This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെംസ്ഫോഡ്, ഫ്രെഡറിക് തെസീഗര്‍ (1794 - 1878)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെംസ്ഫോഡ്, ഫ്രെഡറിക് തെസീഗര്‍ (1794 - 1878)

Chelmsford, Frederic Thesiger

ആദ്യത്തെ ബാരന്‍. 1794 ഏ. 15-ന് ചാള്‍സ് തെസീഗറിന്റെ മൂന്നാമത്തെ പുത്രനായി ലണ്ടനില്‍ ജനിച്ചു. ഇംഗ്ളണ്ടിലെ 'ലോഡ് ചാന്‍സലര്‍' ആയിരുന്നു ഇദ്ദേഹം. നാവികനാകാന്‍ ആഗ്രഹിച്ച് സേനയില്‍ 'മിഡ് ഷിപ്മാന്‍' ആയി ചേര്‍ന്ന തെസീഗര്‍ 1818-ല്‍ അഭിഭാഷകവൃത്തി സ്വീകരിച്ചു. 1830-കളുടെ തുടക്കത്തിലാണ് ഇദ്ദേഹത്തിന് പ്രഭുപദവി ലഭിച്ചത്. 1834-ല്‍ രാജാവിന്റെ ഉപദേഷ്ടാവായി സ്ഥാനമേറ്റു. ചെംസ്ഫോഡ് പ്രഭു 1840-കളില്‍ വുഡ്സ്റ്റോക്കിലെ തിരഞ്ഞെടുക്കപ്പെട്ട എം.പി.യായി. 1844-ല്‍ സോളിസിറ്റര്‍ ജനറല്‍, 1845-ല്‍ അറ്റോണി ജനറല്‍ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു. 1852-ല്‍ സ്റ്റ്രാഫോര്‍ഡിലെ എം.പി.യായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1878 ഒ. 5-ന് ലണ്ടനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍