This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂഡാമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂഡാമണി

സ്ത്രീകള്‍ തലമുടിയില്‍ അലങ്കാരമായി അണിയുന്ന രത്നാഭരണം. ചൂഡയിലുള്ള മണി എന്നര്‍ഥം. ചൂഡാരത്നം എന്നും പറയാം. രാമായണം സുന്ദരകാണ്ഡത്തില്‍ ചൂഡാമണിയെപ്പറ്റി പരാമര്‍ശം ഉണ്ട്. ശ്രീരാമന്റെ നിര്‍ദേശപ്രകാരം സീതയെ അന്വേഷിച്ചു ലങ്കയിലെത്തിയ ഹനുമാന്‍ അശോകവനികയില്‍ ശിംശപാവൃക്ഷത്തണലിലിരിക്കുന്ന സീതയെക്കണ്ടു രാമന്റെ മുദ്രമോതിരം നല്കി രാമവൃത്താന്തം അറിയിച്ചു. തിരിച്ചു പോകാനുള്ള സമയമായപ്പോള്‍ ഹനുമാന്‍ സീതയെ കണ്ടു എന്ന് രാമന് ഉറപ്പു വരുന്നതിനായി സീത തന്റെ ചൂഡാരത്നം ഹനുമാന്‍വശം കൊടുത്തയച്ചു.

മഹാഭാരതത്തിലും ചൂഡാരത്നത്തെപ്പറ്റി പരാമര്‍ശം ഉണ്ട്. കുരുക്ഷേത്രയുദ്ധം അവസാനിച്ചപ്പോള്‍ കൗരവസേനയില്‍ അശ്വത്ഥാമാവ്, കൃപന്‍, കൃതവര്‍മാവ് തുടങ്ങി അഞ്ചു സേനാനായകന്മാര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു. അര്‍ധരാത്രിയില്‍ അവര്‍ കുരുക്ഷേത്രത്തിലെ പാണ്ഡവപ്പാളയത്തില്‍ പ്രവേശിച്ച് അവിടെ ഉറങ്ങിക്കിടന്നവരെ വെട്ടിക്കൊല്ലുകയും കൂടാരങ്ങള്‍ക്ക് തീ വയ്ക്കുകയും ചെയ്തു. പിറ്റേന്നു പകരംവീട്ടാന്‍ ഭീമസേനന്‍ അശ്വത്ഥാമാവിനെ തേടി പുറപ്പെട്ടു; അര്‍ജുനനും ശ്രീകൃഷ്ണനും ഭീമസേനനെ അനുഗമിച്ചു. അശ്വത്ഥാമാവ് പാണ്ഡവരുടെ വംശവിച്ഛേദം നടത്താന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. അതിനെ പ്രതിരോധിക്കാന്‍ അര്‍ജുനനും ബ്രഹ്മാസ്ത്രം തൊടുത്തുവിട്ടു. തുടര്‍ന്ന് അശ്വത്ഥാമാവിനെ പിടിച്ചുകെട്ടി അയാളുടെ പ്രഭാവത്തിനു കാരണമായിരുന്ന ചൂഡാമണി പിടിച്ചുവാങ്ങി പറഞ്ഞയച്ചു. മറ്റൊരു ചൂഡാമണിയെപ്പറ്റി ഭാഗവതത്തില്‍ പ്രസ്താവമുണ്ട്. സ്ത്രീകളെ അപഹരിച്ച കുബേരഭൃത്യനായ ശംഖചൂഡനെ വധിച്ച് അയാളുടെ ചൂഡാമണി ശ്രീകൃഷ്ണന്‍ ബലരാമനു നല്കി എന്നാണ് ആ കഥയില്‍ പറയുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%82%E0%B4%A1%E0%B4%BE%E0%B4%AE%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍