This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂല്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂല്

ചൂല്

അടിച്ചു വാരുന്നതിനുള്ള ഉപകരണം. ഒരു പിടി ഈര്‍ക്കില്‍ ചുവടു ഭാഗത്തുവച്ചു കെട്ടിച്ചേര്‍ത്താണ് ചൂലുണ്ടാക്കുന്നത്. വിവിധതരം പുല്ലുകളും ചൂലുണ്ടാക്കാനുപയോഗിക്കുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ 'തുറപ്പ' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ചൂലുകള്‍ പല ആകൃതിയിലുമുണ്ട്. നിരത്തു തൂത്തുവൃത്തിയാക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ചൂല് ഒരു കോലിന്റെ അറ്റത്ത് ഈര്‍ക്കില്‍ കെട്ടിവച്ച് അവ ഒന്നൊന്നായി അകന്നിരിക്കത്തക്കവണ്ണം ഉണ്ടാക്കിയിട്ടുള്ളതാണ്. അറ്റം മുറിച്ചു കളഞ്ഞതോ തേഞ്ഞുതീര്‍ന്നതോ ആയ ചൂലാണ് മുറ്റമടിക്കാന്‍ ഉപയോഗിക്കുക. അത് കുറ്റിച്ചൂല് എന്നറിയപ്പെടുന്നു. പൂജ നടത്തുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ ക്ളാഞ്ഞില്‍ച്ചൂലാണ് ഉപയോഗിക്കുക.

വൃത്തിയാക്കാനുപയോഗിക്കുന്ന ഉപകരണമാണെങ്കിലും ചൂല് ഒരു അശുഭ വസ്തുവായാണ് പരിഗണിക്കപ്പെടുന്നത്. ഒരാളെ പുലഭ്യം പറയുന്നതിനു 'ചൂലേ' എന്നു വിളിക്കുന്നത് ഇതിനുദാഹരണമാണ്. ചൂല് കണികാണുന്നത് നന്നല്ല എന്ന വിശ്വാസവുമുണ്ട്. ആണ്ടറുതിക്കു (കര്‍ക്കിടക മാസം) നടത്തുന്ന ആടികളയലില്‍ പഴയ ചൂലുപയോഗിക്കുന്നത് ഈ വസ്തുതയ്ക്കു നിദര്‍ശനമാണ്. പശുക്കള്‍ക്കും വിളകള്‍ക്കും വീടിനുമെല്ലാം കണ്ണുപറ്റാതിരിക്കാനായി ചൂല് കെട്ടിവയ്ക്കുന്ന പതിവുണ്ട്. ചിലയിടങ്ങളില്‍ ചൂലുമായി ഒരാള്‍ എതിരെ വരുന്നത് അപശകുനമാണെന്ന വിശ്വാസവും നിലനില്ക്കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%82%E0%B4%B2%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍