This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുടലഭദ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുടലഭദ്ര

ഭദ്രകാളി സങ്കല്പത്തിന്റെ ഒരു ഗ്രാമീണരൂപഭേദം. ചുടുകാട്ടില്‍ അധിവസിക്കുന്ന കാളിയായിട്ടാണ് ഈ ദേവതയെ കണക്കാക്കിവരുന്നത്. ഉത്തരകേരളത്തിലെ വേലരുടെയിടയില്‍ ചുടലഭദ്രയെക്കുറിച്ചുള്ള വിശ്വാസം പ്രബലമാണ്. ഇവര്‍ ചുടലഭദ്രകാളി എന്ന തെയ്യം കെട്ടി ആടി ഈ ദേവതയെ പ്രീതിപ്പെടുത്താറുണ്ട്. ചുടുകാട്ടില്‍ വസിക്കുന്നവളാണ് ഭദ്രകാളി എന്ന സങ്കല്പത്തില്‍ നിന്നായിരിക്കണം ഈ ദേവതയെക്കുറിച്ചുള്ള വിശ്വാസം ഉരുത്തിരിഞ്ഞത്. ചുടലഭദ്രകാളി രാത്രികാലങ്ങളില്‍ പരിവാരസമേതം ശവപ്പറമ്പിലെത്തി നൃത്തം ചെയ്യാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ചില മാന്ത്രികര്‍ ഈ ദേവതയെ തങ്ങളുടെ ഉപാസനാമൂര്‍ത്തിയായി ആരാധിച്ചു വരുന്നുണ്ട്. 'ചുടലത്തോറ്റ'ത്തില്‍ പറഞ്ഞിട്ടുള്ള ചുടലയുമായി ഈ ദേവതയ്ക്കു ബന്ധമുണ്ടെന്നു തോന്നുന്നില്ലെന്നാണ് വിദഗ്ധമതം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍