന്റെ പിന്‍ഗാമിയായി വന്ന ഗവര്‍ണര്‍ ചെങ്കോട്ടയുള്‍പ്പെടെയുള്ള തിരുവിതാംകൂറിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ മുഴുവന്‍ കര്‍ണാടകത്തില്‍ ലയിപ്പിച്ചു. ഇത് കര്‍ണാടകവും തിരുവിതാംകൂറും തമ്മില്‍ അനുകൂലനത്തിനിടയാക്കി. ഇതിനെത്തുടര്‍ന്ന് 1765 ജനുവരിയില്‍ തിരുവനന്തപുരത്ത് വച്ച് മേജര്‍ ജോണ്‍ കാള്‍ തിരുവിതാംകൂര്‍ രാജാവിനെയും കര്‍ണാടക നവാബിനെയും സന്ധിസംഭാഷണത്തിനു വിളിച്ചുവരുത്തി. അപ്പോള്‍ തിരുവിതാംകൂറിന്റെ പ്രധാനാവശ്യം കര്‍ണാടകം കൈയടക്കിയ ചെങ്കോട്ടയിലെയും കോഴിക്കോട്ടെയും 12 ജില്ലകള്‍ തിരികെ കിട്ടണമെന്നതായിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാമവര്‍മ രാജാവ് ഇതില്‍ ചില സ്ഥലങ്ങളിലേക്ക് സേനയെ അയച്ചുവെങ്കിലും ബ്രിട്ടീഷുകാരുടെ നിര്‍ബന്ധപ്രകാരം രണ്ടാമതും അനുരഞ്ജനത്തിനു തയ്യാറായി. അങ്ങനെ 1766 ഡി. 14-ന് നവാബും രാമവര്‍മയും വീണ്ടും സന്ധിച്ചു. അന്നുണ്ടാക്കിയ ഉടമ്പടി പ്രകാരം മൈസൂര്‍ രാജാവ് തന്റെ അതിര്‍ത്തി പശ്ചിമഘട്ടമായി അംഗീകരിച്ച് കന്യാകുമാരി, ചെങ്കോട്ട എന്നീ പ്രദേശങ്ങള്‍ തിരുവിതാംകൂറിനു കൈമാറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍